GHS KALICHANADUKKAM |
Posted: 25 Jun 2019 06:57 AM PDT മികച്ച പ്രവർത്തനത്തിന് അക്കാദമിക കലണ്ടർ: കാലിച്ചാനടുക്കം:-2019 -20 അക്കാദമിക വർഷത്തെ പ്രവർത്തന പദ്ധതികൾ ഏകോപിപ്പിച്ചു കൊണ്ട് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം തയ്യാറാക്കിയ അക്കാദമിക കലണ്ടർ വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് പ്രകാശൻ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു.വി.കെ .ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു .ഒരു വർഷം നടത്തേണ്ട അക്കാദമികവും അക്കാദമി കേതരവുമായ പദ്ധതികൾ ഉൾച്ചേർത്തതാണ് കലണ്ടർ സ്കൂൾ എസ് ആർ ജി യിലാണ് കലണ്ടർ രൂപകല്പന തയ്യാറായത്. |
Posted: 25 Jun 2019 06:56 AM PDT പേനക്കൂട്ടായ്മ .. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പേനക്കൂട്ടായ്യക്ക് തുടക്കമായി. ഹരിത കേരളം മിഷൻ കാസർഗോഡ് കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപയോഗം കഴിഞ്ഞപേനകൾ ശേഖരിച്ച് ഒരു കൂടയിൽ നിക്ഷേപിക്കുകയും അത് വിറ്റ് കിട്ടുന്ന തുക പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.കെ.ഭാസ്കരൻ ,പി.വിജയകൃഷ്ണൻ ,എ.വി.നിർമ്മല ,എം.വി.ആശഎന്നിവർ സംസാരിച്ചു. |
Posted: 25 Jun 2019 06:51 AM PDT |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |