ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ഡയറ്റിന്റെ വാര്‍ഷിക പദ്ധതിരൂപരേഖയ്ക്ക് അംഗീകാരം

Posted: 14 Jul 2014 09:42 AM PDT

കാസര്‍ഗോഡ് ഡയറ്റിന്റെ ഈ വര്‍ഷത്തെ പദ്ധതി രൂപരേഖയ്ക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം അഡ്വൈസറി കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത അദ്ധ്യക്ഷയായിരുന്നു.
മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കെ രാമചന്ദ്രന്‍ അവതരിപ്പിച്ചു. നടപ്പു വര്‍ഷത്തേക്കു തയ്യാറാക്കിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖകള്‍ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, പി പി വേണുഗോപാലന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതരിപ്പിച്ചു. സ്കൂളുകളെയും ഓഫീസുകളെയും കണ്ണിചേര്‍ക്കുന്ന ബ്ലെന്റ്, പത്താം തരം റിസല്‍ട്ട് മെച്ചപ്പെടുത്തല്‍, സാക്ഷരം വ്യാപിപ്പിക്കല്‍, മുന്‍പേ പറക്കാം തുടര്‍ച്ച, വിദ്യാലയശാക്തീകരണ പരിപാടി തുടങ്ങിയവയാണ് അംഗീകരിക്കപ്പെട്ട പ്രധാന പരിപാടികള്‍. എസ് എസ് എ പ്രോജക്റ്റ് ഓഫീസര്‍ ഡോ. വിജയന്‍ ചാലോട്, ആര്‍ എം എസ് എ എ പി ഒ കൃഷ്ണദാസ്, ഡി ഡി ഇ രാഘവന്‍, ഡി ഇ ഒ രവീന്ദ്രറാവു, എ ഇ ഒ മാര്‍, സാക്ഷരതാ കോര്‍ഡിനേറ്റര്‍, ഐ ടി സ്കൂള്‍ കോര്‍ഡിനേറ്റര്‍, അധ്യാപകസംഘടനാ നേതാക്കള്‍, പ്രധാനാധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.