GHS KALICHANADUKKAM
GHS KALICHANADUKKAM |
Posted: 28 Sep 2019 10:49 PM PDT പാഠം ഒന്ന് പാഠത്തേക്ക് കാലിച്ചാനടുക്കം.. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് കൃഷി ഒരു പാഠമാണ്, പാഠപുസ്തകമാണ് ,കൃഷി തന്നെയാണ് ജീവിതവും .മലയോര മേഖലയിലെ ഈ വിദ്യാലയത്തിലേക്ക് കുട്ടികളുടെ കൃഷി കണ്ടറിയാൻ എത്തിയത് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ മധു ജോർജ് മത്തായിയാണ്. ഒന്നര ഏക്കർ സ്ഥലത്ത് വിദ്യാർത്ഥികളുടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീരകശാല ബിരിയാണി നെല്ലും ശ്രേയസ്സ് നെല്ലുമാണ് കൃഷി ചെയ്തത്. കഠിനമായ മഴയിലും കാര്യമായ ദോഷമില്ലാതെ വിളവിനൊരുങ്ങി നിൽക്കുകയാണ് മുക്കൂട്ട് വയലിലെ നെൽകൃഷി. |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
കക്കാട്ട്
കക്കാട്ട് |
Posted: 25 Sep 2019 10:08 AM PDT |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
ST JOSEPH'S AUPS MANDAPAM
ST JOSEPH'S AUPS MANDAPAM |
Posted: 25 Sep 2019 10:19 AM PDT പ്രവൃത്തിപരിചയ മേള കായിക മേള |
Posted: 25 Sep 2019 10:17 AM PDT ജനാധിപത്യം |
You are subscribed to email updates from ST JOSEPH'S AUPS MANDAPAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
ST JOSEPH'S AUPS MANDAPAM
ST JOSEPH'S AUPS MANDAPAM |
Posted: 18 Sep 2019 10:10 AM PDT |
You are subscribed to email updates from ST JOSEPH'S AUPS MANDAPAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
G.H.S.S. ADOOR
G.H.S.S. ADOOR |
Posted: 15 Sep 2019 06:40 AM PDT കണ്ണകന്നാൽ മനസ്സകലുമെന്നാണ് പലരും പറയാറ്. ചിലപ്പോഴൊക്കെ അതൊരു സത്യവുമാണ്. എന്നാൽ സ്കൂൾ മാറിപ്പോയിട്ടും ഔദ്യോഗികജീവിതത്തില്‍ നിന്ന് തന്നെ വിരമിച്ചിട്ടും തങ്ങൾ പഠിപ്പിച്ച വിദ്യാലയത്തെ മറന്ന് പോവാതെ നെഞ്ചോട് ചേർത്ത് വെച്ച രണ്ടു പേർ നമുക്കെല്ലാം മാതൃകയാവുകയാണ്. നമ്മുടെ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണ ഷെട്ടിഗാർ മാഷും സീനിയര്‍ അധ്യാപികയായിരുന്ന പ്രസന്ന കുമാരി ടീച്ചറും. ഇന്നവർ രണ്ട് ക്ലാസ്സുമുറികൾ ടൈൽ പാകി സ്മാർട്ടാക്കി നമ്മുടെ കുട്ടികൾക്കായി സമ്മാനിച്ചിരിക്കുന്നു. നന്ദി... ഈ നാടിന്റെ നന്മയോടൊപ്പം സഞ്ചരിച്ചതിന്... നമ്മുടെ മക്കൾക്കും അറിവിന്റെ പുതിയ ജാലകങ്ങൾ തുറക്കാൻ കൂട്ടിരുന്നതിന്... അതിലുപരി ഈ കുഞ്ഞു വിദ്യാലയത്തെ സ്നേഹിച്ചതിന്... നിങ്ങളുടെ ജീവിതത്തിൽ ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ... |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
GHS PULLUR ERIYA
GHS PULLUR ERIYA |
Posted: 13 Sep 2019 09:55 PM PDT ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം വിദ്യാലയങ്ങളില്‍ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് സ്വാതന്ത്ര്യദിനത്തില്‍ പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളിന് ഗ്രോബാഗുകളും പച്ചക്കറി തൈകളും ജൈവവളവും നല്‍കി.ക്ലബ്ബ് പ്രസിഡണ്ട് ശ്രീ.വി.ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യനു പച്ചക്കറിതൈകളടങ്ങിയ ഗ്രോബാഗ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും ഗൈഡ്,നേച്ചര്‍ ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. |
You are subscribed to email updates from GHS PULLUR ERIYA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
ST JOSEPH'S AUPS MANDAPAM
ST JOSEPH'S AUPS MANDAPAM |
Posted: 10 Sep 2019 10:15 AM PDT |
You are subscribed to email updates from ST JOSEPH'S AUPS MANDAPAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
GHS PULLUR ERIYA
GHS PULLUR ERIYA |
Posted: 09 Sep 2019 08:38 AM PDT പ്രസാദം ആയുര്‍വേദ പദ്ധതി ജില്ലാതല ഉദ്ഘാടനംഭാരതീയ ചികിത്സാ വകുപ്പ് കാസറഗോഡ് ജില്ലയിലെ സ്കൂളുകളില്‍ നടപ്പാക്കുന്ന പ്രസാദം ആരോഗ്യ പദ്ധതിക്ക് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളില്‍ തുടക്കമായി.ബഹു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.ഗൗരി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബഹു.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ.എസ് .നായര്‍ അധ്യക്ഷത വഹിച്ചു.കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി സലജകുമാരി മുഖ്യാതിഥിയായി.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.നാരായണന്‍, വാര്‍ഡ് മെമ്പര്‍ ശ്രീ.സതീശന്‍, പി ടി എ പ്രസിഡണ്ട് ശ്രീമതി.സുനിത, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി.ഷൈല എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡോ.മുഹമ്മദ് ഇംത്യാസ് (MO,GAH കാസറഗോഡ്) ക്ലാസ്സെടുത്തു.പദ്ധതിയുടെ കണ്‍വീനര്‍ ഡോ.ശ്രീജ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷോളി എം സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. |
Posted: 09 Sep 2019 08:57 AM PDT 2019-20INAUGURATION OF VIDYARANGAM AND ALL OTHER CLUBS വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.സന്തോഷ് പനയാല്‍ നിര്‍വ്വഹിച്ചു.പി.ടി എ പ്രസിഡണ്ട് ശ്രീമതി.സുനിത വി വി അധ്യക്ഷയായി.ഹെഡ്‍മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അല്‍ഫോന്‍സ ഡോമിനിക്, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശകുന്തള പി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശ്രീലക്ഷ്മി, ത്രിവേണി,ശിവരഞ്ജിനി എന്നിവര്‍ നാടന്‍പാട്ടും കവിതകളും അവതരിപ്പിച്ചു.വിദ്യാരംഗം സ്കൂള്‍ തല കണ്‍വീനര്‍ ശ്രീമതി രജനി പി വി നന്ദി പറഞ്ഞു. |
You are subscribed to email updates from GHS PULLUR ERIYA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
G.H.S.S. ADOOR
G.H.S.S. ADOOR |
അഡൂര്‍ സ്കൂളിലെ ഓണാഘോഷം : കുഞ്ഞുമാവേലിയും കൂട്ടുകാരും എംഎല്‍എ ക്ക് ദുരിതാശ്വാസഫണ്ട് കൈമാറി Posted: 07 Sep 2019 09:51 PM PDT അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ലളിതമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംഭാവനപ്പെട്ടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മാവേലിയായി വേഷമിട്ട രണ്ടാം ക്ലാസുകാരന്‍ നിലനും കൂട്ടുകാരും ചേര്‍ന്ന് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന് കൈമാറി. കാറഡുക്ക ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, സ്കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്മാസ്റ്റര്‍ അനീസ് ജി. മൂസാന്‍, മുന്‍ പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് ജയലക്ഷ്മി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രാമചന്ദ്ര മണിയാണി, സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ നാടന്‍പൂക്കളുപയോഗിച്ച് പൂക്കളമിടുകയും വിവിധ നാടന്‍ കളികളിലേര്‍പ്പെടുകയും ചെയ്തു. ഹൈസ്കൂള്‍ കുട്ടികള്‍ ഓരോ ക്ലാസിലും ലാപ്ടോപ്പും പ്രോജക്റ്ററും ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പൂക്കളം ഉണ്ടാക്കി. ഉച്ചക്ക് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യയും പായസവും നല്‍കി. |
കുടുംബശ്രീ അംഗങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാന്‍ അഡൂര്‍ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കൂട്ടുകാര്‍ Posted: 07 Sep 2019 10:01 PM PDT അഡൂര്‍ : അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ സാക്ഷരതാക്ലാസ് സംഘടിപ്പിച്ചു. ദേലമ്പാടി സി.ഡി.എസിലെ വിവിധ യൂണിറ്റുകളില്‍പെട്ട മുപ്പത് കുടുംബശ്രീ അംഗങ്ങള്‍ സംബന്ധിച്ചു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് അധ്യാപകരായത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നോട്ടീസ്, അപേക്ഷഫോറം, പോസ്റ്റര്‍ മുതലായവ തയ്യാറാക്കല്‍, പ്രസന്റേഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ നൈപുണികളാണ് കുട്ടി അധ്യാപകര്‍ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി, സ്കൂള്‍ ഐടി കോഡിനേറ്റര്‍ സി.എച്ച്. പ്രഫുല്ലചന്ദ്ര, എ.എം. അബ്ദുല്‍ സലാം മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ എ. ഹാഷിം നന്ദിയും പറഞ്ഞു. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
കക്കാട്ട്
കക്കാട്ട് |
Posted: 06 Sep 2019 11:51 AM PDT ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റില്‍ കൈറ്റ് യൂണിറ്റിനുള്ള അവാര്‍ഡ് നേടിയ കക്കാട്ട് സ്കൂള്‍ ലിറ്റില്‍ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചര്‍ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ ഏറ്റുവങ്ങി. ഹോസ്ദൂര്‍ഗ് എ ഇ ഒ ജയരാജന്‍ മാസ്റ്റര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം. പി രാജേഷ്, മുന്‍ പരീക്ഷാ ജോ. കമ്മീഷണര്‍ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. |
Posted: 06 Sep 2019 11:44 AM PDT |
Posted: 06 Sep 2019 11:34 AM PDT |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
Subscribe to:
Posts (Atom)