bekal12214

bekal12214


Posted: 02 Sep 2015 03:11 AM PDT



 ONAM CELEBRATION IN GLPS PANAYAL ON 21-8-15

 ಶಾಲೆಯಲ್ಲಿ ವಿಜೃಂಭಣೆಯ ಓಣಂ ದಿನಾಚರಣೆ 21-8-15ಕ್ಕೆ
MAHABALI & VAMANA

 ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯಲ್ಲಿ ಮಕ್ಕಳು,ಅಧ್ಯಾಪಕರು,ಊರವರು,ಪಿಟಿಎ ಸದಸ್ಯರು ಸೇರಿ ಓಣಂ ಹಬ್ಬವನ್ನು ಬಹಳ ವಿಜೃಂಭಣೆಯಿಂದ ನಡೆಸಿದರು.ಅಧ್ಯಾಪಕರು ಮತ್ತು ಮಕ್ಕಳು ಓಣಂ ಪೂಕ್ಕಳಂ ಮಾಡಿದರು.ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ  ಮಕ್ಕಳಿಗಿರುವ ಆಟೋಟ ಸ್ಪರ್ಧೆಗಳು ನಡೆಯಿತು.ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಮತ್ತು ಶ್ರೀಮತಿ ಭಾರತಿ ಎಂ.ಟಿ ಸ್ಪರ್ಧೆಗೆ ನೇತೃತ್ವ ವಹಿಸಿದರು.ಮಾವೇಲಿಯಾಗಿ 4ಕೆ ವಿದ್ಯಾರ್ಥಿ ಪ್ರತೀಕ್  ಮತ್ತು ವಾಮನನಾಗಿ 2ಕೆ ವಿದ್ಯಾರ್ಥಿ ಭರತ್ ವೇಷ ಹಾಕಿದರು.ಮಾವೇಲಿ ಮತ್ತು ವಾಮನರು ಶಾಲೆ ಸುತ್ತಿ ಎಲ್ಲರಲ್ಲೂ ಕುಶಲಾನ್ವೇಷಣೆ ನಡೆಸಿದರು.ಊರಲ್ಲಿ ಸುತ್ತಿ ಎಲ್ಲರಿಗೂ ಓಣಂ ಹಬ್ಬದ ಶುಭಾಶಯಗಳನ್ನು ಕೋರಿದರು.ಸ್ಪರ್ಧೆಯಲ್ಲಿ ವಿಜೇತರಾದವರಿಗೆ ಮತ್ತು ಮಾವೇಲಿ,ವಾಮನರಿಗೆ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ,ವೈಸ್ ಪ್ರೆಸಿಡೆಂಟ್ ಪುರುಷು,ಮದರ್ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಸುಜಾತ,ಎಚ್.ಎಮ್ ವನಜಾಕ್ಷಿ ಮೊದಲಾದವರು ಬಹುಮಾನ ವಿತರಣೆ ನಡೆಸಿದರು.ಬಳಿಕ ವಿಭವ ಸಮೃದ್ಧವಾದ ಊಟ ಪಾಯಸ ವಿತರಣೆ ಮಾಡಲಾಯಿತು
ONAM POOKKALAM BY STUDENTS

.

സ്ക്കൂളില്‍ ഓണാഘോഷം 21-8-15ന് സമുചിതമായി കൊണ്ടാടി
ജി എല്‍ പി എസ് പനയാല്‍ സ്ക്കൂളില്‍ കുട്ടികള്‍,അധ്യാപകര്‍,നാട്ടുകാര്‍,പി.ടി.എ അംഗങ്ങള്‍ ചേര്‍ന്ന് ഓണം സമുചിതമായി കൊണ്ടാടി.അധ്യാപകരും കുട്ടികളും ചേര്‍ന്ന്  പൂക്കളം ഉണ്ടാക്കി.രാവിലെ 10 മണിക്ക് കുട്ടികള്‍ക്കുള്ള ഓണക്കളി മത്സരം ശ്രീ ഗുരുവയ്യ മാഷും ഭാരതി ടീച്ചരുടെ നേത്റുത്വ്ത്തില്‍ നടന്നു.മാവേലിയായി 4കെ യുടെ പ്രതീകും വാമനനായി 2കെ യുടെ ഭരതും വേഷമിട്ടു.മാവേലിയും വാമനനുംനാട് ചുറ്റി.വിജയികള്‍ക്ക് പിടിഎ പ്രെസിഡെന്‍റ്,വൈസ് പ്രെസിഡെന്‍റ്,എച്ച്.എം,മദര്‍ പിടിഎ പ്രെസിഡെന്‍റ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.സമൃദ്ധമായ ബ്ക്ഷണവും പായസവും കഴിച്ച് എല്ലാവരും പിരിഞ്ഞു.

കക്കാട്ട്

കക്കാട്ട്


സെപ്തംബർ 5 ::::: അദ്ധ്യാപകദിനം

Posted: 01 Sep 2015 07:49 AM PDT


സാദരം ::::കക്കാട്ട് സ്കൂളിലെ  മുൻകാല അദ്ധ്യാപകരും നാട്ടുകാരും

                     









 1961 മുതൽ ഇന്ത്യയിൽഅദ്ധ്യാപകദിനംആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനുംഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
      അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെകഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായിഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962- ഒരുദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ നിധിയിലേക്ക് ധനശേഖരണംനടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായംനല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക്പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാനഅവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നുഎന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത നിർദേശത്തിന്ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയുംപിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെഅനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരുമാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻസഹായകമാണ്.ഒക്ടോബർ 5 ആണ് ലോകവ്യാപകമായി അദ്ധ്യാപകദിനമായി യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യപകദിനമായി ആചരിക്കുന്നു.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ്മോൾഡോവ, നെതർലാണ്ട്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.



Cheruvathur12549

Cheruvathur12549


ഓണാഘോഷം

Posted: 01 Sep 2015 04:22 AM PDT


ഓണാഘോഷം

 
ഓണാഘോഷം വൈവിധ്യമായ പരിപാടികളോടെ 21-08-2015 വെള്ളിയാഴ്ച്ച നടന്നു. പൂക്കളമല്‍സരം, ബലൂണ്‍ ഫൈറ്റിംഗ്, കുപ്പിയില്‍, വെള്ളം നിറയ്ക്കല്‍,ചാക്ക് റെയ്സ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു
പി.ടി..യുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

ബാലസഭ

Posted: 01 Sep 2015 03:50 AM PDT


ബാലസഭ ഉദ്ഘാടനം ചെയ്ത
  
2015-16 വര്‍ഷത്തെ ബാലസഭ 2015 ആഗസ്ത് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും, യുവ കവയത്രിയുമായ വഹീദ. .എം ഉദ്ഘാടനം ‌ചെയ്തു.

സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. എം.പി.ടി.. പ്രസിഡണ്ട് സജിത.പി.പി.പി. അദ്ധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ റഫീഖ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

kasaragod11470

kasaragod11470


POORVA VIDHYARTHI SANGAMAM

Posted: 31 Aug 2015 11:38 PM PDT