Cheruvathur12549

Cheruvathur12549


Posted: 20 Aug 2017 08:48 AM PDT


സ്വാതന്ത്ര്യ ദിനാഘോഷം
ഭാരത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. മാനേജ്മെന്റ് ഭാരവാഹികളും പി.ടി..ഭാരവാഹികളും ആശംസകളര്‍പ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗൗരീ ലക്ഷമി, അതുല്യ എന്നീ കുട്ടികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്ന്
ദേശഭക്തി ഗാന മല്‍സരം,ക്വിസ് മല്‍സരം, പതാക നിര്‍മ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.
1498 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ പ്രധാന സമര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച''ഭാരതീയം ഡോക്യൂ ഡ്രാമ "ശ്രദ്ധേയമായി.
വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും തുടര്‍ന്നുള്ള സമരമുഹൂര്‍ത്തങ്ങള്‍ക്കും നാടകത്തിന്റെ രുചിഭേദം പകര്‍ന്ന് അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് വേറിട്ട അനുഭവമായി.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ഒ.പി. ചന്ദ്രന്‍ അണിയിച്ചൊരുക്കിയതാണ് ഭാരതീയം.തുടര്‍ന്ന് പായസ വിതരണം നടത്തി.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































 
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ഒ.പി. ചന്ദ്രന്‍ അണിയിച്ചൊരുക്കിയതാണ് ഭാരതീയം. തുടര്‍ന്ന് പായസ വിതരണം നടത്തി.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































 
1498 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ പ്രധാന സമര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച''ഭാരതീയം ഡോക്യൂ ഡ്രാമ "ശ്രദ്ധേയമായി.
വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും തുടര്‍ന്നുള്ള സമരമുഹൂര്‍ത്തങ്ങള്‍ക്കും നാടകത്തിന്റെ രുചിഭേദം പകര്‍ന്ന് അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് വേറിട്ട അനുഭവമായി.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ഒ.പി. ചന്ദ്രന്‍ അണിയിച്ചൊരുക്കിയതാണ് ഭാരതീയം. തുടര്‍ന്ന് പായസ വിതരണം നടത്തി.

No comments:

Post a Comment