കലാം അനുസ്‌മരണം സേവനമാക്കി അഡൂര്‍ സ്‌കൂളിലെ 'നല്ലപാഠം' കൂട്ടുകാര്‍ Posted: 28 Jul 2017 09:25 AM PDT | നല്ലപാഠം കൂട്ടുകാര്‍ ബസ് സ്റ്റാന്റ് പരിസരം വൃത്തിയാക്കിയപ്പോള്‍ | അഡൂര്‍ : "എന്റെ മരണദിവസം നിങ്ങള്‍ അവധി നല്‍കരുത്. കൂടുതല്‍ സമയം പ്രവൃത്തിക്കുക" എന്ന മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുല്‍ കലാമിന്റെ വാക്കുകള്‍ പ്രായോഗികമാക്കി കലാം അനുസ്‌മരണദിനത്തില്‍ പഠനസമയശേഷം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച് അഡൂര്‍ സ്‌കൂളിലെ നല്ലപാഠം വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സ്‌കൂളിന് സമീപം സ്ഥിതിചെയ്യുന്ന ബസ് സ്റ്റാന്റ് പരിസരം വൃത്തിയാക്കിയതിലൂടെ പരിസരശുചിത്വമെന്ന നല്ലപാഠം ഒരിക്കല്‍ കൂടി സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ത്ഥികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി നീക്കം ചെയ്യപ്പെട്ടു. ധാരാളം ബസ്സുകളും ഓട്ടോകളും സര്‍വ്വീസ് നടത്തുകയും നിരവധി കടകള്‍ സ്ഥിതിചെയ്യുകയും ചെയ്യുന്ന അഡൂരിലെ ബസ് സ്‌റ്റാന്റില്‍ നിന്ന് മിനിറ്റുകള്‍ക്കകം കിലോക്കണക്കിന് മാലിന്യങ്ങളാണ് കുട്ടികള്‍ ശേഖരിച്ച് നീക്കം ചെയ്‌തത്. പുഞ്ചിരിക്കുന്ന കുട്ടികളില്‍നിന്ന് പുഞ്ചിരിക്കുന്ന സമൂഹത്തിലേക്കുള്ള ഈ നല്ല പ്രവൃത്തിയില്‍ നല്ല പാഠം കോഡിനേറ്റര്‍മാരായ എ.എം. അബ്‌ദുല്‍ സലാം, ഖലീല്‍ അഡൂര്‍, എം. സുനിത, ക്ലബ് അംഗങ്ങളായ സുരാജ്, സുനീഷ് ചന്ദ്രന്‍, മഞ്ജുഷ, അനുശ്രീ, ആര്യശ്രീ, ഷാനിബ തുടങ്ങിയവര്‍ സംബന്ധിച്ചു. |
No comments:
Post a Comment