പഠനവും , വിലയിരുത്തലും ......

ക്ലാസ്സ്‌ ഒന്ന്... യുണിറ്റ്...പുള്ളിയുടുപ്പ്......

കുട്ടികള്‍ പുള്ളിയുടുപ്പ് വരച്ചു നിറം നല്‍കിയശേഷം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു...ഏറ്റവും നല്ല ചിത്രം ഏതാണെന്ന് ടീച്ചര്‍ ചോതിച്ചു. 8 പേര്‍ക്ക് ആദിത്യന്റെ ചിത്രവും 7 പേര്‍ക്ക് സ്റെഫി യുടെ ചിത്രവും 6 പേര്‍ക്ക് സിറിയക് ന്റെ ചിത്രവും ഇഷ്ടപ്പെട്ടു. എന്തുകൊണ്ട് ഇഷ്ടമായി. കുട്ടികളുടെ പ്രതികരണം ടീച്ചറെ അത്ഭുതപെടുത്തി. വലിയ ചിത്രം , പുള്ളികള്‍ ഉള്ളത്കൊണ്ട് , നല്ല രസം , നല്ല കളറു , ശരിക്കും ഉടുപ്പ് പോലെ ഇങ്ങനെ എത്ര എത്ര കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. സ്വന്തം ഉല്‍പന്നങ്ങളെ വിലയിരുത്തി സംസാരിക്കാന്‍ കഴിയുന്നതിലുടെ അവരുടെ പഠനം മെച്ചപ്പെടും. അതിനനുസരിച്ച് ആയിരിക്കണം ആസൂത്രണവും. ചെന്നെടുക്കം A.L.P സ്കൂളിലെ സാലി ടീച്ചര്‍ തന്റെ തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുകയാണ്...