മാനവ മൈത്രി സന്ദേശമുയര്‍ത്തി നാലിലംകണ്ടത്തില്‍ ഓണവും റംസാനും.....
ഇത് നാലിലാംകണ്ടം ഗവര്‍ന്മെന്റ് UP സ്കൂള്‍.. സ്ക്കൂളിനു ചുറ്റുമുള്ള നാലേക്കര്‍ ഭൂമിയില്‍ കാര്‍ഷിക സംസ്കാരത്തിന്റെ പുതു പാഠങ്ങള്‍ തീര്‍ത്തു സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശ്രദ്ധ നേടിയ പൊതു വിദ്യാലയം. കൃഷി പറമ്പിലെ ഓരോ പ്രവര്‍ത്തനവും അറിവ് നിര്‍മ്മാണത്തിന്റെ പുതിയ ഇടങ്ങളായിരുന്നു.പുതു വര്‍ഷത്തിലും പുതുമയാര്‍ന്ന പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കി മാതൃക തീര്‍ക്കുകയാണ് ഈ വിദ്യാലയം. AUGUST 20 ഊര്‍ജ്ജ സംരക്ഷണ ദിനത്തിലാണ് സ്ക്കൂളില്‍ ഈ വര്‍ഷത്തെ ഓണ പരിപാടികള് നടന്നത്.
പൂവിളി - പൂക്കള്‍ തേടിയുള്ള യാത്ര ഒപ്പം പ്രദേശത്തെ സസ്യ വൈവിദ്യത്തിന്റെ പൊരുളും.
പൂക്കളം - പൂക്കള്‍ മാത്രമല്ല ജൈവ പ്രബഞ്ഞത്തിന്റെ പരിചേദം
ഓണക്കോടി - ഊര്‍ജ്ജ സംരക്ഷണ സന്ദേശം ആലേഖനം ചെയ്ത പുത്തനുടുപ്പ് ( ANERT വക)
പൂക്കളത്തിനു ചുറ്റും മാനവ മൈത്രി സന്ദേശമുയര്‍ത്തി ഒപ്പന , തിരുവാതിര , കോല്‍ക്കളി, മാര്‍ഗംകളി , ദഫ്മുട്ട് , ഉണ്ണി മാവേലികള്‍ കൂട്ടിനു എം എല്‍ എ ,ജനപ്രതിനിധികള്‍ ,രക്ഷിതാക്കള്‍ ,അമ്മമാര്‍. എല്ലാം കഴിഞ്ഞ ശേഷം ഒരു ഘംഭീര ഓണ സദ്യയും. സ്കൂള്‍ തുറന്നു. ഇന്ന് എല്ലാവര്‍ക്കും നോമ്പ് വ്രതമാണ്. നാല് മണി കഴിഞ്ഞിട്ടും കുട്ടികള്‍ സ്കൂള്‍ വിട്ടു പോയില്ല. വീട്ടില്‍ നിന്ന് ചെയാനുള്ള പ്രവര്‍ത്തനങ്ങളും ചെയ്തു തീര്‍ത്തു. അപ്പോഴേക്കും അമ്മമാരും , ഉമ്മമാരും നാനാ മതസ്ഥരായ നാട്ടുകാരും സ്കൂളില്‍ എത്തി. ബാങ്ക് വിളി ഉയര്‍ന്നു. എല്ലാവരും കൂടി നോമ്പ് മുറിച്ചു. പിന്നെ ഒന്നിച്ചിരുന്നു സ്നേഹ സന്ദേശങ്ങള്‍ കൈമാറി.
റംസാന്‍ കാലത്ത് വിശ്വ മാനവികതയുടെ പുതു പാഠങ്ങള്‍ തീര്‍ക്കുകയാണ് ഇവിടെ........
( വിവരങ്ങള്‍ : അനൂപ് , ചിറ്റാരിക്കല്‍ )