Farm show Posted: 17 Feb 2015 03:40 AM PST " ഫാം ഷോ " - പഠനയാത്ര പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന കാര്‍ഷികപ്രദര്‍ശനം, _ "ഫാം ഷോ 2015" _ കൈതക്കാട് എ യു പി സ്ക്കൂള്‍, ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
വിവിധതരം കൃഷിരീതികള്‍, കാലാവസ്ഥ വ്യതിയാനം, ആട്ഫാം, കോഴി ഫാം, കാര്‍ഷിക ഫല പ്രദര്‍ശനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ നിരവധി സ്റ്റാളുകള്‍ കുട്ടികള്‍ക്ക് പുതിയ പഠനാനുഭവങ്ങള്‍ നല്‍കി. അനിത ടീച്ചര്‍, വിജയ ടീച്ചര്‍, പ്രസന്ന ടീച്ചര്‍, യമുന ടീച്ചര്‍, എലിസബത്ത് ടീച്ചര്‍, വിശ്വനാഥന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
|
Amma Ariyan Posted: 17 Feb 2015 03:26 AM PST അമ്മഅറിയാന്‍ 2014-2015 SSA കാസര്‍ഗോഡിന്റെയും BRC ചെറുവത്തൂരിന്റെയും ആഭിമുഖ്യത്തില്‍ 'അമ്മഅറിയാന്‍ 2014-2015'- മൈനോറിറ്റി രക്ഷിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി 09/02/2015 ന് കൈതക്കാട് സ്ക്കൂളില്‍ വച്ച് നടന്നു.അമ്പതോളം രക്ഷിതാക്കള്‍ പങ്കെടുത്തു. BRC ട്രയിനര്‍മാരായ രഞ്ജിത്ത് മാസ്റ്റര്‍, സുജാത ടീച്ചര്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.
|
Posted: 17 Feb 2015 03:19 AM PST ഗണിതോല്‍സവം 2014-15
ഗണിതോല്‍സവത്തിന്‍റെ മുന്നോടിയായി രക്ഷിതാക്കള്‍ക്കുള്ള ശില്പശാല (സഹായഹസ്തം) 09-02-2015 തിങ്കളാഴ്ച സ്കുളില്‍ വച്ച് നടത്തി. ഇതിലൂടെ ഗണിത പഠനത്തിന്‍റെ അടിസഥാന ധാരണകളില്‍ രക്ഷിതാക്കള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും, ഗണിത പഠന പ്രക്രിയയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ധാരണയുണ്ടാക്കുന്നതിനും സഹായിച്ചു. ഗണിതപഠനത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍,സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍, എന്നിവ അവര്‍ക്ക് ബോധ്യപ്പെട്ടു. ഗണിതോല്‍സവ പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരും, രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് BRC ട്രെയിനര്‍ സുജാത ടീച്ചറും നടത്തി.
|
Metric mela Posted: 17 Feb 2015 02:59 AM PST മെട്രിക് മേള – ശില്പശാല കുട്ടികള്‍ക്ക് താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകള്‍, പ്രായോഗിക പ്രശ്നങ്ങള്‍, തുടങ്ങിയ മേഖലകളിലെ ആശയ രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്. മൂന്ന് നാല് ക്ലാസ്സുകളിലെ ഗണിത പഠനവുമായി ബന്ധപ്പെട്ട് മെട്രിക് മേളയുടെ ശില്‍പ്പശാല 22-01-2015 ന് നടത്തി.എസ്.ആര്‍.ജി കണ്‍വീണര്‍ നഫീസത്ത് ടീച്ചര്‍,രക്ഷിതാക്കള്‍, ചന്ദ്രമതി ടീച്ചര്‍, ദീപ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ശില്പ്പശാലയില്‍ ചാര്‍ട്ട് കൊണ്ട് വിവിധ അളവിലുള്ള സ്ട്രിപ്പുകള്‍ ,റീപ്പര്‍,മെട്രിക് ക്ലോക്ക് ,തുണിസഞ്ചി എന്നിവ ഉണ്ടാക്കി. മെട്രിക് മേള - "നീളം" കുട്ടികളില്‍ അടിസ്ഥാന ഗണിത ശേഷികള്‍ പരിപോഷിപ്പിച്ച്പഠന മികവിലേക്ക് നയിക്കുന്നതിനായി മൂന്നാം ക്ലാസിലെ കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ മെട്രിക് മേളയില്‍ 'നീളം' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്തു.ചാര്‍ട്ട് പേപ്പര്‍ ,സ്ട്രിപ്പ്, റീപ്പര്‍ സണ്‍പാക്ക് ഷീറ്റ് എന്നിവ ഉപയോഗിച്ച് 15cm,30cm,1mഎന്നീ അളവിലുള്ള സ്കെയിലുകള്‍ നിര്‍മ്മിച്ചു.സ്കെയില്‍ നിര്‍മ്മാണം ,ഉയരവും നിരക്കും ഈ രണ്ട് പ്രവര്‍ത്തനങ്ങളും ചെയ്തു കഴിഞ്ഞപ്പോള്‍ നീളം അളക്കുന്നതിനുള്ള യൂണിറ്റാണ് മീറ്റര്‍ ,100cm ചേര്‍ന്നതാണ് ഒരു മീറ്റര്‍ എന്ന ധാരണ കൈവരിക്കാന്‍ സാധിച്ചു.
|