സ്ക്കൂള്‍ വികസനത്തിനായുള്ള

ജനകീയകൂട്ടായ്മ



സ്ക്കൂള്‍ വികസനത്തിനായുള്ള ജനകീയകൂട്ടായ്മ വന്‍വിജയം. പ്രാദേശിക കൂട്ടായ്മകള്‍ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചത് 14ലക്ഷം രൂപ. വിവിധ പ്രാദേശിക കൂട്ടായ്മകള്‍ 14 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരനെ ഏല്‍പ്പിച്ചു. സ്ക്കൂള്‍ വികസനം ജനകീയകൂട്ടായ്മയിലൂടെ എന്ന സന്ദേശം നല്‍കിക്കൊണ്ട് സ്ക്കൂള്‍ സമഗ്രവികസനപദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.വിവിധ പ്രാദേശികക്കൂട്ടായമകളും വ്യക്തികളുടേയും സംഭാവനയും സ്പോണ്‍സര്‍ഷിപ്പും താഴെക്കൊടുക്കുന്നു. 

പുല്ലൂര്‍ പ്രാദേശിക കൂട്ടായ്മ-പ്രീ-പ്രൈമറി കുട്ടികളുടെ പാര്‍ക്ക്(5 ലക്ഷം രൂപ)

കണ്ണാംകോട്,പുളിക്കാല്‍ കൂട്ടായ്മ-ആധുനിക സയന്‍സ് ലാബ് (1,50000 രൂപ)
സ്ക്കൂള്‍ പരിസരം കൂട്ടായ്മ-സ്മാര്‍ട്ട് ക്ലസ് റൂം( 1ലക്ഷം രൂപ)
കൊടവലം പ്രാദേശിക കൂട്ടായ്മ-സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
സ്ക്കൂള്‍ പരിസരം കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം( 1ലക്ഷം രൂപ)
എടമുണ്ട പ്രാദേശിക കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
മധുരംപാടി,താളിക്കുണ്ട്,എക്കാല്‍മണ്ണട്ട,വിഷ്ണുമംഗലം കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
ചാരു അമ്മ,പണിക്കര്‍കോരന്‍ എന്നിവരുടെ സ്മരണയ്ക്ക് മക്കളും ചെറുമക്കളും ചേര്‍ന്ന് -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
സ്ക്കൂള്‍ സ്റ്റാഫ് വക -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
ഉപ്പാട്ടി കുഴിയില്‍ കുഞ്ഞിരാമന്‍ വക-50,000 രൂപ


ജനകീയകൂട്ടായ്മ കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ എസ്.നായര്‍ അധ്യാക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.പി.നാരായണന്‍ സ്ക്കൂള്‍ സമഗ്രവികസനപദ്ധതി രേഖ പ്രകാശനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു.ടി. സ്ക്കൂള്‍ സമഗ്രവികസനപദ്ധതി രേഖ ഏററുവാങ്ങി.സാമൂഹിക-സാസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.















Cheruvathur12549

Cheruvathur12549


Posted: 14 Feb 2017 06:42 AM PST

ഏഴ്-ബി ക്ലാസ്സിലെ ആയിഷാബി.എം.ടി.പി.യുടെ കവിതകള്‍


ഒറ്റയ്ക്കു നടന്നുവരുമ്പോള്‍
ഒറ്റ‌യ്ക്കു നടന്നു വരുന്നതിനേക്കാള്‍
എനിക്കിഷ്ടം കൂട്ടുകാരോ‌ടൊപ്പം
നടക്കുന്നതാണ്.
ഒറ്റയ്ക്കു നടക്കുമ്പോള്‍ എന്റെ സന്തോഷവും ദു:ഖവും 
പങ്ക് ചേര്‍ക്കാന്‍ എനിക്ക്
ആരുമില്ലാതായി.
പകല്‍ സമയത്തൊക്കെ
ഞാന്‍ ഒറ്റയ്ക്കാകുമ്പോള്‍
എനിക്ക് കൂട്ടിനായുള്ളത്
പക്ഷികളും മരങ്ങളും പിന്നെ
ചെടികളും പൂക്കളുമാണ്
രാത്രി സമയങ്ങളില്‍
മിന്നാ മിനുങ്ങുമാണ്.
രാത്രിയില്‍
ഭയപ്പെടുത്തുന്ന വല്ല രൂപവും
കണ്ടാല്‍ ഞാന്‍ പേടിച്ച് വിറയ്ക്കും
ഒറ്റയ്ക്കു നടക്കുന്നതിനേക്കാള്‍
എനിക്കിഷ്ടം കൂട്ടുകാരോടൊപ്പം
നടക്കുന്നതാണ്........

                                  **************

പ്രകൃതിക്കു വേണ്ടി
പ്രകൃതിക്കായി...................
വരൂ നമുക്കൊരുമിക്കാം
കുളിരുള്ള തണുപ്പിനായ് 
ഇളം തെന്നലിനായ് 
ദാഹ ജലത്തിനായ്
നമുക്കൊരുമിക്കാം
പക്ഷികളുടെ മധുര സ്വരത്തിനായ്
ഇളം കാററിനായ്
നല്ല നാളേക്കായ്
നമുക്കൊരുമിക്കാം
വരൂ കൂട്ടുകാരെ
പ്രകൃതിയുടെ നന്മയ്ക്കായ്
നമുക്ക് കൂട്ടായി ഒരുമിക്കാം....

                                      ***********
പൂമ്പാറ്റ
ഒരു പ്യൂപ്പ വിരിഞ്ഞു
പൂമ്പാറ്റയായി ജനിക്കുന്നു
കുഞ്ഞു ചിറകടിച്ച്
പല പൂക്കളിലും
തേന്‍ കുടിക്കാന്‍ വെമ്പുന്നു
എന്‍ഡോസള്‍ഫാന്‍ 
കുടിച്ച ചെടികളെല്ലാം
പൂക്കളില്‍ വിഷം പൂഴ്ത്തിയിരുന്നു
ഒരു തുള്ളി തേന്‍ പോലും
കിട്ടാതെ പൂമ്പാറ്റ
കഠിന വിശപ്പുമായ്
പ്ലാസ്റ്റിക് ഫ്ളവറില്‍
അഭയം തേടി.....

                                                       *********




മരം

ഞാനൊരു പാവം മരമാണ്
എല്ലാവര്‍ക്കും തണലാണ് 
പൂവും കായും സമൃദ്ധിയുമെല്ലാം 
എല്ലാവര്‍ക്കും ഞാന്‍ നല്‍കും
എന്നെ ആരും ദ്രോഹിക്കരുതേ
ഞാനൊരു പാവം മരമല്ലേ
കുന്നുകള്‍ മലകള്‍ വയലുകള്‍ തോറും
എന്നെ കൊണ്ട് നിറച്ചീടൂ
വീടുകള്‍ തോറും ഭക്ഷണമെല്ലാം
എന്നാലാകും നല്‍കീടാന്‍....

                                         *********

Posted: 14 Feb 2017 05:55 AM PST


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചു
2016-17 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക വിദ്യാലയ പരിശോധനയുടെ ഭാഗമായി 13/02/2017 തിങ്കളാഴ്ച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം. സദാനന്ദന്‍ മാസ്റ്റരും, ഡയറ്റ് ലക്ചറര്‍ രാമചന്ദ്രന്‍ മാസ്റ്റരും വിദ്യാലയം സന്ദര്‍ശിച്ചു. മുഴുവന്‍ ക്ലാസ്സുകളും നിരീക്ഷിച്ച് അക്കാദമിക നിലവാരം വിലയിരുത്തി. ക്ലാസ്സുകള്‍ സക്രിയമാക്കാന്‍ കൂടുതല്‍ പഠനോപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു.
ഭൗതിക സാഹചര്യങ്ങള്‍ വേണ്ടുന്ന തരത്തില്‍ ഉപയോഗപ്പെടുത്താന്‍ മാനേജ്മെന്‍റ് കമ്മിറ്റിയുമായി എ..ഒ വിന്റെ നേതൃത്വത്തില്‍ സംസാരിക്കാനുള്ള വേദിയൊരുക്കണമെന്നും, ഗൃഹസന്ദര്‍ശനം നടത്തി അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

Posted: 14 Feb 2017 05:35 AM PST


പഠനയാത്ര 2016-17
2016-17അദ്ധ്യയന വര്‍ഷത്തെ പഠനയാത്രകേരളത്തിലെ ഏറ്റവും നല്ല ഗ്രാമീണ വിനോദ സഞ്ചാര കേന്രമായ വടകരയിലെ "സര്‍ഗ്ഗാലയയിലേക്ക് "ആയിരുന്നു.
ഫെബ്രുവരി 4‍ ആം തീയ്യതി ശനിയാഴ്ച്ച നടന്ന പഠനയാത്രയില്‍ 122 വിദ്യാര്‍ത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ നേതൃത്വത്തില്‍ പത്തോളം അദ്ധ്യാപകരും പി.ടി.. അംഗങ്ങളും പങ്കെടുത്തു.
നിരവധി കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും, പ്രദര്‍ശനവും വിസ്മയകരമായ കാഴ്ചയായിരുന്നു. വിവിധ വര്‍ഗ്ഗത്തില്‍പ്പെട്ട മല്‍സ്യങ്ങളുടെ അക്വേറിയം മറ്റൊരു സവിശേഷതയായിരുന്നു. മൂരാട് പുഴയില്‍ക്കൂടിയുള്ള കോട്ടാതുരുത്തി ദ്വീപിലേക്കുള്ള ബോട്ട് യാത്ര കുട്ടികള്‍ക്ക് നവ്യാനുഭവമായി.
വടകരയില്‍ നിന്ന് തിരിച്ചു വരുന്ന വഴി കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സായാഹ്നം ചെലവഴിച്ചു. വൈകുന്നേരം ഏഴു മണിയോടെ സ്ക്കൂളില്‍ തിരിച്ചെത്തി.