അധ്യാപകദിനം:വൈവിധ്യമാര്‍ന്ന പരിപാടികളുമായി അഡൂര്‍ സ്‌കൂള്‍ Posted: 05 Sep 2015 12:56 AM PDT അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കള്‍ക്ക് പൂച്ചെണ്ട് നല്‍കുന്നു | സ്‌റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രത്യേകപരിപാടിയില്‍ കാഴ്‌ചാവൈകല്യമുള്ള റംസീന ടീച്ചര്‍ ഗുരുവന്ദനഗീതം ആലപിക്കുന്നു
|
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റാഫ് കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കാഴ്‌ചാവൈകല്യമുള്ള റംസീന ടീച്ചര്‍ ഗുരുവന്ദനഗീതം ആലപിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, ഡി. രാമണ്ണ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യൂനുസ് കോട്ടക്കല്‍, മാധവ തെക്കേക്കര, വിദ്യാലത, ലതീശന്‍, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ ഗാനമാലപിച്ചു. സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം സ്വാഗതവും പി. എസ്. ബൈജു നന്ദിയും പറഞ്ഞു. പ്രത്യേക സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് എസ്.പി.സി. കേഡറ്റുകളായ ധന്യശ്രീ, മുനാസിയ എന്നിവര്‍ ചേര്‍ന്ന് ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കള്‍ക്ക് പൂച്ചെണ്ട് നല്‍കി.
|