Posted: 10 Jan 2018 08:55 PM PST "അനുമോദനവും സമ്മാന വിതരണവും" 2017-18 അദ്ധ്യയന വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല കായികമേള/ശാസ്ത്രമേള /കലോല്‍സവം/മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ച കൈതക്കാട് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സമ്മാന വിതരണവും ജനുവരി 6 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, പി.ടി.എ.ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്, ശ്രീമതി ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു..
|
Posted: 10 Jan 2018 08:39 PM PST "മലയാളത്തിളക്കം ഫലപ്രഖ്യാപനം"
കേരള വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പഠന പിന്നോക്കക്കാര്‍ക്കുള്ള നൂതന പഠന പരിശീലന പദ്ധതിയായ മലയാളത്തിളക്കം പദ്ധതിയുടെ ഒന്നാം ഘട്ട ഫല പ്രഖ്യാപനം ജനുവരി 6 ന് സ്ക്കളില്‍ വെച്ച് നടത്തി. പ്രീടെസ്റ്റ് നടത്തി മലയാള ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അദ്ധ്യയന സമയത്തിന് പുറമെ കൂടുതല്‍ സമയം പ്രയോജനപ്പെടുത്തി കുട്ടികളെ മുന്നോക്കക്കാരാക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് 'മലയാളത്തിളക്കം. ചടങ്ങില്‍ ശ്രീലത ടീച്ചര്‍, മാനേജ്മെന്റ് ഭാരവാഹികള്‍, പി.ടി.എ.ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വായനാ കാര്‍ഡുകള്‍ വായിച്ചും, പാട്ടുകള്‍ പാടിയും കുട്ടികള്‍ 'മലയാളത്തിളക്കത്തിന്റെ' മികവ് പ്രദര്‍ശിപ്പിച്ചു. |
No comments:
Post a Comment