GHSS Kuttamath

GHSS Kuttamath


സ്മൃതിമധുരം 92

Posted: 24 Sep 2020 09:09 AM PDT


 ഓൺലൈൻ പഠനം മുടക്കിയ നിർധന കുടുംബങ്ങൾക്ക്,  കാരുണ്യ കൈകളുമായ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ..

 ടി.വി ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ കുട്ടമത്ത് സ്കൂളിലെ 3 നിർധന കുട്ടികൾക്ക്, 92 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "സ്മൃതിമധുരം 92 ടെലിവിഷനുകൾ വിതരണം ചെയ്തു...
    സ്ക്കൂൾ അംഗണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ, പ്രിസി: ടി. സുമതി, ഹെഡ്മാസ്റ്റർ ജയചന്ദ്രൻ, PTA പ്രസി: രാജൻ, സ്മൃതി മധുരം കൺ വീണർ K. P. വസന്തകുമാർ,  സുരേശൻ. P, സലിൽ, നാരായണൻ, മനു: പൊടോതുരത്തി തുടങ്ങിയവർ സംബം ഡിച്ചു..

LP കുട്ടികളുടെ സർഗാത്മക പരിപാടി

Posted: 24 Sep 2020 08:10 AM PDT

 LP കുട്ടികളുടെ സർഗാത്മക പരിപാടി
27.09.2020 ഞായറാഴ്ച നടക്കുന്നു.
പ്രശസ്ത പിന്നണി ഗായകൻ ശ്രീ ചെങ്ങന്നൂർ ശ്രീകുമാറിനെ ഉദ്ഘാടനത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ക്ലാസ്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് അവതരണം
ഏവരുടെയും അറിവിലേക്ക്
LP SRG

നേർക്കാഴ്ച

Posted: 24 Sep 2020 08:08 AM PDT

 നേര്‍കാഴ്ച 

LP വിഭാഗം്

ഷാരുനന്ദ് CV 3A


 

 

കാര്‍ത്തിക്  പി 3 B

ആര്‍ദ്ര എം രാജ് 3B

UP വിഭാഗം്

ആദിദേവ് സജീവന്‍ VI  B



നിളരമണന്‍ V  B

ആര്യനന്ദ എ VII A


 HS വിഭാഗം 

അഥര്‍വ് കെ 9B


ദേവനന്ദ കെ 9 F
 
 
ഉമൈസ ആഷ്മി 9 F

 

 

 എന്റെ കൊറോണ അനുഭവം ......KISHAN MURALI 7 A
 
ഞാൻ കിഷൻ മുരളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ കുട്ടമത്ത് ഏഴാം ക്ലാസിൽ പഠിക്കുന്നു. കൊറോണ എന്ന മഹാമാരി എന്നെയും പിടികൂടി ഓണത്തിന് തലേദിവസമാണ് എനിക്ക് പനിവന്നത് ചെറിയ തോതിലായിരുന്നു പനി പിറ്റേ ദിവസം നല്ല തലവേദനയും വന്നു അന്നു തന്നെ എന്നേയും കൂട്ടി അച്ഛൻ ചെറുവത്തൂരുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറെ കാണിച്ചു അവിടുന്ന് അദ്ദേഹം കൊറോണ ടെസ്റ്റ് ചെയ്യാൻ' പറഞ്ഞു പിറ്റേ ദിവസം ഞാനു അച്ഛനും ചെറുവത്തൂർ ടെക്നിക്കൽ സ്ക്കൂളിൽ ചെന്ന് ആൻറിജൻ ടെസ്റ്റ് ചെയ്തു അരമണിക്കൂർ ആയപ്പോൾ അവർ വിളിച്ചു പറഞ്ഞു എനിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് അന്നു തന്നെ എന്നേയും എന്റെ കുടുംബത്തേയും ക്വാറന്റൈനിലാക്കി ഞാൻ കുട്ടിയായതു കൊണ്ട് കൊറോണ സെന്ററിലേക്ക് കൊണ്ടു പോകാൻ പറ്റില്ല എന്ന് അവർ വിളിച്ചു പറഞ്ഞു അന്ന് ഞായറാഴ്ച ആയതിനാൽ ടെസ്റ്റ് ചെയ്യാൻ പറ്റില്ല എന്നും തിങ്കളാഴ്ച ബാക്കിയുള്ള വരുടെ ടെസ്റ്റ് ചെയ്യാം എന്നും പറഞ്ഞു അതിനു ശേഷം ഞാൻരു മുറിയിൽ തനിച്ചായിരുന്നു വേറേ പാത്രത്തിൽ ഭക്ഷണം ഒറ്റയ്ക്ക് കിടപ്പ് അങ്ങനെ രാത്രിയായപ്പോൾ അമ്മ എന്റെ കട്ടിലിനു താഴേ തന്നെ കിടന്നു അപ്പോഴാണെനിക്ക് സമാധാനമായത് . തിങ്കളാഴ്ച എന്നെ വീട്ടിലാക്കി അച്ഛനും അമ്മയും അനുജത്തിയും നീലേശ്വരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ടെസ്റ്റ് ചെയ്യാൻ പോയി അവർക്ക് തൊണ്ടയിൽ നിന്നും ശ്രമമെടുത്തിട്ടാണ് ടെസ്റ്റ് ചെയ്തത് എനിക്ക് മൂക്കിൽ നിന്നും ആണ് ശ്രമമെടുത്തത് എനിക്ക് നല്ല.
വേദന ഉണ്ടായിരുന്നു അവർക്ക് വേദനയില്ലായിരുന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരുടെ റിസൾട്ട് വന്നു എല്ലാവർക്കും പോസിറ്റീവ് ആയി അന്നു തന്നെ ഞങ്ങളെല്ലാവരും കൊറോണ സെന്ററി േലക്ക് പോകാൻ തയ്യാറായി കുറച്ചു കഴിഞ്ഞപ്പോൾ ആംബുല ൻസ് വന്നു അതിൽ ഞങ്ങൾ നാലു പേരും കേറി . കൊറോണ സെന്ററിലേക്ക് പുറപ്പെട്ടു അനിയത്തിക്ക് പേടിയായിരുന്നു ആംബുലൻസിൽ കയറാൻ അവൾ കരയുന്നുണ്ടായിരുന്നു ഞങ്ങൾ ആദ്യമായിട്ടാണ് ആംബുലൻസിൽ കയറുന്നത്. സൈറണടിച്ച് വേഗത്തിൽ ഓടുന്ന ആ വാഹനത്തെ ഒരു പാട് കണ്ടിട്ടുണ്ട് പക്ഷേ അതിൽ കയറിപോകുന്നത് ആദ്യത്തെ . അനുഭവമാണ് 15 മിനുട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ കൊറോണ സെന്ററിലെത്തി പടന്നക്കാട് കാർമി കൊളേജിലെ മെൻസ് ഹോസ്റ്റലായിരുന്നു അത്. താഴത്തെ നിലയിലെ ഒന്നാം നമ്പർ മുറിയിലായിരുന്നു അമ്മയും അനുജത്തി കൃഷ്ണയും അതിന് തൊട്ട് മുകളിലുള്ള നിലയിലെ മൂന്നാം നമ്പർ മുറിയിലാണ് ഞാനും അച്ഛനും താമസിച്ചിരുന്നത്. അവിടെ ഒരോ മുറിയിലും മൂന്നു കട്ടിലുകൾ വീതമാണുണ്ടായിരുന്നത് ധാരാളം ആളുകൾ അവിടെ ഉണ്ട് . ആദ്യം വൈകുന്നേരത്തെ ചായയും ബിസ്കറ്റു o
കിട്ടിരാരിചപ്പാത്തിയും ബാജിക്കറിയും പിന്നെ എല്ലാ ദിവസവും രാവിലെ ഇഡലി, വെള്ളയപ്പം / ദോശി പുട്ട്, ജിഡിയ പ്പവും കടലക്കറിയും സാ സാറുമായിരുന്നു ഉച്ചയ്ക്ക് ചോറ് സാമ്പാറ് പുളിശേരി കൂട്ടുകറി പെരക്ക് വരവ് ചിക്കൻ മീൻ അച്ചാറ് തുടങ്ങിയവ രാത്രി എല്ലാ ദ്ര വസവും ചപ്പാത്തിയായിരുന്നു. ഈ ഭക്ഷണങ്ങളൊക്കെ െകാണ്ടുവരുന്നവരുടെ . മുഖമോ ആളിനേയോ കാണാൻ പറ്റുമായിരുന്നില്ല അവർ Pp കിറ്റ് ധരിച്ചിരുന്നു ഒച്ച മാത്രം തിരിച്ചറിയാം
അവിടെ ഒരോ ദിവസവും ടെസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു ഞങ്ങൾക്ക് മുമ്പേ പോയ ആളുകളെയാണ് ടെസ്റ്റ് ചെയ്തത് ചിലയാളുകൾ നെഗറ്റീവ് ആകും ചിലയാളുകൾ വീണ്ടും പോസിറ്റീവായി അവിടെ തന്നെ തുടരും രണ്ട് ദിവസം കഴിയുമ്പോൾ അവരെ വീണ്ടും ടെസ്റ്റ് ചെയ്യും അപ്പോഴും പോസിറ്റീവ് ആയ ആളുകൾ അവിടെ ഉണ്ടായിരുന്നു എനിക്ക് എട്ടാം ദിവസം ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയി അതു കൊണ്ട് തന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോകണം എന്നു പറഞ്ഞു പക്ഷേ ഞങ്ങൾ കുടുംബത്തോടെ അവിടെയായതുകൊണ്ട് പോകാൻ പറ്റില്ല എന്ന് അച്ഛൻ പറഞ്ഞ പ്പോൾ അവർ സമ്മാദിച്ചു. പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛനേം അമ്മയേയും അനുജത്തിയെയും പിന്നെ കുറേ ആളുകളേയും ടെസ്റ്റ് ചെയ്തു. അന്ന് തന്നെ എന്നെ വീണ്ടും ടെസ്റ്റ് ചെയ്തു അതിൽ കുറേ പേർ നെഗറ്റീവായി ഞങ്ങൾ നാലാളും ഒരുമിച്ച് നെഗറ്റീവ് ആയി
പിന്നെ കൊറോണയെ അത്രയ്ക്കെന്നു പേടിക്കേണ്ടെന്നാണ് അവിടുത്തെ അനുഭവത്തിൽ നിന്നും മനസ്സിലായത് കാരണം എല്ലാ ദിവസവും പോസിറ്റാവയിവരുന്നവരും നെഗറ്റീവ് ആകാൻ പോകുന്നവരും ഒരേ ബാത്ത് റൂമും ഒരേ ടോയ് ലറ്റുമാണ് ഉപഗോഗിച്ചിരുന്നത് ഞങ്ങൾ അടുത്തടുത്ത് തിന്നിട്ടാണ് സംസാരിച്ചിരുന്നത് എല്ലാവരും മാസ്ക് ഉപയോഗിച്ചിരുന്നു..

കൈകൾ സോപ്പിട്ട് കഴുകി കൊണ്ടിരിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക നല്ല ഭക്ഷണം കഴിക്കുക നല്ലവണ്ണം വിശ്രമിക്കുക ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളംകുടിക്കുക    ചൂടുവെള്ളത്തിൽ ചെറുനാരങ്ങയും ഇഞ്ചിയും മഞ്ഞൾപ്പൊടിയും ചേർത്താൽ നല്ല ഗുണം ചെയ്യും ഇതൊക്കെയാണ് കൊറോണ പിടിപെട്ടാൽ ചെയ്യേണ്ടത്
ഇപ്പോൾ 14 ദിവസത്തെ കോറന്റൈനിലാണ് ഞങ്ങളെല്ലാവരും പുറത്തിറങ്ങാൻ പാടില്ല സാധനങ്ങളെല്ലാം ആരെങ്കിലും കൊണ്ടുത്തരണം എന്റെ വല്യച്ഛനാണ് ഞങ്ങൾക്ക് വേണ്ട സാധനങ്ങൾ വാങ്ങി. എത്തിക്കുന്നത്. പിന്നെ ശ്രീ പട്ടറപ്പൻ മഹാവിഷ്ണുക്ഷേത ട്രസ്റ്റ് ആയ അഭയ ഒരു പാട് സാധനങ്ങൾ കൊണ്ടു തന്നു. അരി, പച്ചക്കറികൾ / പലവ്യഞ് ജനങ്ങൾ/മുട്ട അങ്ങനെ കുറേ സാധനങ്ങൾ

പിന്നെ എനിക്ക് പറയാനുള്ളത് എല്ലവരും ജാഗ്രതയോടെ ഇരിക്കുക ഉറവിടമറിയാതെയാണ് ഞങ്ങൾക്ക് കോവിട് പോസിറ്റീവ് ആയത് അതു കൊണ്ട് കൈഴുകി കൊണ്ടിരിക്കുക മാസ്ക്ക് ഉപയോഗിക്കുക ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കുക തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

 

 രാജ്ഭവനിലെ ഒരു ദിനം........SONIL S L 10 F
ജീവിതാനുഭവങ്ങള്‍‍ഏറെയില്ലെങ്കിലുംഅമ്മയുടെഅനുഭവകഥകള്‍പറഞ്ഞറിവുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തോടെ ഒരു തീരുമാനമെടുക്കാനായാൽ ജീവിതം വിജയിക്കുമെന്ന
തിരിച്ചറിവ്.അന്നൊരു ശനിയാഴ്ച്ചയായിരുന്നു ഓൺലൈൻ ക്ലാസുകളൊന്നുമില്ല. നോട്ടെഴുതി തീർക്കാനുള്ള
തിരക്കിലായിരുന്നു ഞാൻ. എഴുത്തിനിടയിലാണ് അമ്മ ആ സന്തോഷവാർത്ത അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്
തിരുവനന്തപുരം കുടുംബസമേതം പോകാൻ തയ്യാറായിക്കൊള്ളാൻ. ആദ്യമൊന്നമ്പരന്നു.. ഈ
കൊറോണക്കാലത്ത് അത്ര ദൂരം എങ്ങനെ ? . കാര്യം അന്വേഷിച്ചപ്പോള്‍ എല്ലാം മനസ്സിലായി. അമ്മയ്ക്ക്
ഒരിക്കൽ മുടങ്ങിയ യാത്ര ഇത്തവണ പോവാൻ തീരുമാനിച്ച വിവരം. എന്റെ അമ്മ എനിക്കെന്നും
പ്രചോദനമാണ്. അമ്മയുടെ വാർത്ത മാധ്യമങ്ങളിൽ വന്നപ്പോള്‍ അതിലേറെ അമ്മയെ അറിഞ്ഞ എനിക്ക്
സന്തോഷമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ നേടിയ അമ്മയുടെ ജീവിത വിജയം ഒരു
Inspirational Story എന്ന് വിശേഷിപ്പിച്ചെഴുതിയ പത്ര വാർത്ത ശ്രദ്ധയിൽ പെട്ട് കേരള ഗവർണർ മുഹമ്മദ്ആരിഫ് ഖാൻ വിളിച്ച നിമിഷം തന്നെയായിരിന്നു അത്. എന്റെയും കുടുംബത്തിന്റേയും സന്തോഷ ദിവസം.ക്ഷണം സ്വീകരിച്ച് പോകാനൊരുങ്ങിയ ദിവസം ട്രപ്പിള്‍ ലോക്ക് ഡൗൺ ആയത് എന്നെയും വല്ലാതെ
വിഷമിപ്പിച്ചു. വീണ്ടും രണ്ടു മാസത്തിനുശേഷം രാജ് ഭവൻ സന്ദർശന അനുമതി ലഭിച്ചപ്പോള്‍ ഉണ്ടായ
സന്തോഷം പതിൻമടങ്ങായിരുന്നു. ഓൺലൈൻ ക്ലാസും, എഴുത്തും മാസങ്ങളോളമുള്ള വീട്ടിലിരുപ്പുകൊണ്ടും
മുഷിഞ്ഞ മനസ്സിനെ റീച്ചർജ് ചെയ്യാൻ ഇത് തന്നെയായിരുന്നു ഏറ്റവും നല്ല അവസരം. ഒരു ദീർഘദൂര യാത്ര.
തിരുവനന്തപുരത്തേക്ക്.....ആ ദിവസം നേരത്തെ തന്നെ എണീറ്റു. ഉച്ചയ്ക്കാണ് ‍പോവേണ്ടതെങ്കിലും മനസ്സിൽ
വലിയൊരു സന്തോഷം അലയടിച്ചുകൊണ്ടിരുന്നു- ഉറക്കം വന്നില്ല എന്നു തന്നെ പറയാം. ഉച്ചയ്ക്ക് 2 മണിക്ക്
ഞങ്ങള്‍ യാത്രയാരംഭിച്ചു. കണ്ണൂരിൽ വച്ച് ബഹുഃ ഗവർണർക്ക് നൽകാൻ അമ്മ തെയ്യത്തിന്റെ ഒരു
ഛായാചിത്രം വാങ്ങി. കൂടെ അമ്മമ്മയും ഉണ്ടായിരുന്നു. കോഴിക്കോട്ടെ തറവാട്ട് വീട്ടിൽ പോകാനൊരവസരം
കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു ഞാനും അനുജത്തിയും. 7 1/2 യോടെ തറവാട്ട് വീട്ടിൽ എത്തി.
അമ്മമ്മയെ അവിടെയാക്കി ഭക്ഷണം കഴിച്ച് 8:45 ലോടെ അവിടുന്ന് ഇറങ്ങി. രാത്രിയിലുടനീളം ഞാൻ
ഉറക്കത്തിലായിരുന്നു. 7 മണിക്ക് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്തി. അച്ഛന്റെ
പ്രിയസുഹൃത്തായ എസ് .സന്തോഷ് സാറിന്റെ (ജയില്‍ ആസ്ഥാന DIG) നിര്‍ദ്ദേശ പ്രകാരം ലഭിച്ച ഗസ്റ്റ്
ഹൗസിൽ കുളിയും ഭക്ഷണവും കഴിഞ്ഞ്DIG യെ കാണാൻ ഓഫീസിൽ പോയി. അദ്ദേഹത്തോട്
സംസാരിച്ച് വീണ്ടും ഒരു സുഹൃത്തിന്റെ വീട്ടിൽ ഉച്ചഭക്ഷണം. തിരിച്ച് ഗസ്റ്റ് ഹൗസിൽ എത്തി
യാത്രാക്ഷീണത്തിൽ ഒരൽപ്പം മയങ്ങി. 4 മണിയായപ്പോൾ അമ്മയും അച്ഛനും അനിയത്തിയും ഞാനും
ഒരുമിച്ച് രാജ് ഭവനിലേക്കുള്ള യാത്രയ്ക്കൊരുങ്ങി. ഏതൊരാളും സ്വപ്നം കണ്ട യാത്ര.... 2 1/2 കിലോമീറ്റർ യാത്ര
കഴിഞ്ഞ് രാജ് ഭവന്റെ കവാടത്തിനടുത്തെത്തിയപ്പോൾ Security അടുത്തേക്ക് വന്നു. " ലിൻസ ടീച്ചർ
അതിഥിയായിയുള്ള വണ്ടിയാണോ ? എന്ന് തിരക്കി " അകത്തേക്ക് പോവാനുള്ള യാത്രാനുമതി ലഭിച്ചു.
വണ്ടി രാജ് ഭവനിലുള്ളിലേക്ക്..... സമയം 4:30,രാജ് ഭവൻ-- "ശാന്തസുന്ദരമായ സ്ഥലം". മുറ്റം നിറയെ
പൂന്തോട്ടം. മനസ്സിന് വല്ലാത്തൊരു കുളിർമ്മ. ബ്ലാക്ക് ഷര്‍ട്ടിൽ കുറെ പേർ രാജ് ഭവന് മുന്നിൽ ഞങ്ങളെയും
പ്രതീക്ഷിച്ച് നിൽപ്പുണ്ടായിരുന്നു. സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി ഞങ്ങൾ വെയിറ്റിങ്
റൂമിൽഅൽപനേരംഇരുന്നു.അച്ഛനോടുംഅമ്മയോടുംഅവരിലൊരാൾചോദ്യങ്ങൾ
ആവർത്തിക്കുന്നുണ്ടായിരുന്നു. തിരിച്ചും മറിച്ചുമുള്ള ചോദ്യത്തിന് ഒരേ ഉത്തരം രണ്ടുപേരില്‍ നിന്നും
ലഭിച്ചപ്പോള്‍ ഞങ്ങള്‍ അവിടുന്ന് Security യോടൊപ്പം ലിഫ്റ്റിൽ രണ്ടാമത്തെ നിലയിലുള്ള റസ്റ്റ് റൂമിൽ
എത്തി. അവിടെയുംസാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കിയെ കയറ്റിയുള്ളൂ അവിടെ നിന്ന്
ചായാചിത്രത്തിനെ കവർ ചെയ്ത പേപ്പർ നീക്കി ഒരാൾ വന്ന് അതും അണുവിമുക്തമാക്കി. ചുറ്റും
കണ്ണോടിച്ചപ്പോൾ ഒരുപാട് ചിത്രങ്ങളും പ്രതിമകളും ചുവരിൽ കണ്ടു. എന്തു ഭംഗിയാ എല്ലാറ്റിനും !! ഒരാൾ
ഞങ്ങൾക്ക് ചായകൊണ്ടുതന്നു വളരെയധികം ബഹുമാനത്തോടുകൂടി പരിചരിച്ചു... ഞങ്ങൾ ഇപ്പോൾഗവർണറുടെ ഗസ്റ്റ് ആണല്ലോ. അല്പനേരം അവിടെ ഇരുന്നു. 4:50 ആയപ്പോൾ P.A മോഹനൻ സർ അടുത്ത്
വന്ന് ഒരു ഡയറിയിൽ അച്ഛനോട് എന്തോ എഴുതാൻ ആവശ്യപ്പെട്ടു. അമ്മയുടെ മെയിൽ ഐഡിയും
details ഉം. അത് വാങ്ങി അദ്ദേഹം വീണ്ടും അടുത്തകവാടം തുറന്ന് അകത്ത് കയറി. എല്ലായിടവും
ശീതികരിച്ച മുറികളായിരുന്നു അവിടെ... അനുജത്തി സംഘമിത്രയും വളരെ സന്തോഷത്തിലാണ്. അവൾ
ഹിന്ദിയിൽ പറയാൻ കുറച്ച് കാര്യങ്ങളൊക്കെ മുൻകൂട്ടി പഠിച്ചു വച്ചിരുന്നു. അടങ്ങിയിരിക്കാൻ അറിയാത്ത
അവളെ അമ്മയും അച്ഛനും കൂടെ പേടിപ്പിച്ചിരുത്തി.P. A സാർ വീണ്ടും വന്നു ഞങ്ങളെ അടുത്തകവാടവും തുറന്ന് അകത്തേക്ക്കൂട്ടിക്കൊണ്ടുപോയി. സോഫയിൽ ഒരോ അറ്റത്തും രണ്ടു പേരെയായി ഇരുത്തി. വളരെ ഭവ്യതയോടെഞങ്ങൾ ഇരുന്നു. സമയം 5 മണി ആവാൻ പോവുന്നേയുള്ളു അടുത്ത കവാടം തുറന്ന് ഞങ്ങള്‍ ഏറ്റവും കൂടുതല്‍കാണാന്‍ ആഗ്രഹിച്ച ആ വ്യക്തിത്വം നടന്നടുത്തു. എല്ലാവരും എഴുന്നേറ്റുനിന്നു. അമ്മയോടായിരുന്നു
സംസാരിച്ചത്. "I am very happy to meet you"പറഞ്ഞവാക്കുകളില്‍ അത്രയും തന്നെ സന്തോഷം
ഞങ്ങളറിഞ്ഞു. അമ്മയുടെ മറുപടി "I am very lucky to see you sir"....അദ്ദേഹം രണ്ടാമത് പറഞ്ഞ
വാചകങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം"You are a model for
Kerala and an Inspiring personality"......കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ മാഡവുംഎത്തി. അമ്മ നല്‍കിയ ഉപഹാരം ഏറ്റുവാങ്ങി ഫോട്ടോയെടുക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഭാര്യ
അമ്മയ്ക്ക് തിരിച്ച് സ്നേഹോപഹാരമായി ഓണക്കോടി നല്‍കി. സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ അമ്മയുടെ
മുഖത്തുണ്ടായ സന്തോഷം ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമായിരുന്നു ഗവർണർ
സാറിന്. ഒരു ബൗൾ നിറയെ മിഠായി എനിക്കും അനുജത്തിക്കും നൽകാൻ ആവശ്യപ്പെട്ടു. ശരിക്കും ഒരു
കുടുംബവീട്ടിൽ എത്തിയ പ്രതീതി. ചേർത്തു പിടിച്ച് മാഡത്തോടൊപ്പം ഞങ്ങളുടെ ഫോട്ടോ എടുത്തു.
അവിടുത്തെ ഫോട്ടോഗ്രഫറാണ് ഫോട്ടോ എടുത്തത്. ഞങ്ങളുടെ ഫോൺ അകത്തേക്ക് കൊണ്ട‍ുപോവാനുള്ള
അനുവാദമില്ലായിരുന്നു.സംഘമിത്ര എന്ന പേര് അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ടു; കുടാതെ അവളെയും.
എന്തൊക്കെയോ ഹിന്ദിയിൽ അവളും പറഞ്ഞു. ഹിന്ദി കാർട്ടൂൺ കാണാറുണ്ടെന്നും, അതാണ് ഞാൻ ഹിന്ദി
പഠിച്ചതും എന്നൊക്കെ; വീട്ടുകാര്യവും, ഓൺലൈൻ ക്ലാസിനെ കുറിച്ചും അമ്മയോടു ചോദിച്ചു. Net Problem
കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു എന്ന കാര്യം വ്യക്തമാക്കി അമ്മ സംസാരിച്ചു.ലയാളഭാഷയെകുറിച്ചും,
കേരളത്തെക്കുറിച്ചുംഅദ്ദേഹംവാതോരാതെസംസാരിച്ചു.
    സപ്തഭാഷാസംഘമഭൂമിയായ കാസര്‍ഗോഡിനെക്കുറിച്ചും ,തെയ്യങ്ങളെക്കുറിച്ചും അമ്മ വിശദീകരിച്ചു.
എന്തൊക്കെയോ ചോദിക്കണമെന്നെനിക്കും ഉണ്ടായിരുന്നു ആഗ്രഹം, മലയാളഭാഷ അദ്ദേഹത്തിന്
വശമില്ലാത്തതും ഇംഗ്ലീഷില്‍ fluency എനിക്കില്ലാത്തതും വെറുതെയിരിക്കാൻ എന്നെ പ്രേരിപ്പിച്ചു.
ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ആര്‍ക്കും ഇതുവരെ ലഭിക്കാത്ത സൗഭാഗ്യം. ഒരു
മണിക്കൂര്‍ സമയം ചെലവഴിച്ച് പുറപ്പെടാനൊരുങ്ങുമ്പോള്‍ അദ്ദേഹം വീണ്ടും കൂട്ടിച്ചേര്‍ത്തു. "Don't consider
this as your last visit to Rajbhavan. Whenever you come to Trivandrum you can visit Rajbhavan and meet me".അതും കൂടെ കേട്ടപ്പോൾ അമ്മയുടെ സന്തോഷത്തിനതിരില്ലായിരുന്നു.
പെരിയ കേന്ദ്രസർവ്വകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തുമ്പോൾ visit ചെയ്യാമോയെന്ന് ചോദിച്ചപ്പോൾ "You are always welcome"എന്ന മറുപടി ലഭിച്ചു.സന്തോഷത്താൽ അമ്മ അതിന്റെ
മൂർദ്ധന്യത്തിലെത്തിലെത്തിയിരുന്നു. തീർത്തും വിനയാന്വിതയായി കൈകൂപ്പി യാത്ര പറഞ്ഞിറങ്ങുമ്പോൾ
എനിക്ക് ലോകം കൈയടക്കിയ പ്രതീതിയായിരുന്നു . സ്വപ്നം കാണാൻ പോലും ആവാത്ത ഉയരത്തിൽ
എത്തി നിന്നപ്പോഴുണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാനാവില്ല. എന്നും മനസ്സിൽ സൂക്ഷിക്കാൻ
ഫോണിൽ പകർത്തിയ രാജ് ഭവനിനെ ചിത്രങ്ങളും വീഡിയോയുമായി കാറിൽ ഞങ്ങൾ യാത്ര
തിരിച്ചപ്പോൾ P.A സാറിന്റെ ഫോണിൽ നിന്നും ഗവർണർക്കൊപ്പമുള്ള ഫോട്ടോകൾ ലഭിച്ചത് സന്തോഷം
ഇരട്ടിയാക്കി. തിരികെ നാട്ടിലെത്തി പത്രങ്ങളിലുടെയും നവമാധ്യമങ്ങളിലുടെയും ഗവർണറുടെ അതിഥിയായ
അമ്മയുടെയും ഞങ്ങളുടെയും ഫോട്ടോകൾ കണ്ടപ്പോൾ ഞാൻ തീർത്തും കൃതാര്‍ത്ഥനായി.

 

READING TIME TABLE FOR STD X

Posted: 23 Sep 2020 06:58 PM PDT

 

 


 രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ:
2021 മാർച്ച് മാസത്തിൽ എസ്.എസ്.എൽ.സി. പൊതു പരീക്ഷ അഭിമുഖീകരിക്കേണ്ടതിനാൽ തന്നിരിക്കുന്ന സമയക്രമ പട്ടിക അനുസരിച്ച് വായനയും പ0നവും അനിവാര്യമാണ്.

പഠിക്കാനുള്ള സമയക്രമം കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാം.ഇത് ഒരു മോഡൽ മാത്രമാണ് .

പഠന സമയം കുറയാതെ രക്ഷിതാക്കൾ നോക്കുക.

ഹോം വർക്കിന് നൽകിയ സമയം അതിനനുസരിച്ച് ഉപയോഗിക്കുക.

ഇടവേളകളിലുള്ള സമയം കുട്ടികൾക്ക് താല്പര്യമനുസരിച്ച് വായിക്കാൻ ഉപയോഗിക്കാം

കുട്ടികൾ വായിക്കുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക.

സർഗവാണി

Posted: 23 Sep 2020 06:53 PM PDT