ചേരിപ്പാടി സ്കൂളിൽ നടത്തിയ സ്കൂൾ തല മെട്രിക് മേളയിൽ നിന്ന്...... :

കയ്യൂർ ഗവ: എൽ.പി.സ്കൂളിൽ നടന്ന കയ്യർ - ചീമേനിപഞ്ചായത്ത്തല മെട്രിക് മേളയിൽ 12 വിദ്യാലയങ്ങളിൽ നിന്നായി 48 കുട്ടികളും 12 അധ്യാപകരും പങ്കെടുത്തു.സ്കൂൾ തല മെട്രിക് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങളുടെ പ്രദർശനവും അവതരണവുമായിരുന്നു മേളയിലെ മുഖ്യ ഇനം. മെട്രിക് അളവുകളുമായി ബന്ധപ്പെട്ട പുതുമയാർന്ന പ്രവർത്തനങ്ങൾ, മെട്രിക് ക്വിസ്, കമ്പവലി തുടങ്ങിയ ഇനങ്ങളും ഗണിത കൗതുകം പകരുന്നവ തന്നെയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.മോഹനൻ മേള ഉൽഘാടനം ചെയ്തു.

കക്കാട്ട്

കക്കാട്ട്


പരീക്ഷ എഴുതും- ആത്മവിശ്വാസത്തോടെ

Posted: 23 Feb 2016 06:45 AM PST

  ഇത്തവണത്തെ എസ്എസ് എല്‍ സി പരീക്ഷയെഴുതുന്ന 134 കുട്ടികള്‍ക്കായി സ്കൂളില്‍ കൌണ്‍സലിംഗ് ക്ലാസ്നടത്തി.
പ്രദീപ്‌ മാലോം ക്ലാസ്നയിച്ചു .
നാലുമാസം മുന്‍പ്  മറ്റൊരു കൌണ്‍സലിംഗ്ക്ലാസ് സംഘടിപ്പിച്ചിരുന്നു. 

' വണ്ടര്‍ലാ പരിസ്ഥിതി-ഊര്‍ജ്ജസംരക്ഷണ പുരസ്കാരം '' കക്കാട്ട് സ്കൂളിന്

Posted: 23 Feb 2016 06:27 AM PST

വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പരിസ്ഥിതി-ഊര്‍ജ്ജസംരക്ഷണ പുരസ്കാരം കക്കാട്ട് സ്കൂളിന്  ലഭിച്ചു.


ലോകമാതൃഭാഷാദിനാചരണം::: ചിത്രങ്ങളും പത്രവാര്‍ത്തകളും

Posted: 23 Feb 2016 06:48 AM PST

 ''എന്‍റെ ഭാഷ മലയാളം''
എന്ന് കുട്ടികള്‍
പ്രദര്‍ശനപ്പലകയില്‍
എഴുതുന്നു











മാതൃഭാഷാപ്രഭാഷണവും ബംഗ്ലാദേശ് ഭാഷാസമരത്തിലെ (1952) രക്തസാക്ഷിഅനുസ്മരണവും:  ഇ പി രാജഗോപാലന്‍













                                                                        പത്രവാര്‍ത്തകള്‍