കക്കാട്ട്

കക്കാട്ട്


പ്രതിഭയെ തേടി

Posted: 16 Nov 2019 08:40 AM PST

പ്രതിഭകളെ തേടി എന്ന പരിപാടിയുടെ ഭാഗമായി കക്കാട്ട് സ്കൂളിലെ കുുട്ടികള്‍ ശ്രീ കേളു പണിക്കരുടെ വീട്ടില്‍ എത്തിയപ്പോള്‍

ശിശുദിനാഘോഷം

Posted: 16 Nov 2019 08:36 AM PST

കക്കാട്ട് സ്കൂളില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.





GHS PULLUR ERIYA

GHS PULLUR ERIYA


Posted: 16 Nov 2019 08:15 AM PST

"വിദ്യാലയം പ്രതിഭകളോടൊപ്പം ......"

14/11/2019





പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന'വിദ്യാലയം പ്രതിഭകളോടൊപ്പം'എന്ന പരിപാടിക്ക് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളില്‍ തുടക്കമായി.പ്രശസ്ത തബല,കീബോര്‍ഡ്, വാദ്യോപകരണ വിദഗ്ദ്ധന്‍ ശ്രീ. ശിവരാജ് ഇരിയയുടെ വീട്ടിലെത്തി ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹവുമായി സംവദിച്ചു. സ്കൂള്‍ ലീഡര്‍ ലുലു മര്‍ജാന പൂച്ചെണ്ട് നല്‍കി ആദരിച്ചു. സംഗീതത്തെക്കുറിച്ചും വിവിധ വാദ്യോപകരണങ്ങളെക്കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വിശദമായ മറുപടി നല്‍കി. 8-ാം തരത്തിലെ ശിവരജ്ഞിനിയുടെ 'ഹരിവരാസന'ത്തിന് ഒപ്പം തബല വായിച്ച് കുട്ടികളുടെ ആഗ്രഹം അദ്ദേഹം സഫലമാക്കി.തുടര്‍ന്ന് തബലയും കീബോര്‍ഡും മാറിമാറി ഉപയോഗിച്ചു കൊണ്ട് കുട്ടികളെ വിസ്മയഭരിതരാക്കി.ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങണമെന്നും മനസ്സില്‍ സംഗീതം ഉള്ളവര്‍ക്ക് ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും അത് ആശ്വാസമരുളുമെന്നും അദ്ദേഹം കുട്ടികള്‍ക്ക് സന്ദേശം നല്‍കി.വേറിട്ട അനുഭവം സമ്മാനിച്ച ശ്രീ.ശിവരാജിനും അതിനവസരമൊരുക്കിയ വിദ്യാഭ്യാസ വകുപ്പിനും നന്ദി പറഞ്ഞു കൊണ്ടാണ് കുട്ടികള്‍ മടങ്ങിയത്.