GHSS Kuttamath |
Posted: 18 Aug 2020 02:01 AM PDT 18/08/2020 കർഷകദിനസർഗവാണി-രണ്ടാം ഭാഗം |
ചെറുവത്തൂരിലെ ക്ഷീരകര്‍ഷകന്‍ എം ബാലകൃഷ്ണന് കുട്ടമത്ത് വിദ്യാലയത്തിന്റെ ആദരം Posted: 18 Aug 2020 01:53 AM PDT കർഷക ദിനത്തിൽ ചെറുവത്തൂരിലെ ക്ഷീരകർഷകൻ എം ബാലകൃഷ്ണന് കുട്ടമത്ത് വിദ്യാലയത്തിൻ്റെ ആദരം ➖➖➖➖➖➖➖ 18.08 2020 ചെറുവത്തൂർ: ചിങ്ങം ഒന്ന് കർഷകദിന വുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് പരിസ്ഥിതി ക്ലബ് ചെറുവത്തൂർ ക്ഷീര കർഷകൻ എം ബാലകൃഷ്ണനെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ക്ഷീര സംഘം വൈസ് പ്രസിഡണ്ട് പി വത്സല പരിസ്ഥിതി ക്ലബ്ബ് കൺവീനർ എം മോഹനൻ, കെ സുകുമാരൻ ,മടിയൻ രാമകൃഷ്ണൻ, കെ.വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കെ അതുൽ ,കെ അമൽ ,ആർ കെ യദു ,ആർ കെ നോക്കുത്ത എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. മികച്ച ക്ഷീര കർഷകനായ അദ്ദേഹത്തെ കഴിഞ്ഞവർഷം പഞ്ചായത്ത് തലത്തിൽ ആദരിച്ചിട്ടുണ്ട് .7 പശു ,11 ആട് , 26 കോഴികൾ എന്നിവ അദ്ദേഹത്തിൻ്റെ പരിപാലനത്തിൽ വളർന്നു വരുന്നു. പരിമിതമായ സൗകര്യത്തിൽ മികച്ച രീതിയിൽ ആണ് അദ്ദേഹത്തിൻറെ പ്രവർത്തനം കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് എം ബാലകൃഷ്ണൻ്റേത് എന്നും ഇതിലൂടെ മുഴുവൻ കർഷകരെയുമാണ് ആദരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. |
You are subscribed to email updates from GHSS Kuttamath. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment