പൊക്കുടന്‍ മാഷിന് ആദരാഞ്ജലികള്‍ Posted: 30 Sep 2015 01:30 AM PDT |
സ്വാതന്ത്ര്യ ദിനാഘോഷം-2015 Posted: 30 Sep 2015 01:19 AM PDT ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്ന് വിളിച്ചോതിക്കൊണ്ട് ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയിരിക്കുന്നു.വളരെയേറെ യാതനകള്‍ സഹിച്ച് നമ്മുടെ പിതാമഹന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം അത് നാം ഇന്ന് അനുഭവിക്കുകയാണ്. ജി എല്‍ പി സ്കൂള്‍ പെരിയങ്ങാനം എന്ന ഞങ്ങളുടെ സ്കൂളിലും ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കുറച്ച് നല്ല പരിപാടികള്‍ നടത്തി.രാവിലെ പി ടി എ യുടെ നേതൃത്വത്തില്‍ സ്കൂള്‍ അലങ്കരിച്ച ശേഷം അസംബ്ലി നടത്തി.അസംബ്ലിയില്‍ കിനാനൂര്‍ കരിന്തളം വാര്‍ഡ് മെമ്പര്‍ ശ്രീ.മനോജ് തോമസ് ദേശീയപതാകയുയര്‍ത്തി.അസംബ്ലിക്കു ശേഷം റാലി നടത്തി.കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടടുത്ത റാലിയെ വിവിധ ക്ലബുകളും സംഘടനകളും സ്വീകരിക്കുകയും പായസവും മധുരപലഹാരവും നല്‍കുകയും ചെയ്തു.റാലിക്ക് ശേഷം അമ്മമാര്‍ക്ക് ക്വിസ് മത്സരം നടത്തി.പൊതുയോഗം ശ്രീ.മനോജ് തോമസ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,എസ് എം സി ചെയര്‍മാന്‍ പ്രസന്നകുമാര്‍,പുഷ്പവല്ലി ടീച്ചര്‍,ടി.വി സുരേശന്‍,എം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കുട്ടികളുടെ ക്വിസ് മത്സരത്തില്‍ഒന്നാം സമ്മാനം നേടിയ ഗൗതം കൃഷ്ണ,രണ്ടാം സമ്മാനം നേടിയ നിരഞ്ജന,മൂന്നാം സമ്മാനം നേടിയ ശ്രീനന്ദ് മണി,അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ക്കും അമ്മമാരുടെ ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയമായദേവി,രണ്ടാം സമ്മാനം നേടിയ സൗമ്യ,മൂന്നാം സമ്മാനം നേടിയ രമ്യ എന്നിവര്‍ക്കും സമ്മാനം നല്‍കി.കുട്ടികളുടെ ദേശഭക്തിഗാനങ്ങള്‍ക്കു ശേഷം പായസവിതരണം നടത്തി. | വാര്‍ഡ് മെമ്പര്‍ മനോജ് തോമസ് പതാകയുയര്‍ത്തുന്നു |
|