G.H.S.S. ADOOR |
കുമ്പള ഉപജില്ലാ ശാസ്‍ത്രോത്സവം:അഡൂര്‍ സ്‍കൂള്‍ ഹൈസ്‍കൂള്‍ വിഭാഗം ചാമ്പ്യന്മാര്‍ Posted: 27 Oct 2019 10:14 AM PDT
2019 ഒക്ടോബര്‍ 17, 18 തിയ്യതികളിലായി പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍കൂളില്‍വെച്ച് നടന്ന കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഹൈസ്‍കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‍കൂള്‍ ചാമ്പ്യന്മാരായി. അന്വേഷണാത്മക പ്രോജക്റ്റ് ഇനത്തില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പി.വി. ആര്യയും ബി. താബിയ തസ്‍നീമും ചേര്‍ന്ന് അവതരിപ്പിച്ച വെണ്ണീരില്‍ നിന്നും വിവിധ ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന കണ്ടെത്തല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ നിശ്ചലമാതൃകാ ഇനത്തില്‍ പത്താം ക്ലാസിലെ സൗപര്‍ണികയുടെ പ്ലാസ്റ്റിക്കിന്റെ പുനചംക്രമണം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സയന്‍സ് ക്വിസില്‍ എട്ടാം ക്ലാസിലെ വൈഷ്‍ണവ് സി. യാദവവും ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ ഒന്‍പതാം ക്ലാസിലെ ബി. താബിയ തസ്‍നീമും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനത്തില്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍ കെ. പ്രേം സദന്‍ അവര്‍കളില്‍ നിന്നും വിജയികളായ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. കുമ്പള എ.ഇ.ഒ. കെ. യതീഷ് കുമാര്‍ റൈ അധ്യക്ഷത വഹിച്ചു. കാസറഗോഡ് എ.ഇ.ഒ. എം. അഗസ്റ്റിന്‍ ബര്‍ണാഡ്, പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍കൂള്‍ ഹെഡ്മാസ്റ്റര്‍ ഡി. നാരായണ, കുമ്പള ഉപജില്ലാ എച്ച്.എം. ഫോറം കണ്‍വീനര്‍ ബി. വിഷ്‍ണുപാല്‍, പി.ഇ.സി. സെക്രട്ടറി ഗംഗാധര ഷെട്ടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‍കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. എസ്. ശോഭനാ മരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വിജയന്‍ ശങ്കരമ്പാടി നന്ദിയും പറഞ്ഞു. അഡൂര്‍ സ്‍കൂളിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, ഹെഡ്‍മാസ്റ്റര്‍ അനീസ് ജി. മൂസാന്‍ എന്നിവര്‍ ശാസ്ത്രപ്രതിഭകളായ കുട്ടികളെയും അവരെ ഒരുക്കിയ മുഴുവന്‍ അധ്യാപിക-അധ്യാപകന്മാരെയും അഭിനന്ദിച്ചു. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment