അമ്മ മരം -എ.യു.പി.എസ് എടച്ചാക്കൈ
( 24 December 2012)
എടച്ചാക്കൈ എയുപി സ്‌കൂളില്‍ നടന്ന സര്‍ഗവസന്തം ക്യാമ്പില്‍ കുട്ടികള്‍ അമ്മ മരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു വൃദ്ധസദനങ്ങളിലെ ഇരുട്ടുമുറികളിലേക്കും അനാഥ മന്ദിരങ്ങളിലെ വരാന്തകളിലേക്കും അമ്മമാരെ വലിച്ചെറിയുന്ന മക്കള്‍ക്ക് വെളിച്ചം പകരാന്‍ വിദ്യാര്‍ത്ഥികള്‍ അമ്മ മരം ഒരുക്കി.ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂളിലാണ് സര്‍ഗ വസന്തം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി മാതൃത്വത്തിന്റെ നന്മകളുമായി അമ്മ മരം ഒരുക്കിയത്.കുട്ടികളുടെ അമ്മ സങ്കല്‍പങ്ങള്‍ കലാസ് ഇലകളില്‍ എഴുതി അമ്മ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.ക്യാമ്പില്‍ കാച്ചിക്കുറുക്കിയ സ്‌നേഹം എന്ന സെഷനിലാണ് കുട്ടികളുടെ സര്‍ഗ സൃഷ്ടികള്‍ വിരിഞ്ഞത്.അമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം കഥകളായും കവിതകളായും കത്തിന്റെ രൂപത്തിലുമെല്ലാം കുട്ടികള്‍ കടലാസ് ഇലകളില്‍ എഴുതിവച്ചു.ക്യാമ്പ് അംഗങ്ങള്‍ മുഴുവനായും അമ്മമരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ത്തു.എസ്എസ്എ കാസര്‍ഗോഡിന്റെയും ചെറുവത്തൂര്‍ ബിആര്‍സിയുടെയും നേതൃത്വത്തില്‍ പടന്ന-വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ യുപി വിഭാഗത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ക്യാമ്പ് ഒരുക്കിയത്.റിസോള്‍സ് അധ്യാപകരായ കെ.വി ഗൗരി, രാഹുല്‍ ഉദിനൂര്‍,എ.വി സന്തോഷ് കുമാര്‍,വി.ശുഭ,വത്സവ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.എം ബാലന്‍,ബി.ഗംഗാധരന്‍ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഒ.രാജഗോപാലന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അമ്മമരം പുത്തന്‍ അനുഭവമായി.നേരത്തെ ക്യാമ്പ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.കുഞ്ഞമ്പു അധ്യക്ഷനായിരുന്നു.പ്രധാനാധ്യാപകന്‍ ഇ.രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും രാഹുല്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന് അധ്യാപകരായ ഇ.പി വത്സരാജ്,കെ.വി സുധീപ് കുമാര്‍,ശ്രീഥന്‍ സി കജനായര്‍,പി.വി ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.