Cheruvathur12549

Cheruvathur12549


Posted: 26 Sep 2018 11:01 AM PDT


അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണ ശില്പശാല
അക്കാദമിക മാസ്ററര്‍ പ്ലാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ഭാഷാ വിഷയത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മുന്നോക്കക്കാരാക്കുന്നതിന് എഴുതാം വായിക്കാം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ആവശ്യത്തിലേക്കായി അമ്മമാരുടെ സഹായത്തോടെ വായനാകാര്‍ഡ് നിര്‍മ്മാണ ശില്‍പശാല 26/09/2018 ബുധനാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു.
എഴുത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ പ്രത്യേക പാക്കേജായി പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വായനാ കാര്‍ഡുകള്‍ നിര്‍മ്മിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ , പി.ടി..പ്രസിഡണ്ട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment