GHS PULLUR ERIYA |
Posted: 14 Nov 2019 10:05 AM PST ശിശുദിനത്തില്‍ ഭിന്നശേഷിക്കാരായ സഹപാഠികളുടെ ഭവന സന്ദര്‍ശനം നടത്തി ഇരിയയിലെ കുട്ടികള്ശിശുദിനത്തില് ഭിന്നശേഷിക്കാരായ സഹപാഠികളെ ചേര്‍ത്തുപിടിച്ച് പുല്ലൂര്‍ ഇരിയയിലെ കുട്ടികള്‍. ഒന്നാം ക്ലാസുകാരന്‍ ആദിത്യുവും പത്താം ക്ലാസുകാരന്‍ പ്രവീണും എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. സ്കൂളില്‍ വരാന്‍ സാധിക്കുന്നത് വല്ലപ്പോഴും മാത്രം. ആദിത്യുവിന്റെ വയമ്പിലെ വീട്ടിലെത്തി ക്ലാസധ്യാപികയും കുട്ടികളും മധുരവും റോസാപ്പൂവും നല്‍കി ശിശുദിനാശംസകളറിയിച്ചു.പ്രവീണിന്റെ സായി ഗ്രാമത്തിലെ വീട്ടിലെത്തിയാണ് കുട്ടികള്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്.ഇവരും ഇവരെപ്പോലുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ ചേര്‍ത്തു പിടിച്ച് ഒപ്പം നടത്തേണ്ട ചുമതല നമ്മുടേതാണെന്നുമുള്ള നല്ല പാഠം സമൂഹത്തിനു നല്‍കുകയാണ് ഇരിയയിലെ കുട്ടികള്‍. |
Posted: 14 Nov 2019 09:12 AM PST ശിശുദിനാഘോഷം14/11/2019ജവഹര്‍ ലാല്‍നെഹ്റുവിന്റെ 130-ാം ജന്‍മദിനവും ശിശുദിനവും സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസും പി ടി എ പ്രസിഡണ്ടും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നെഹ്രുത്തൊപ്പി ധരിപ്പിച്ചും റോസാപ്പൂക്കള്‍ നല്‍കിയും പ്രീ പ്രൈമറിയിലെ 43 കുട്ടികളെയും അലങ്കരിച്ച് ആദരിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി - ലഹരിമുക്ത കേരളം പദ്ധതിയുടെ ബാഡ്ജുകള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. തുടര്‍ന്ന് ഇരിയ ടൗണിലേക്ക് റാലിയും നടത്തി. അധ്യാപകര്‍, പി ടി എ,എംപിടിഎ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ മത്സരങ്ങളും സമ്മാനദാനവും നടന്നു. |
You are subscribed to email updates from GHS PULLUR ERIYA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment