കക്കാട്ട്

കക്കാട്ട്


ശിശുദിനാഘോഷം

Posted: 14 Nov 2018 09:38 AM PST


ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികള്‍ ക്ളാസ്സുകളില്‍ ചെന്ന് കുട്ടികളെ അഭിവാദ്യം ചെയ്തു. വേകുന്നേരം ശിശുദിന റാലിയും മധുരപലഹാര വിതരണവും സംഘടിപ്പിച്ച‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, പി ടി എ പ്രസിഡന്റ് ശ്രീ മധു, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍ക‌ുമാര്‍, സുധീര്‍ മാഷ്, പുഷ്പരാജന്‍ മാസ്റ്റര്‍, വല്‍സമ്മ ടീച്ചര്‍, ത്രിവേണി ടീച്ചര്‍ എന്നിവര്‍‌ നേതൃത്വം നല്‍കി.




Cheruvathur12549

Cheruvathur12549


Posted: 14 Nov 2018 08:28 AM PST


ശിശുദിനം
സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129ാം ജന്മ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ളിയില്‍ ചാച്ചാജി യെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വിജയ ടീച്ചര്‍ കുട്ടികളോട് സംവദിച്ചു. ചാച്ചാജിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ചടങ്ങില്‍ വെച്ച് ഉറുദു ടാലന്റ് മീറ്റില്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക്മല്‍സരിക്കാന്‍ അര്‍ഹത നേടി സ്ക്കൂളിന്റെ അഭിമാനമായ അഞ്ച‍ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹാദിയ ബുഷ്റുദ്ദീനെ അനുമോദിച്ചു.