bekal12214

bekal12214


Posted: 13 Aug 2015 06:50 AM PDT

PTA GENERAL BODY HELD ON 31-7-15



PTA ಜನರಲ್  ಬೋಡಿಯ ಸಭೆಯು 31-7-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2ಗಂಟೆಗೆ ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯಲ್ಲಿ ನಡೆಯಿತು.ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಸ್ವಾಗತ ಕೋರಿದರು.ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಪಂಚಾಯತು ಪ್ರೆಸಿಡೆಂಟ್ ಶ್ರೀ ಕುನ್ನೂಚಿ ಕುಂಜಿರಾಮನ್ ಮುಖ್ಯ ಅತಿಥಿಯಾಗಿದ್ದರು.  ಬಜೆಟ್ ಮಂಡನೆಯ ನಂತರ ಅಂಗೀಕಾರಕ್ಕೆ ಬಿಡಲಾಯಿತು,ಅಂಗೀಕಾರದ ಬಳಿಕ ಹೊಸ ಕಮೀಟಿಯನ್ನು ರೂಪೀಕರಿಸಲಾಯಿತು.ಹೊಸ ಪಿ.ಟಿ.ಎ ಕಮಿಟಿ 2015-16 ರ ಅಧ್ಯಕ್ಶರಾಗಿ ಮನಮೋಹನ ನೆಕ್ಲಿ ಯವರನ್ನು ಆರಿಸಲಾಯಿತು.ವೈಸ್ ಪ್ರೆಸಿಡೆಂಟ್ ಆಗಿ ಪುರುಷೋತ್ತಮ ಆಯ್ಕೆ ಆದರು.ಒಟ್ಟು 14 ಮಂದಿ ಸದಸ್ಯರ ಪಿ.ಟಿ.ಎ ಕಮಿಟಿ ಅಧಿಕಾರ ವಹಿಸಿಕೊಂಡಿತು.ಸತತವಾದ 15 ವರ್ಷ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟಾಗಿ ಅಧ್ಯಕ್ಷ ಸ್ಥಾನದಿಂದ ಇಳಿದ ಶ್ರೀಯುತ ಕಮಲಾಕ್ಷ ಅವರಿಗೆ ಶಾಲು ಹೊದಿಸಿ ಆದರಿಲಾಯಿತು.

Chief Guest Panchayath president,Kunnuchu kunhiraman

 

 

New PTA president Manmohan Nekly

 



Honouring ex-PTA President Kamalaksha Doddamane

പി.ടി.എ ജനറല്‍ ബോഡി യോഗം 31-7-15ന്ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളില്‍ നടന്നു.ശ്രീമതി വനജാക്ഷി  സ്വാഗതം ചെയ്തു.കുന്നൂചി കുഞ്ഞിരാമന്‍ മുഖ്യ അതിഥിയായിരുന്നു.ബഡ്ജെറ്റ് അവതരിപ്പിച്ച ശേഷം അംഗീകാരം നേടുകയും പുതിയ കമിറ്റി രൂപീകരിക്കുകയും ചെയ്തു.മനമോഹന നെക്ലി പുതിയ പി.ടി.എ കമിറ്റി പ്രെസിഡെന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.പുരുഷോത്തമന്‍ വൈസ് പ്രെസിഡെന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി 15 വര്‍ഷം പി.ടി.എ പ്രെസിഡെന്‍റായതിന് ശേഷം സ്ഥാനം ഒഴിയുന്ന കമലാക്ഷ ദൊഡ്ഡമനെയ്ക്ക് പൊന്നാട നല്‍കി ആദരിച്ചു.

കക്കാട്ട്

കക്കാട്ട്


വാർത്താവായന

Posted: 13 Aug 2015 08:22 PM PDT

ഹോസ്ദുർഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിക്കുന്ന വാർത്താവായനമത്സരം  ഓഗസ്റ്റ് ഇരുപതിന് രാവിലെ പത്തുമണിയ്ക്ക് കക്കാട്ട്  സ്കൂളിൽ

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 13 Aug 2015 08:00 AM PDT


അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും നാടിന്റെ അഭിമാനവുമായ ശ്രീ. എ.ബി. ഇബ്രാഹിം ഐ.എ.എസ്. അവര്‍കളെക്കുറിച്ച് മലയോരവിശേഷത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

G H S S Patla

G H S S Patla


sub district science seminar

Posted: 13 Aug 2015 01:35 AM PDT

sub district സയൻസ് സെമിനാറിൽ മൂന്നാം സ്ഥാനം നേടിയ ആയ്ഷ അഫ്ര , 8 b. പഠനത്തിലും പാട്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ അഫ്രയെ സ്കൂൾ സ്പെഷ്യൽ അസ്സെംബ്ലിയിൽ വച്ച് അഭിനന്ദിച്ചു.

G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


Posted: 13 Aug 2015 10:15 AM PDT


ഊര്‍ജ്ജസമ്പത്ത് വരുംതലമുറക്ക് കൂടി

                       ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് ലോകമെങ്ങും സജീവ ചര്‍ച്ച നടക്കുന്ന കാലമാണിത്.ഏതൊരു വികസന പദ്ധതിയുടേയും അടിസ്ഥാന ഘടകമായ വൈദ്യുതോര്‍ജ്ജം അതീവ ശ്രദ്ധയോടെ ചെലവഴിച്ചില്ലെങ്കില്‍ ഭാവി തലമുറ അതിന്റെ തിക്തഫലം അനുഭവിക്കേണ്ട അവസ്ഥയുണ്ടാകും.ആണവ-താപനിലങ്ങള്‍ വഴി വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ ജനവികാരം ഉയരുന്നുണ്ട്.പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ പേരില്‍ ജലവൈദ്യുത നിലയങ്ങളും എതിര്‍ക്കപ്പെടുന്നു.ഇതിന്റെയൊക്കെ ഫലമായി ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിക്കാതിരിക്കുകയും അതേസമയം ഉപഭോഗം ക്രമാതീതമായി കൂടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്തുള്ളത്.ലഭ്യമായ ഊര്‍ജ്ജം കരുതലോടെ മാത്രം പ്രയോജനപ്പെടുത്തുകയെന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പ്രധാന മാര്‍ഗ്ഗം.
              ഈ ഘട്ടത്തില്‍,ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വ്യാഴാഴ്ച നടന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ ഏറെ ശ്രദ്ധേയമായി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ക്ക് വേണ്ടി, കെ എസ് ഇ ബി യുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ഹെഡ്മാസ്റ്റര്‍ ടി ഒ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നാഗരാജ ഭട്ട് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.സബ് എഞ്ജിനീയര്‍ ഷാഹുല്‍ ഹമീദ്,സീഡ് കോഡിനേറ്റര്‍വി.ശ്രീനിവാസന്‍,വി.തങ്കമണി, പി.വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.ഇന്ദുലേഖ സ്വാഗതമാശംസിച്ചു.
           സെമിനാറിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സൗജന്യമായി സി എഫ് എല്‍ ലാമ്പുകള്‍ വിതരണം ചെയ്യുകയുണ്ടായി.
                                  
                             ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍
                              KSEB എക്സി.എഞ്ജിനീയര്‍ നാഗരാജ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു.