കക്കാട്ട് |
Posted: 09 Jul 2015 11:52 AM PDT സ്കൂളിന് പടിഞ്ഞാറായി ഒരു പള്ളം ഉണ്ട്. ശബ്ദതാരാവലിയില്‍ ''പള്ളം''എന്ന വാക്കുണ്ട്.(പള്ളം എന്നപേര് ഒറ്റയ്ക്കും അല്ലാതെയുംപലേടത്തും ഉണ്ട്.ഒരു നമ്പൂതിരിഇല്ലത്തിന്‍റെ പേരുകൂടിയാണ്പള്ളം ) താഴ്ച, കുഴി- ഈ അര്‍ത്ഥങ്ങള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ, ''പാറക്കുളം'' എന്നതിന്‍റെ ചുരുങ്ങിയ രൂപം എന്ന നിലയിലും ''പള്ളം''എന്നതിനെ കാണാം. കക്കാട്ട് സ്കൂളിലെ പള്ളം വിശാലമാണ്. പരന്ന ചെങ്കല്‍പാറയില്‍ ഒരിടത്തുമാത്രം എന്തുകൊണ്ടാണ് വെള്ള൦ തങ്ങിനില്‍ക്കുന്നത് എന്നറിയില്ല.നാട്ടുകാര്‍ താല്പ്പര്യത്തോടെയാണ്പള്ളത്തെ നോക്കിക്കാണുന്നത്. സ്കൂള്‍ പി ടി എ പള്ളം ബങ്കളംനാടിന്‍റെ ജലസംഭരണിയായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ സഹായം നേടി.പള്ളത്തിന്‍റെ സ്വാഭാവികപ്രകൃതത്തിനു ഒട്ടും ഹാനി തട്ടാതെയാണ് സംരക്ഷണപ്രവര്‍ത്തനം നടന്നത്. ഇനി സ്കൂള്‍ കെട്ടിടങ്ങളില്‍നിന്നുള്ള മഴവെള്ളം പൈപ്പു വഴി പള്ളത്തിലെത്തും.ഇത് പള്ളത്തിലെ ജലശേഖരത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. മീന്‍ വളര്‍ത്താനും ആലോചനയുണ്ട്. സ്കൂള്‍കേമ്പസിന്‍റെ പ്രകൃതിലാവണ്യത്തിന്‍റെ മാറ്റുകൂട്ടുന്ന ഒന്നുമായിരിക്കും നിറഞ്ഞ പള്ളം. നെയ്തല്‍.ഡ്രോസീറ,നെപ്പന്തസ് തുടങ്ങിയ അപൂര്‍വ്വസസ്യങ്ങള്‍ പള്ളത്തില്‍ ഉണ്ട്. സ്കൂളിലെ ജീവശാസ്ത്രപഠനത്തെയും ഊര്‍ജജസ്വലമാക്കും പുതിയ വികസനപ്രവര്‍ത്തനം എന്നര്‍ത്ഥം. പള്ളത്തിന്‍റെ വടക്കുപടിഞ്ഞാറേ മൂലയില്‍ ശൌര്യത്തോടെ കുതിക്കുന്ന ആണ്‍പുലിയുടെ ചിത്രം ഉണ്ട്---കല്ലുളി കൊണ്ട് കൊത്തിയത്.ബങ്കളം പ്രദേശത്തെ പ്രാചീന ആവാസചരിത്രത്തിന്‍റെ കലാത്മകമായ തെളിവാണ് പാറപ്രതലത്തിലെ ഈ ചിത്രം. കാസര്‍ഗോടുജില്ലയില്‍ മറ്റെവിടെനിന്നും പാറപ്പുറത്തെ പ്രാചീനപുലിച്ചിത്രം കണ്ടെത്തുകയുണ്ടായിട്ടില്ലെന്നു ചരിത്രഗവേഷകനും സംസ്കാരവിമര്‍ശകനുമായ പ്രൊഫ. (ഡോ. ) ടി.പവിത്രന്‍ പറയുന്നു. |
''S E P T''പ്രതിനിധിസംഘത്തിന്‍റെ വരവ് Posted: 09 Jul 2015 07:43 AM PDT കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ-SEPT-ന്‍റെ പ്രതിനിധികള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളില്‍ ഒരു ഫുട്ബോള്‍ പരിശീലനസംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. SEPT-ന്‍റെ പ്രഖ്യാപിത തത്ത്വം ഇതാണ്::::: Sports & Education Promotion Trust (SEPT) was established in 2004 to promote sport in India through early age induction and training of children through grass root level programmes. |
Posted: 09 Jul 2015 07:52 AM PDT സ്കൂള്‍ വളപ്പില്‍ പലതരം മരങ്ങള്‍ ഉണ്ട്. എല്ലാറ്റിനും പേരെഴുതിയ തകരപ്പലകകള്‍ തൂക്കുന്ന പണി തുടങ്ങിയിട്ടുണ്ട്. *മലയാളപ്പേര് മേലേ. **തൊട്ടുതാഴെ സംസ്‌കൃതനാമം. ***പിന്നീട് ഇംഗ്ലീഷിലെ സാധാരണപ്പേര്. ****ഏറ്റവും താഴെയായി ശാസ്ത്രനാമം- ( ഡോ.ടി ആര്‍ ജയകുമാരിയും ആര്‍. വിനോദുകുമാറും ചേര്‍ന്നെഴുതിയ ''കേരളത്തിലെ വൃക്ഷങ്ങള്‍''സഹായഗ്രന്ഥമായി. ഡോ.ഇ. ഉണ്ണികൃഷ്ണനുമായി നടത്തിയ ഫോണ്‍വര്‍ത്തമാനവും സഹായിച്ചു. ശ്യാമ ശശിയാണ്ബോഡുകള്‍ എഴുതിത്തയ്യാറാക്കിയത് ) |
You are subscribed to email updates from കക്കാട്ട് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |