Cheruvathur12549

Cheruvathur12549


Posted: 16 Feb 2018 10:04 AM PST


പഠന യാത്ര - 2017-18


Posted: 16 Feb 2018 09:45 AM PST



അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അതുകൊണ്ട് തന്നെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൃത്യമായ പദ്ധതികള്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്.ഭാഷ,ശാസ്ത്രം,ഗണിതം, സാമൂഹിക ശാസ്ത്രം, തുടങ്ങി എല്ലാ വിഷയങ്ങളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദ്യകരമാക്കാനും, അവരെ മികച്ച നിലവാരത്തിലേക്ക് വളര്‍ത്താനുമുള്ള സമയബന്ധിത പദ്ധതികളാണ് സ്ക്കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍.
വിദ്യാലയത്തിന്റെ കാഴ്ചപ്പാട്, അക്കാദമിക് ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍,ഭൗതിക സാഹചര്യം,വിഭവ വിനിയോഗം, തുടങ്ങിയ പരിപാടികള്‍ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഭാവി പ്രവര്‍ത്തനങ്ങളുടെ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനകര്‍മ്മം വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് കുമാര്‍ സ്കകൂള്‍ മാനേജര്‍ ശ്രീ. ലത്തീഫ് നീലഗിരിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.



Posted: 16 Feb 2018 09:34 AM PST



ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മുഴുവന്‍ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി സംവിധാനം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തി.


കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ഒന്നുമുതല്‍ നാല് വരെയുള്ള മുഴുവന്‍ക്ലാസ്സുകളിലും ഷെല്‍ഫും പുസ്തകങ്ങളും ഒരുക്കി. ലൈബ്രറി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.

പി.ടി.. പ്രസിഡണ്ട് ടി.കെ ഫൈസല്‍, ഇബ്രാഹിം തട്ടാനിച്ചേരി,അരീഷ്, ബി.ആര്‍.സി.ട്രെയിനര്‍ സ്നേഹലത ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Posted: 16 Feb 2018 09:25 AM PST


പഠനയാത്ര 2017 -18



Gupshosdurgkadappuram

Gupshosdurgkadappuram


STUDY TOUR ON 15.02.2018

Posted: 16 Feb 2018 07:15 AM PST

വിനോദത്തിനുപരി പുതിയ പഠന അനുഭവങ്ങള് നല്കി ഇത്തവണ സ്‌കൂൾ പഠന യാത്ര  കണ്ണൂരിലേക്കു നടന്നു.സ്‌നെയ്ക്ക് പാർക്ക്,നാടൻ കലാ അക്കാദമി, മില്മ, പത്രം അച്ചടി, സയന്സ് പാർക്ക്, അറക്കല് മ്യൂസിയം, കോട്ട , പയ്യാമ്പലം എന്നീ സ്ഥലങ്ങള് സന്ദർശിച്ചു.