AUPS MULLERIYA
അധ്യാപനത്തിന്റെ
ഔന്ന്യത്തം തേടി അറിവിന്റെയും
വിനയത്തിന്റെയും മകുടോദാഹരണമായ ബെള്ളൂർ
ഐത്തനടുക്കയിലെ സംസ്‌കൃതാചാര്യനായ
രാജഗോപാല പുണിഞ്ചിത്തായയുടെ
വീട്ടിൽ അധ്യാപകദിനത്തിൽ എ യു പി
സ് മുള്ളേരിയയിലെ സീഡ് കുട്ടികൾ സന്ദർശനം
നടത്തി .നാല് തലമുറകള്ക്ക് അറിവിന്റെ
ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുവര്യനെ
ആദരിക്കാനും വരും തലമുറകൾക്കു ഊർജ്ജം പകരുവാനുള്ള അനുഭവങ്ങൾ
പങ്കുവെയ്ക്കുവാനുമാണ് സീഡ് കോ ഓർഡിനേറ്റർ
എം സാവിത്രിയുടെ നേതൃത്വത്തിൽ റിപ്പോർട്ടർ അഞ്ജലി ബാബു ,പി ടി എ
പ്രസിഡന്റ് കേശവ മണിയാണി ,പ്രധാന അധ്യാപകൻ അശോക അരളിത്തായ ,വൈഷ്ണവ് ,ശരത്താകൃഷ്ണ ,വിശാഖ് ,പ്രജ്ഞ ,പ്രജിത,ഉണ്ണികൃഷ്ണൻ ,സുജേഷ് ,പ്രജേത് എന്നിവർ നവതിയിലെത്തിയ
എഴുത്തുകാരനും വിവർത്തകനും സംസ്കൃത പണ്ഡിതനുമായ മാഷിന്റെ
വീട്ടിലെത്തിയത്.
No comments:
Post a Comment