വരയും
വര്ണവും ശില്പങ്ങളുമൊക്കെ തീര്ത്തു സര്വ്വശിക്ഷ അഭിയാനിലെ സ്പെഷ്യലിസ്റ്റ്
ചിത്രകലാധ്യാപകന്‍ . കാസര്‍ഗോഡ് ജില്ലയിലെ
ചെറുവത്തൂര്‍ ബ്ലോക്ക് റിസോര്‍സ്
സെന്ററിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ പി.വി.ശ്യാം പ്രസാദാണ് ചിത്രം
വരച്ചും ശില്പങ്ങള് തീര്‍ത്തും വിദ്യാലയങ്ങളെ
കലയുടെ അങ്കണങ്ങളാക്കി മാറ്റുന്നത്.
ചിത്രകലയിലും ശില്പകലയിലും ഒട്ടേറെ കുരുന്നുകള്‍ ശ്യാംപ്രസാദിന്റെ
ശിഷ്യന്മാരായി ഉയര്ന്നു വരികയാണെന്ന്
അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്ന നാല്
വിദ്യാലയങ്ങളിലെയും അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.പാടിക്കില്‍ ജി.യു.പി.സ്കൂളില്‍
ഏകദിന കളിമണ്‍ ശില്പശാല ,ചൈല്ഡ് ആര്ട്ട് ചിത്രപ്രദര്ശനം
,ജൈവ വൈവിദ്യ ഉദ്യാനത്തില്‍
ചെങ്കല്‍ ശില്പം ,കൊടക്കാട്
ജി.ഡബ്ല്യു.യു.പി.സ്കൂളില്‍
കുട്ടികളെ പ്രക്രുതിയോടടുപ്പിക്കുന്ന കൊളാഷ് നിര്മ്മാണം,എം.എ.യു.പി.എസ് മവിലാകടപ്പുറം
സ്കൂളില്‍ ബിഗ് കാന്‍വാസ്
ചിത്രരചന , കടലാമയുടെ മണല്‍ ശില്പം,പുത്തിലോട്ട്
എ.യു.പി.
സ്കൂളില്‍ ഒപ്പത്തിനൊപ്പം പരിപാടി ,മവിലാകടപ്പുറം ജി.എല്‍.പി.സ്കൂളിനു
കീഴിലെ ഒരിയര പ്രാദേശിക പ്രതിഭാ
കേന്ദ്രം,കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്കൂളിനു കീഴിലെ കുന്നുകിണറ്റുകര
പ്രാദേശികപ്രതിഭാകേന്ദ്രം എന്നിവിടങ്ങളിലും വേറിട്ടു നില്ക്കുന്ന
ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.