രസതന്ത്ര പരീക്ഷണങ്ങളുമായി വിജ്ഞാനോത്സവം....


           മേശപ്പുറത്ത് രണ്ടു സോഡാക്കുപ്പികള്‍.ഒന്നില്‍ നിറയെ സോഡാ വെള്ളം.കുട്ടികള്‍ കാണ്‍കെ അതിന്റെ മൂടി തുറന്ന് കാല്‍ ടീസ്പൂണ്‍ കല്ലുപ്പ് അതിലേക്ക് ഇടുന്നു. ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്‌ ഭാഗം അടയുന്ന വിധം വെക്കുന്നു.എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച് പരമാവധി കാര്യങ്ങള്‍ എഴുതാന്‍ കുട്ടികളോട് നിര്‍ ദേശിക്കുന്നു.








രണ്ടാമത്തെ സോഡാക്കുപ്പി കാലിയാണ്.അതില്‍ കാല്‍ ഭാഗം വിനാഗിരി ഒഴിച്ച ശേഷം അഞ്ചു സെന്റീമീറ്റര്‍ നീളമുള്ള മെഗ്നീഷ്യം റിബ്ബണ്‍ ചെറു കഷണങ്ങളാക്കി വിനാഗിരിയില്‍ ഇടുന്നു.ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്ഭാഗം അടക്കുന്നു.പരമാവധി നിരീക്ഷണങ്ങള്‍ എഴുതാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം.അല്‍പ്പ സമയത്തിനു ശേഷം രണ്ടു പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കുന്നു.രണ്ടു കുപ്പികളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം നിരീക്ഷിച്ച് സമാനതകളും വ്യത്യാസങ്ങളും കണ്ടെത്തുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്....കുപ്പികളില്‍ നിന്നും വരുന്ന വാതകങ്ങള്‍ ടെസ്ട്യൂബുകളില്‍ ശേഖരിച്ച്‌ അവ തിരിച്ചറിയാനുള്ള പരീക്ഷണങ്ങളാണ് പിന്നീട്.ഒപ്പം മെഗ്നീഷ്യം റിബ്ബണ്‍ കത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങളും കുട്ടികള്‍ നിരീക്ഷിച്ച് മനസ്സിലാക്കുന്നു.......അന്താരാഷ്‌ട്ര രസ തന്ത്ര വര്‍ഷത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പഞ്ചായത്ത് തല വിജ്ഞാനോല്സവത്തില്‍ യു.പി.വിഭാഗം കുട്ടികള്‍ക്കായി ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് ഇവ.പതിവ് മത്സര പരീക്ഷകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി,രസതന്ത്ര പരീക്ഷണങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളുടെ ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.


വെള്ളം തിളക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനമായിരുന്നു എല്‍.പി.വിഭാഗം കുട്ടികളെ ഏറെ ആകര്‍ഷിച്ചത്.സ്പിരിട്ട് ലാമ്പ്,തീപ്പെട്ടി,ട്രൈ പോഡ്‌ സ്ടാന്റ്റ്,ബീക്കര്‍,വെള്ളം എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെച്ച ശേഷം കുട്ടികളുടെ മുപില്‍ വെച്ചുതന്നെ വെള്ളം ചൂടാക്കാന്‍ തുടങ്ങുകയായിരുന്നു.തുടക്കം മുതല്‍ തിളക്കുന്നതുവരെയുള്ള ഓരോ മാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന കാര്യത്തില്‍ കുട്ടികള്‍ കാണിച്ച സൂക്ഷ്മതയും കൃത്യതയും അധ്യാപികമാരെ അത്ഭുതപ്പെടുത്തി.വെള്ളം തിളക്കുമ്പോള്‍ പാത്രത്തിനു മുകളില്‍ വെച്ച വാച് ഗ്ലാസ്സിന്റെ അടിയില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെട്ടതിന്റെ കാരണവും തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ കണ്ടെത്തി.


പുഴയുടെ ആത്മകഥ വായിച്ച് അതില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്വന്തമായി പദപ്രശ്നം നിര്‍മ്മിക്കാന്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ അത് അസാധ്യമാണെന്നാണ് അധ്യാപികമാര്‍ക്ക് തോന്നിയത്.എന്നാല്‍ ഒരു പദപ്രശ്നത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മുഴുവന്‍ സ്കോറും കരസ്ഥമാക്കിയ മിടുക്കന്മാരും മിടുക്കികളും ധാരാളം!


സമചതുരക്കടലാസുപയോഗിച്ച് ,ടീച്ചറുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ച് 'തലകുത്തി മറിയുന്ന ചാട്ടക്കാരനെ'നിര്‍മ്മിക്കാനുള്ളതായിരുന്നു മറ്റൊരു പ്രവര്‍ത്തനം.ഇതും താല്പ്പര്യ ത്തോടെ തന്നെ കുട്ടികള്‍ ഏറ്റെടുത്തു.






മുന്‍കൂട്ടി ചെയ്തുവരാന്‍ നിര്‍ദേശിച്ച ലഘു പ്രോജക്ടുകളുമായാണ് കുട്ടികള്‍ വിജ്ഞാനോത്സവ കേന്ദ്രത്തില്‍ എത്തിയത്.'പ്രകൃതിയിലെ വര്‍ണങ്ങള്‍'എന്നതായിരുന്നു എല്‍.പി.വിഭാഗത്തിന്റെ വിഷയം.സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്‍ കടലാസില്‍ ഉരച്ചു നിറം പിടിപ്പിച്ച്‌ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ചാര്‍ട്ട് പേപ്പറില്‍ ഭംഗിയായി ക്രമീകരിക്കാനായിരുന്നു നിര്‍ദേശം....ഇല,വേര്,പൂവ്,കായ,കിഴങ്ങ്,തണ്ട് എന്നിങ്ങനെ വിവിധ സസ്യ ഭാഗങ്ങള്‍ കൊണ്ട് പല ഡിസൈനില്‍ കുട്ടികള്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചം അതി മനോഹരം തന്നെ!


'നമ്മുടെ ആഹാരത്തെക്കുറിച്ച് പഠിക്കാം'എന്നുള്ള തായിരുന്നു യു.പി.വിഭാഗത്തിനുള്ള അസൈന്‍ മെന്ടു.യു.പി.ക്ലാസ്സുകളില്‍ പഠിക്കുന്ന ആറു കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്ഉചിതമായ ഫോര്‍ മാറ്റ് ഉപയോഗിച്ച് അവരുടെ ഭക്ഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടത്. ആറു പേരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികള്‍ ആയിരിക്കണം..നാം കഴിക്കുന്ന ഭക്ഷണത്തില്‍ വിവിധ പോഷക ഘടകങ്ങള്‍ വേണ്ടത്ര അളവില്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്‌ഷ്യം.ചിട്ടയായിത്തന്നെ പഠനപ്രവര്‍ത്തനം ചെയ്തുവരാന്‍ എല്ലാ കുട്ടികളും ശ്രദ്ധിച്ചിരുന്നു..


( GFLPS BEKAL :  SOURCE THEERAVAANI )

Vanavarsham - International year of forest 2011

chervathur sub district science club Launched  vanavarsham Programme. The programme was inaugurated by Sri.T.P.Padmanabhan master by giving a mango tree to the school leader.