സ്വാതന്ത്ര്യ ദിനാഘോഷവും
രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും
എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് FFVHSS ചെറുവത്തൂര്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍സൗജന്യരക്തഗ്രൂപ്പ്നിര്‍ണയ ക്യാമ്പ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. GFVHSS ചെറുവത്തൂര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. വി.കെ.രാജേഷ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.
വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീ.അനൂപ് കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി
ഭാരവാഹികളായ അബ്ദ്ള്‍ ഷുക്കൂര്‍ ഹാജി, ലത്തീഫ് നീലഗിരി, പി.ടി.എ. ഭാരവാഹികളായ ഇബ്രാഹിം
തട്ടാനിച്ചേരി, നയന സുരേഷ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി
രേഖപ്പെടുത്തി.
സ്വാതന്ത്ര്യ ക്വിസ്സ് മല്‍സരം,പതാക നിര്‍മ്മാണം,ദേശഭക്തിഗാന മല്‍സരം,തുടങ്ങിയവ നടത്തി. മധുര പലഹാര വിതരണം നടത്തി. "ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം" നൃത്ത സംഗീത ശില്‍പം
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്തഗ്രൂപ്പ് നിര്‍ണയിച്ചു.