ഡയറ്റ് കാസര്‍ഗോഡ് |
Posted: 24 Jun 2015 09:07 AM PDT ഡയറ്റിന്റെ 2015-16 വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന്റെ മുന്നോടിയായുള്ള 'പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി' ( പിഎ സി ) യുടെ മീറ്റിംഗ് ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 24.06.2015 ന് നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനശൈലി വികസിപ്പിക്കാനായതാണ് മുന്‍വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാക്ഷരം, സ്റ്റെപ്സ്, ബ്ലെന്റ് എന്നീ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് മികച്ച സംഭാവനയാണ് കാസര്‍ഗോഡ് ഡയറ്റ് മുന്‍വര്‍ഷം നല്‍കിയതെന്ന് അവര്‍ എടുത്തു പറഞ്ഞു ഡയറ്റ് സീനിയര്‍ ലക്ചര്‍ ശ്രീ കെ രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡയറ്റിന്റെ മുന്‍വര്‍ഷ പ്രവര്‍ത്തനാവലോകനം ശ്രീ കെ രാമചന്ദ്രനും വരുംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഡോ പി വി പുരുഷോത്തമനും അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സിന്ധുമനോരാജ്,ഡിഡിഇ ശ്രീ സി രാഘവന്‍, ഡിപിഒ ഡോ എം ബാലന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ബാബു, കണ്ണൂര്‍ ആകാശവാണി ഡയറക്ടര്‍ ശ്രീ ബാലചന്ദ്രന്‍ നീലേശ്വരം, ഐടി @ സ്ക്കൂള്‍ കോര്‍ഡിനേറ്റര്‍ ശ്രീ എം പി രാജേഷ്, ഡിഇഒ, എഇഒ, ബിപിഒ, എച്ച്എം പ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, ശ്രീ എം ഗോപാലന്‍മാസ്റ്റര്‍, ശ്രീ കെ വി രാഘവന്‍മാസ്റ്റര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. ഫാക്കല്‍ട്ടി അംഗം ശ്രീ കെ വിനോദ്കുമാര്‍ നന്ദി പ്രകടിപ്പിച്ചു. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |