G.H.S.S. ADOOR |
അഡൂരിന്റെ അഭിമാനം എ.ബി. ഇബ്രാഹിം ഐഎഎസ് കർണാടക വഖഫ് ബോർഡിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ Posted: 20 Sep 2018 10:44 AM PDT കർണാടക വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിൽ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി. കാസർകോട് അഡൂർ സ്വദേശിയായ എ.ബി. ഇബ്രാഹിംആണ് ചുമതലയേറ്റത്. കർണാടക അർബൻ വികസന കോർപറേഷൻ കമീഷണറായി പ്രവർത്തിക്കവെയുള്ള അധികചുമതലയാണിത്. മംഗളുരു സിറ്റി കോർപറേഷൻ കമീഷണറായും ദക്ഷിണ കാനറ ജില്ല ഡെപ്യൂട്ടി കമീഷണറായും പ്രവർത്തിച്ചു. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌തിലാണ് യൂണിയന്‍ പബ്ലിക് സർവീസ് കമീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1986 ല്‍ സിവില്‍ സർവീസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കലക്ടറായി. 1990ല്‍ കര്‍ണാടക ഭരണ സർവീസില്‍ ചേർന്നു. 1990 മുതല്‍ 92 വരെ പ്രൊബേഷണറി കെഎഎസ് ഓഫീസറായി കാർവാറിലും തുടര്‍ന്ന് 94 വരെ കൊങ്കണ്‍ റയിൽവേ ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പി ഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് അസിസ്‌റ്റന്റ് കമീഷണറായി. 1994മുതല്‍ 1995വരെ സകലേശ്‌പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്‌ഠിച്ചു. ഈ പ്രദേശങ്ങളിൽ വയോജന വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1996ല്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കമീഷണറായി. കര്‍ണാടയിലെ മികച്ച കോര്‍പ്പറേഷന്‍ കമീഷണറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് എംഡി, മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കമീഷണര്‍ ചുമതലകളും വഹിച്ചു. മൈസൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു. 2005ല്‍ രാജീവ്ഗാന്ധിപരിസ്ഥിതി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇബ്രാഹിം കമീഷണറായിരിക്കെ 2006ല്‍ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ ഐക്യരാഷ്ട്രസഭ അംഗീകാരം മൈസൂര്‍ കോര്‍പ്പറേഷന് ലഭിച്ചു, മലയാളം നന്നായി വഴങ്ങുന്ന ഇബ്രാഹിമാണ് കേരള മുഖ്യമന്ത്രിയടക്കമുള്ളവരുടെ കർണാടക സന്ദർശനത്തിൽ അവർക്കൊപ്പം അനുഗമിക്കുന്നത്. അഡൂര്‍ ടൗണിനടുത്തുള്ള ബളക്കിലയിലെ പുതിയപുര വീട്ടിൽ പരേതരായ ബി എസ് മുഹമ്മദ് ഹാജിയുടെയും കുഞ്ഞാലിമ്മയുടെയും മകനാണ്. 1976ല്‍ അഡൂര്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്എസ്എല്‍സി പാസായ അദ്ദേഹം കര്‍ണാടകയിൽ ഉന്നത ഉന്നതവിദ്യാഭ്യാസം നേടി. അഡൂർ സ്‌കൂളിന് അകമഴിഞ്ഞ സഹായങ്ങളാണ് ഈ കുടുംബം നൽകിയിട്ടുള്ളത്. സ്‌കൂള്‍ ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും പ്രവര്‍ത്തിക്കുന്നത് പിതാവിന്റെ സ്‌മരണാര്‍ത്ഥം നിര്‍മിച്ച കെട്ടിടത്തിലാണ്. രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് ലൈബ്രറിയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നടാഷ എന്ന പേര് നൽകിയ സ്‌കൂൾ സ്‌റ്റേജ് കെട്ടിടം ഇബ്രാഹിമിന്റെ മൂത്ത സഹോദരനും അമേരിക്കയില്‍ ഡോക്‌ടറുമായ അമാനുള്ള അദ്ദേഹത്തിന്റെ മകളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചു നല്‍കി. സ്‌കൂളിന് ആദ്യമായി കമ്പ്യൂട്ടര്‍ നല്‍കിയത് ഇബ്രാഹിമിന്റെ അനുജനും കര്‍ണാടക സെയില്‍സ് ടാക്‌സ് അഡീഷണല്‍ കമ്മീഷണറായി വിരമിച്ച എ ബി ഷംസുദ്ദീന്‍. മറ്റൊരു സഹോദരൻ എ ബി മുഹമ്മദ് അലി അഡൂരിലെ അറിയപ്പെടുന്ന കർഷകനാണ്. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment