STAFF MEETING REPORT Posted: 18 Sep 2020 07:41 AM PDT റിപ്പോർട്ട്
പ്രിയമുള്ളവരെ കോവിഡിൻ്റെ ഭീതി ഒഴിയുന്നില്ല. ശാരീരിക അകലം പാലിച്ചും മാനസികമായ ഐക്യത്തോടെയും നമ്മുടെ സ്കൂൾ പ്രവർത്തനം ഓൺലൈനിൽ തന്നെയാണ്.ലോകം മുഴുവൻ ഓൺ ലൈനിലേക്കു മാറിയതിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ സ്റ്റാഫ് കൗൺസിൽ യോഗവും ഓൺലൈനിൽ തന്നെ തുടരുന്നു.ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട് നമ്മുടെ കുട്ടികളുടെ ഓൺലൈൻ പ0നം വളരെ നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ. ഓൺലൈൻ പ0നവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികളും ക്ലാസുകൾ കാണുന്നുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ടി വി യും ഫോണും ഇല്ലാത്ത കുട്ടികൾ ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. ഓൺലൈൻ പ0ന സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വിയെങ്കിലും നൽകാനുള്ള നമ്മുടെ പ്രവർത്തനം ഉദാരമതികളായ അധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടക്കുന്നുണ്ട്. അംഗൻവാടി പോലുള്ള പൊതു കേന്ദ്രങ്ങളിലെ പ0നവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം എല്ലാ ക്ലാസിൻ്റെയും CPTA യോഗം നടത്തി. കഴിഞ്ഞ 3 ക്ലാസ് പി ടി എ യോഗങ്ങളിലൂടെയും ഓരോ യൂനിറ്റ് തീരുമ്പോൾ നൽകുന്നവർക്ക് ഷീറ്റുകളിലൂടെയും ഭൂരിഭാഗം കുട്ടികളും ഓൺലൈൻ പഠനത്തിൽ നല്ല രീതിയിൽ പങ്കാളികളാകുന്നുണ്ട് എന്ന് നമുക്ക് വിലയിരുത്താം. സ്ഥിരമായുള്ള ഓൺലൈൻ പ0നം കുട്ടികളിൽ മടുപ്പുണ്ടാക്കുന്നുണ്ട് എന്നും വായനതിരെ കുറയുന്നു എന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഹിന്ദി ദിനം, ടോൾസ്റ്റോയി ദിനം, ഓസോൺ ദിനം എന്നിവ വൈവിധ്യമാർന്ന പരിപടികളോടെയാണ് നാം ആചരിച്ചത് .പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മികച്ചു നിന്നവയായി രുന്നു ഓരോ പരിപാടികളും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി കഠിന പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാഫംങ്ങളെ മുഴുവൻ അഭിനന്ദിക്കുന്നു. CPTA യോഗങ്ങളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകളിൽ വരുത്തേണ്ട മാറ്റങ്ങൾ, സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലെ പ്രധാന ദിനാചരണങ്ങൾ, ഗൃഹസന്ദർശന പരിപാടി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. 18/09/2020 ന് വാട്ട്സ പ്പിൽ നടന്ന ഓൺലൈൻ സ്റ്റാഫ് കൗൺസിൽ യോഗ തീരുമാനങ്ങൾ അജണ്ട.: . 1. ഓൺലൈൻ ക്ലാസ് അവലോകനം 2. ക്ലാസ് പി.ടി.എ യോഗം റിപ്പോർട്ട് 3.ഗൃഹസന്ദർശനം 4.ഒക്ടോബറിലെ ദിനാചരണങ്ങൾ 5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ സെക്രട്ടറി സ്വാഗതവും റിപ്പോർട്ടിംഗും നടത്തി. റിപ്പോർട്ട്
പ്രിയമുള്ളവരെ കോവിഡിൻ്റെ ഭീതി ഒഴിയുന്നില്ല. ശാരീരിക അകലം പാലിച്ചും മാനസികമായ ഐക്യത്തോടെയും നമ്മുടെ സ്കൂൾ പ്രവർത്തനം ഓൺലൈനിൽ തന്നെയാണ്.ലോകം മുഴുവൻ ഓൺ ലൈനിലേക്കു മാറിയതിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ സ്റ്റാഫ് കൗൺസിൽ യോഗവും ഓൺലൈനിൽ തന്നെ തുടരുന്നു.ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട് നമ്മുടെ കുട്ടികളുടെ ഓൺലൈൻ പ0നം വളരെ നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ. ഓൺലൈൻ പ0നവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികളും ക്ലാസുകൾ കാണുന്നുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ടി വി യും ഫോണും ഇല്ലാത്ത കുട്ടികൾ ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. ഓൺലൈൻ പ0ന സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വിയെങ്കിലും നൽകാനുള്ള നമ്മുടെ പ്രവർത്തനം ഉദാരമതികളായ അധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടക്കുന്നുണ്ട്. ഓൺലൈൻ പ0നത്തിനായി 20 ടിവി നമ്മുടെ ഇടപെടലിൻ്റെ ഭാഗമായി വിതരണം ചെയ്യാൻ കഴിഞ്ഞു.അംഗൻവാടി പോലുള്ള പൊതു കേന്ദ്രങ്ങളിലെ പ0നവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം എല്ലാ ക്ലാസിൻ്റെയും CPTA യോഗം നടത്തി. കഴിഞ്ഞ 3 ക്ലാസ് പി ടി എ യോഗങ്ങളിലൂടെയും ഓരോ യൂനിറ്റ് തീരുമ്പോൾ നൽകുന്നവർക്ക് ഷീറ്റുകളിലൂടെയും ഭൂരിഭാഗം കുട്ടികളും ഓൺലൈൻ പഠനത്തിൽ നല്ല രീതിയിൽ പങ്കാളികളാകുന്നുണ്ട് എന്ന് നമുക്ക് വിലയിരുത്താം. സ്ഥിരമായുള്ള ഓൺലൈൻ പ0നം കുട്ടികളിൽ മടുപ്പുണ്ടാക്കുന്നുണ്ട് എന്നും വായനതിരെ കുറയുന്നു എന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഹിന്ദി ദിനം, ടോൾസ്റ്റോയി ദിനം, ഓസോൺ ദിനം എന്നിവ വൈവിധ്യമാർന്ന പരിപടികളോടെയാണ് നാം ആചരിച്ചത് .പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മികച്ചു നിന്നവയായി രുന്നു ഓരോ പരിപാടികളും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി കഠിന പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാഫംങ്ങളെ മുഴുവൻ അഭിനന്ദിക്കുന്നു. CPTA യോഗങ്ങളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകളിൽ വരുത്തേണ്ട മാറ്റങ്ങൾ, സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലെ പ്രധാന ദിനാചരണങ്ങൾ, ഗൃഹസന്ദർശന പരിപാടി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
തുടർന്ന് SRG കൺവീനർമാർ SRG റിപ്പോർട്ട് അവതരിപ്പിച്ചു. വായന കുറയുന്നു,ഓൺ ലൈൻ ക്ലാസ് മികച്ച രീതിയിൽ നടക്കുന്നു ,ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികൾ ഉണ്ട് എന്ന് LP ,UP, HS SRGകൺവീനർമാർ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ മാസത്തിൽ ഒരിക്കലെങ്കിലും HS വിഭാഗം അധ്യാപകരും, പ്രൈമറി തലത്തിൽ രണ്ടാഴ്ചയിലൊരിക്കലും കുട്ടികളെ വിളിക്കുക എന്ന നിർദ്ദേശം വെച്ചു. തുടർന്ന് നടന്ന സജീവമായ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ 1. ഓൺലൈൻ ക്ലാസ്സജീവമായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി എല്ലാ അധ്യാപകരും LP, UP കുട്ടികളെ രണ്ടാഴ്ചയിലൊരിക്കലും HS കുട്ടികളെ മാസത്തിലൊരിക്കലും വിളിക്കും.കഴിഞ്ഞ ഒന്നാംപാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറോ, അല്ലെങ്കിൽ അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങളോ കുട്ടികൾക്ക് നൽകി അതിൻ്റെ ഉത്തരം കണ്ടെത്തി വർക്ക് ബുക്കിൽ എഴുതാൻ പറയാം. 2. കുട്ടികളുടെ മാനസിക ഉല്ലാസം, സർഗ്ഗവാസന പരിപോഷിപ്പിക്കൽ എന്നിവക്കായി മാസത്തിൽ ഒരു ദിവസം കലാപരിപാടികൾ നടത്തും.
3. വിവിധ സ്കോളർഷിപ്പിൻ്റെ ചുമതല കൃഷ്ണൻ മാഷ്, പ്രമോദ് മാഷ് എന്നിവർക്ക് നൽകി. 4. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മുൻ തീരുമാനപ്രകാരമുള്ള ഗൃഹ സന്ദർശനം നിർത്തിവെക്കാനും വളരെ അത്യാവശ്യമുള്ള കുട്ടികളുടെ ഗൃഹസന്ദർശനം നടത്തുന്നതിന് H M, സീനിയർ അസി.സ്റ്റാഫ് സെക്രട്ടറി, മോഹനൻ മാഷ് എന്നിവരെ ചുമതലപ്പെടുത്തി. 5. പഠനപ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താം 6.ഒക്ടോ. 2 ഗാന്ധിജയന്തി ദിനത്തിൽ സർഗവാണി (SS ക്ലബ്ബ് ഗാന്ധി ക്വിസ് ഒക്ടോ.1 ന് രാത്രി 7.30 ന് (SS ക്ലബ്ബ്) വീഡിയോ പ്രദർശനം ഗൃഹ ശുചീകരണം (വീടും പരിസരവും വൃത്തിയാക്കുന്നതിൻ്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യൽ ) എന്നിവ നടത്തും 7. ഒക്ടോ.1 ന് വൃദ്ധ ദിന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് സീനിയർ അസി., SS, SRG കൺവീനർമാർ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 8. മഹാകവി പി ദിനം',വള്ളത്തോൾ ദിനം, ചങ്ങമ്പുഴ ദിനം എന്നിവ മലയാളം സബ് ജക്ട് കൗൺസിലിനെ ചുമതലപ്പെടുത്തി. 9. ഒക്ടേ.16 ന് ലോക ഭക്ഷ്യ ദിനത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഇലക്കറിയുണ്ടാക്കി ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൽ. (നാ ച്വറൽ സയൻസ്,ഇക്കോ ക്ലബ്ബ്) 10. വയലാർ ദിനം ആസൂത്രണത്തിന് സീനിയർ അസി.,SS, GKP, ചന്ദ്രംഗദൻ മാസ്റ്റർ ,ഉഷ ടീച്ചർ (LP)എന്നിവരെ ചുമതലപ്പെടുത്തി. 11. UN ദിനം, ദേശി യോദ്ഗ്രഥന ദിനം എന്നിവ SS ക്ലബ്ബിന് ചുമതല നൽകി. 12. ലോകമിത വ്യയ ദിനം ആസൂത്രണം ചെയ്യുന്നതിന് ഗണിത ക്ലബ്ബിന് ചുമതല നൽകി 13. ബഹിരാകാശ വാരം താൽപര്യമുള്ള കുട്ടികൾക്ക് മോഡൽ നിർമ്മാണം ( സയൻസ് ക്ലബ്ബ്) 14. ഗുഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസുകൾ എടുക്കേണ്ടതില്ല. 14. ചികിൽസാ സഹായം 10000/ രൂപ ചൊവ്വാഴ്ച ഏൽപ്പിക്കും. ചികിൽസ ധനസഹായമായി നിശ്ചയിച്ച 500 രൂപ മുഴുവൻ സ്റ്റാഫംഗങ്ങളും ചൊവ്വാഴ്ചയ്ക്കുള്ളിൽ ഏൽപ്പിക്കും. സ്റ്റാഫ് സെക്രട്ടറിയുടെ ക്രോഡീകരണത്തോടെ 5.30ന് യോഗം അവസാനിച്ചു
|
SRG ON 17/07/2020 Posted: 18 Sep 2020 07:36 AM PDT Lp SRG report Online ക്ലാസുകൾ 1.എല്ലാ കുട്ടികളും കാണുന്നുണ്ട് എന്ന് എല്ലാ ക്ലാസ്സ് ടീച്ചേഴ്സ് ഉറപ്പ് വരുത്തുന്നു 2.പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തത് ഗ്രൂപ്പിൽ ഇടുന്നു .ചെയ്യാത്ത കുട്ടികളെ ഫോൺ വിളിച്ച് കാര്യം അന്വേഷിക്കൂ ന്നു 3.രണ്ടാഴ്ചയിൽ ഒരിക്കൽ എല്ലാവരെയും വിളിക്കാറുണ്ട് 4.ഒന്ന് രണ്ടു ക്ലാസുകളിൽ അക്ഷരം,അക്കം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്. മൂന്ന് നാല് ക്ലാസ്സിൽ വായന മെച്ചപെടുത്താനുള്ള പ്രവർത്തനങ്ങൾ നൽകുന്നു 5. കുട്ടികളുടെ മാനസിക ഉല്ലാസം,സർഗ്ഗ വാസന പരിപോഷിപ്പിക്കാൻ എന്നിവ കണക്കിലെടുത്ത് മാസത്തിൽ ഒരു ദിവസം കുട്ടികളുടെ കലാപ രിപാടികൾ നടത്താൻ തീരുമാനിച്ചു 5 അതാത് ക്ലബുകളുടെ തീരുമാന പ്രകാരം കുട്ടികൾക്ക് പറ്റുന്നു ദിനാചരണ ങ്ങൾ നടത്താം.. HS വിദ്യാലയപ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തന ങ്ങളുംഒക്ടോബര്‍ മാസദിനാചരണങ്ങളും ചര്‍ച്ചചെയ്യുന്നതി നും സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ സീനിയര്‍ അസിസ്റ്റന്‍റ് ,SRG കണ്‍വീനര്‍ HSTമാര്‍ എന്നിവര്‍ പങ്കെടുത്ത HS വിഭാഗം SRGയോഗം 17/9/2020ഉച്ചയ്ക്ക് 3.00മണിക്ക് പ്രധാനധ്യാപകന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്നു.SRG കണ്‍വീനര്‍ സ്വാഗതം പറഞ്ഞു.പ്രധാനധ്യാപകന്‍ യോഗനടപടികള്‍ അജണ്ട അവതരിപ്പിച്ച് വിശദീകരിച്ചു.യോഗചര്‍ച്ചയുടെ റിപ്പോര്‍ട്ടിംഗ്.
അജണ്ട: Class PTA അക്കാദമികം ദിനാചരണങ്ങൾ മറ്റുള്ളവ
👉സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓരോ വിഷയവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നടത്തിവരുന്ന തുടര്‍പ്രവര്‍ത്തനങ്ങളും അതിനായുള്ള സബ്ജക്ട് കൗണ്‍സില്‍ ആസൂത്രണങ്ങളും വിശദമാക്കി.
ഒക്ടോബര്‍ മാസദിനാചരണങ്ങളുടെ ചുമതലകളും ദിനാചരണവുമായി ബന്ധപ്പട്ട് നടത്താവുന്ന പരിപാടികളും കണ്‍വീനര്‍മാര്‍ പറഞ്ഞു. വിവിധക്ലബ്ബുകളുടെ രൂപീകരണം വാട്സാപ്പ് വഴി നടന്നതായി കണ്‍വീനര്‍മാര്‍ അറിയിച്ചു.
വൈകുന്നേരം നല്‍കുന്നസപ്പോര്‍ട്ടിംഗ് ക്ലാസ് വളരെയധികം ഗുണകരമാണെന്ന് ഇംഗ്ലീഷ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ വര്‍ഷപരീക്ഷകളുടെ ചോദ്യപേപ്പര്‍ കുട്ടികള്‍ക്ക് പരീക്ഷാ പരിചയമുണ്ടാക്കുന്നതിന് നല്‍കുന്നുണ്ടെ ന്ന് മലയാളം കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു.
👉 എല്ലാ ക്ലാസുകളും ഓണ്‍ലൈനായിഈ മാസത്തെ പിടിഎ യോഗം ചേര്‍ന്നതായി അറിയിച്ചു.
പലകുട്ടികളും വായനയ്ക്ക് വേണ്ടത്രസമയം ചെലവഴിക്കുന്നില്ല എന്നതാണ് പിടിഎ യോഗത്തിലെ പൊതു നിരീക്ഷണം.
SRG കണ്‍വീനറുടെ ചുമതലയില്‍ വായനാസമയക്രമം തയ്യാറാക്കി സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും.
പലകുട്ടികളും നോട്ട് കൃത്യമായി പൂര്‍ത്തിയാക്കി അയക്കാത്തത് രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതായി പിടിഎ ചര്‍ച്ചയില്‍ വന്നു.
ചിലകുട്ടികള്‍ക്കെങ്കിലും ഓണ്‍ലൈന്‍ ക്ലാസ് ഇപ്പോഴും നല്ലരീതിയില്‍ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
നെറ്റ് പ്രശ്നം പലപ്പോഴും പഠനത്തെ ബാധിക്കുന്നുണ്ട്.
സാമൂഹികവസ്ഥപരിഗണിച്ച് ഗൃഹസന്ദര്‍ശനം എങ്ങനെ നടത്താമെന്നതില്‍ അഭിപ്രായസമന്വയമുണ്ടായില്ല.
👉ദിനാചരണങ്ങളുടെ ആസൂത്രണം നടന്നു.സബ്ജക്ട് കൗണ്‍സിലുകള്‍ ഏറ്റെടുത്ത പരിപാടികള്‍ പ്രൈമറിവിഭാഗത്തിന്‍െറSRGയില്‍ ചര്‍ച്ചചെയ്ത് സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും
ഒക്ടോബര്‍മാസം വിദ്യാലയദിനാചരണങ്ങള്‍.
ഒക്ടോബര്‍ 1 ലോകവൃദ്ധദിനം 2 ഗാന്ധിജയന്തി 4 മഹാകവി പി ജന്മദിനം 10 ദേശീയതപാല്‍ ദിനം,ചങ്ങമ്പുഴ ജന്മദിനം 16 ഭക്ഷ്യദിനം,വള്ള ത്തോള്‍ ജന്മദിനം 24 ഐക്യരാഷ്ട്ര ദിനം 22 വയലാര്‍ ചരമദിനം 30 ലോകമിതവ്യയ ദിനം 31 ദേശീയോദ്ഗ്രഥന ദിനം
ആസൂത്രണം ചെയ്യാ വുന്ന പരിപാടികള്‍
1 മുത്തച്ഛന്‍ /മുത്ത ശ്ശിക്കും ആശംസാ കാര്‍ഡ് സ്വന്തം/അടുത്തുള്ള മുത്തച്ഛന്‍ /മുത്ത ശ്ശിയെ ആദരിക്കല്‍ ഫോട്ടോ. 2ഗാന്ധി ക്വിസ്, ഗാന്ധി വേഷം ഫോട്ടോ /വീഡിയോ വീടും പരിസരവും ശുചീകരണം 4 പിയുടെ കവിതക ളുടെ ആലാപനം അനുസ്മരണപ്രഭാഷണം. 10 തപാലിന്‍െറ കഥ കത്തെഴുത്ത് മത്സരം സുഹൃത്തിന്/അധ്യാപകര്‍ക്കൊരുകത്ത് 10 ചങ്ങമ്പുഴ കവിത കളുടെ അവതരണം 16 നാടന്‍ ഭക്ഷണം പാചകക്കുറിപ്പ് ഭക്ഷണവും ആരോ ഗ്യവും പ്രസംഗം പത്തിലക്കറികളുടെ പ്രാധാന്യം പ്രഭാഷണം കൊറോണയുംഭക്ഷ്യ സുരക്ഷയും 16 വള്ളത്തോള്‍ കവിതയിലെ ദേശീയ ത പ്രഭാഷണം 24ഐക്യരാഷ്ട്രസഭയുടെ പ്രത്യേകതകള്‍ പരിചയപ്പെടുത്തല്‍ 27 വയലാര്‍ ഗാനാ ലാപനം,അനുസ്മരണം 30 കുടുംബത്തിന്‍െറ വരുമാനവും ചെലവും ബഡ്ജറ്റ് തയ്യാറാക്കല്‍ 31 ദേശീയത നേരിടുന്ന പ്രശ്ന ങ്ങള്‍ ഉപന്യാസം /പ്രസംഗം
ദിനാചരണത്തിന് കണ്ടെത്തിയ ദിനങ്ങളും ആസൂത്രണത്തിനായി അഭിപ്രായപ്പെട്ട തുമായ പരിപാടികള്‍ .
ക്ലബ്ബുകള്‍ ഏറ്റെടുത്ത പരിപാടികള്‍ സംയുക്തമായി പുനരവലോകനം ചെയ്ത് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്‍െറ അംഗീകാരത്തിന് അവതരിപ്പിക്കും.
SRG planning യോഗം മാത്രം നടക്കുകയും സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്ന രീതി മതിയെന്നുമുള്ള നിര്‍ദ്ദേശം യോഗം മുന്നോട്ടു വച്ചു
യോഗനടപടികളിലൂടെ വിശദമായി ചര്‍ച്ചചെയതകാര്യങ്ങള്‍ കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതാണെന്ന് അധ്യക്ഷന്‍ അറിയിച്ചു. |
STAFF MEETING Posted: 17 Sep 2020 07:34 PM PDT നോട്ടീസ് 18/09/20 ന് വെള്ളിയാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. ഗൂഗിൾ മീറ്റിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു. അജണ്ട: 1. ഓൺലൈൻ ക്ലാസ് അവലോകനം 2. ക്ലാസ് പി.ടി.എ യോഗം റിപ്പോർട്ട് 3.ഗൃഹസന്ദർശനം 4.ഒക്ടോബറിലെ ദിനാചരണങ്ങൾ 5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ
|
OZONE DAY NEWS Posted: 17 Sep 2020 06:35 PM PDT
click on "NEWS" to get the news
OZONE DAY CELEBRATIONS NEWS
|
No comments:
Post a Comment