SHASTHROLSAVAM 
GFHS KANHNAGAD





SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


കാവ്യോത്സവo

Posted: 07 Feb 2017 11:40 PM PST

                                       അടിയന്തിര ശ്രദ്ധയ്ക്ക്

    കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 10,11
തീയ്യതികളില്‍ നെഹ്റു ആട്സ് & സയന്‍സ് കോളേജില്‍ ഡോക്ടര്‍ സച്ചിദാനന്ദന്‍
തുടങ്ങി നിരവധി കവികളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന
കാവ്യോത്സവത്തില്‍ പങ്കെടുക്കാന്‍ തല്‍പ്പര്യമുളള 6,7,8  ക്ലാസുകളിലെ
സാഹിത്യത്തില്‍ താല്‍പ്പര്യമുളള കുട്ടികളുടെ പേരും ക്ലാസും നാളെ 4
മണിക്കു മുമ്പായി ബി.ആര്‍.സി.യിലേക്ക് മെയില്‍ വഴിയോ നേരിട്ടോ
അറിയിക്കണമെന്ന് അറിയിക്കുന്നു.



വിശ്വസ്തതയോടെ


    ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍

       ബി.ആര്‍.സി.ബേക്കല്‍

Cheruvathur12549

Cheruvathur12549


Posted: 07 Feb 2017 06:08 AM PST


മലയാളത്തിളക്കത്തിന് തുടക്കമായി
മുഴുവന്‍ കുട്ടികളിലും മാതൃഭാഷാശേഷി ഉറപ്പാക്കുന്നതിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍വ്വ‌ ശിക്ഷാ അഭിയാന്‍ സംഘടിപ്പിച്ച മലയാളത്തിളക്കത്തിന് സ്ക്കൂളില്‍ തുടക്കമായി.
സാധാരണ പ്രവര്‍ത്തി ദിവസങ്ങളിലെ നിശ്ചിത പഠന മണിക്കൂറിന് പുറമെയാണ് മുപ്പത് മണിക്കൂര്‍ അധിക സമയം കണ്ടെത്തുന്നത്. മലയാളത്തില്‍ എഴുത്ത്,വായന എന്നിവയില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ വ്യക്തിഗത ശ്രദ്ധ നല്‍കി അവരെക്കൂടി മുന്നിലേക്ക് എത്തിക്കലാണ് ലക്ഷ്യം.

ഒരാഴ്ചത്തെ പരിശീലനം ലഭിച്ച നഫീസത്ത് ടീച്ചര്‍ ഇനിയുള്ള ദിവസങ്ങളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി.ടി.. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ നിര്‍വ്വഹിച്ചു.

GHSS Balanthode

Gupshosdurgkadappuram

Gupshosdurgkadappuram


DESHEEYA VIRA VIMUKTHA DINAM

Posted: 07 Feb 2017 07:51 AM PST

ദേശീയ വിര വിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി ഇന്ന് ബോധവല്ക്കരണ ക്‌ളാസ് സംഘ ടിപ്പിച്ചു.പെരിയ PHC യിലെ JHI ശ്രീനിവാസന്.N.M ക്ലാസ് നയിച്ചു.ആൽബൻഡോസോൾ ഗുളികയെ കുറിച്ചും പൊതുവില് ആരോഗ്യ ശുചിത്വത്തെക്കുറിച്ചും ക്‌ളാസിൽ വിശദീകരിച്ചു.ഹെഡ്മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി അധ്യക്ഷം വഹിച്ച യോഗത്തില് സി.രാമചന്ദ്രൻ മാസ്റ്റര് സംസാരിച്ചു.ടി.സുധാകരൻ മാസ്റ്റർ സ്വാഗതവും കെ.കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.