കക്കാട്ട് |
- സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു
- പ്രഥമ ശുശ്രൂഷ ക്ലാസ്സ്
- സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹ ഭവനം ആദ്യ ഫണ്ട് ഏറ്റ് വാങ്ങി
- ഇന്‍കം ടാക്സ് ക്ലാസ്സ്
- അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനം
- രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സര വിജയി
- ജില്ലാ അത് ലറ്റിക് മീറ്റില്‍ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം
സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു Posted: 26 Dec 2021 10:04 AM PST സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു. |
Posted: 26 Dec 2021 10:00 AM PST |
സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹ ഭവനം ആദ്യ ഫണ്ട് ഏറ്റ് വാങ്ങി Posted: 26 Dec 2021 09:57 AM PST ഭാരത് സ്കൗട്ട്‌സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായി സ്നേഹഭവനത്തിന് ഹോസ്ദുർഗ് ഉപജില്ലയിൽ തുടക്കം കുറിച്ചു. കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ് അംഗം കൂടിയായ അശ്വതി കൃഷ്ണക്കാണ് സ്നേഹഭവനം ഒരുക്കുന്നത്.യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്ത് ആദ്യ ഫണ്ട് മുൻ ഡി ഇ ഒയും മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ സി ഉഷയിൽ നിന്നും ഏറ്റ് വാങ്ങി. ഹോസ്ദുർഗ് ഉപജില്ല ഓഫീസർ കെ.ടി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപ ജില്ല സെക്രട്ടറി എംവി ജയ സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് പി.വി ജയരാജ്,സി രമ, ജില്ല സെക്രട്ടറി വി വി മനോജ് കുമാർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ വി കെ ഭാസ്കരൻ, ടി.ഇ സുധാണി, പിപി ബാബുരാജ്, പ്രൊഫ യു ശശി മേനോൻ, പി ബിന്ദു, എം ശശിലേഖ, പി പ്രേമജ എന്നിവർ സംസാരിച്ചു. |
Posted: 26 Dec 2021 09:55 AM PST |
അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനം Posted: 26 Dec 2021 09:51 AM PST |
രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സര വിജയി Posted: 26 Dec 2021 09:46 AM PST |
ജില്ലാ അത് ലറ്റിക് മീറ്റില്‍ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം Posted: 26 Dec 2021 09:44 AM PST |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |