എൽ.എൽ യായി അഭിനയിക്കാൻ എം.എൽ. തന്നെ എത്തിയപ്പോൾ കുരുന്നു മനസുകളിൽ കൗതുകവും ആഹ്ലാദവും. ചെറിയക്കര ഗവൺമെന്റ് എൽ.പി സ്കൂളിലാണ് കുട്ടികൾക്കൊപ്പം എം രാജ ഗോപാലൻ എം.എൽ. ക്യാമറക്ക് മുന്നിലെത്തിയത്. കുട്ടികൾ സന്തോഷത്തോടെ വളരട്ടെ എന്ന സന്ദേശമുയർത്തിയാണ് വിദ്യാലയം മൊട്ട് എന്ന പേരിൽ ഹ്രസ്വചിത്രമൊരുക്കുന്നത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കൊപ്പം പലോത്ത് ,ചെറിയാക്കര അങ്കണവാടികളിലെ കുട്ടികളും ചിത്രത്തിലുണ്ട്. ഒരു കുട്ടിയെ എം.എൽ അനുമോദിക്കുന്ന രംഗമുണ്ട്. കുട്ടികൾക്കൊപ്പം അഭിനയിക്കണമെന്ന അഭ്യർഥന എം.എൽ സ്നേഹത്തോടെ സ്വീകരിച്ചു. സംഭാഷണങ്ങൾ ഇല്ലാതെ പാട്ടും, മ്യൂസിക്കും മാത്രം ഉപയോഗിച്ചുള്ള വേറിട്ട രീതിയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാർ, ബി പി ഉണ്ണി രാജൻ , ബാര ഗവ. യു പി സ്കൂൾ വിദ്യാർഥി  അദ്വൈത് എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകൻ എം.മഹേഷ് കുമാറിന്റെ താണ് ആശയവും ആവിഷ്കാരവും. അബ്ബാസ് തൊടുപുഴ,ജോജോ ജോളി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.ദേശീയ അധ്യാപക അവാർഡ് ജേതാവ് വിധു പി നായർ, രഞ്ജിത്ത്പി കെ.., സാജൻ, പി ടി പ്രസിഡന്റ് സുമേഷ്, എം.പി ടി പ്രസിഡന്റ് ഓമന, വികസന സമിതിയംഗങ്ങളായ ഗോപാലൻ, വിനോദ്, പത്മിന, വിദ്യാലയത്തിലെ പ്രഥാനാധ്യാപിക ബേബി അധ്യാപകരായ മഞ്ജുള,സതീശൻ ജീവനക്കാരായ തമ്പാൻ, സരോജിനി എന്നിവരെല്ലാം പിന്നണിയിലുണ്ട്.ശിശുദിനത്തിൽ ചിത്രം പ്രദർശിപ്പിക്കും.


പടം.. എം രാജ ഗോപാലൻ എം.എൽ. കുട്ടികൾക്കൊപ്പം ചിത്രത്തിൽ



No comments:

Post a Comment