ലോക ഭിന്നശേഷി ദിനാചരണം ..

 ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഉത്സവമായി..


ലോക ഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.. എ.ഡി.എം. ദേവീദാസ് ഉദ്ഘാടനം ചെയ്തു..റിസോർസ് അധ്യാപകർക്കുള്ള മരണാനന്തര ബഹുമതി ലഭിച്ച ചായ്യോത്തെ പി.ദിനേശ്കുമാറിന് പ്രണാമമർപ്പിച്ച് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിന്റെ ഹാളിൽ ഒരുക്കുന്ന വേദിയിലായിരുന്നു പരിപാടി. നവമ്പർ 27 തൊട്ട് ഒരാഴ്ച കാലം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും നടന്ന വിവിധ പരിപാടികളുടെ സമാപനം കുറിച്ച് നടന്ന പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ വിസ്മയമായി. .മാന്തോപ്പ് മൈതാനിയിൽ സ്നേഹവർണം ചാലിച്ച ചിത്രകാരന്മാർക്ക് വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ് ചോലയിൽ സമ്മാനങ്ങൾ നൽകി. ഡയറ്റ്  പ്രിൻസിപ്പാൾ ജയദേവൻ, ഡി.പി.ഒ.പി. .പി.വേണുഗോപാലൻ, എ.ഇ.ഒ.പി.വി.ജയരാജൻ കെ.വി.സുധ, പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.വി.സുഗതൻ, രതീഷ് കാലിക്കടവ് ,പി..കുഞ്ഞിക്കണ്ണൻ, സീന സുനിൽ ,എം സുമ പ്രസംഗിച്ചു.ഭിന്ന ശേഷിയിൽ പെട്ട നൂറിലധികം കുട്ടികൾ   എട്ട് ഗ്രൂപ്പുകളായി പിരിഞ്ഞ് സംഘ കേളിയിൽ ഏർപ്പെട്ടു.ബി.ആർ.സി. പരിശീലകർ നേതൃത്വം നൽകി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടരി അഡ്വ.പി.അപ്പുക്കുട്ടൻ സമ്മാനവിതരണം നടത്തി. കാലിക്കടവ് ഫ്രന്റ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ.കെ.നാരായണൻ  നന്ദു മോഹനന് ദീപശിഖ കൈമാറി.




No comments:

Post a Comment