മേലാങ്കോട്ട് ഹൈടെക്ക് 'കളിപ്പെട്ടി'
വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ കൊണ്ട് പ്രീ പ്രൈമറി ക്ലാസ് മുറിയെ മനോഹരമാക്കി' മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ.സമഗ്ര ശിക്ഷ കേരള ഹൊസ്ദുർഗ് ബ്ലോക്ക് റിസോർസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ശാസ്ത്രീത്രീയമായി പഠനം രസകരമായി നടത്തുനതിന് മേലാങ്കോട്ട് സ്കൂളിനെ ക്ലസ് ചർ അധിഷ്ഠിത ലീഡ് പ്രീ പ്രൈമറി സ്കൂളായി തെരെഞ്ഞെടുത്തത്.
മൂന്ന്, നാല് വയസ്സ് പ്രായമായ കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയ്ക്കാവശ്യമായ വിവിധ പഠന മൂലകൾ കളിപ്പെട്ടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായന, ഗണിത, ശാസ്ത്ര, സംഗീത മൂലകൾ, പുരാവസ്തു ശേഖരം, ഹൈടെക് ക്ലാസ് മുറികൾ, ദൃശ്യ ശ്രവ്യ ഉപകരണങ്ങൾ എന്നിവ 'കളിപ്പെട്ടി 'യിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
പാഴ് വസ്തുക്കൾ കൊണ്ട് ശില്പി സുരേന്ദ്രൻ കൂക്കാനം ഒരുക്കിയ പ്രവേശന കവാടവും ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, വിപിൻ പലോത്ത്, രതീഷ് കക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചിത്രചുമരുകളും ആകർഷകമാണ്.