ജൂൺ 19 വായനാദിനം Posted: 19 Jun 2017 08:16 PM PDT ശ്രീ പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ ശ്രീ രാജു സർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു. മലയാള മനോരമയുടെ വായനക്കളരി പദ്ധതി പത്രം സംഭാവന ചെയ്ത ജോസ് കടമുറിയിൽ നിന്ന് പത്രം ഏറ്റുവാങ്ങി സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ:ഫാ. സിജോ മരങ്ങാട്ടിൽ ഉത്‌ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ഫാ. സിജോയും മനോരമയുടെ പ്രാദേശിക ലേഖകൻ ശ്രീ രവിയും ബി ആർ സി ട്രെയിനർ ശ്രീമതി സുധ ടീച്ചറും കുട്ടികളോട് സംസാരിച്ചു. ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി സെലിൻ ശ്രീ അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.വായനയുടെ അനുഭൂതി ഈ വിവരണത്തിലൂടെ കുട്ടികളിലെത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു.യോഗത്തിനു ഹെഡ്മിസ്ട്രസ് സി. പ്രദീപ സ്വാഗതവും ശ്രീ ബിജു പി ജോസഫ് നന്ദിയും പറഞ്ഞു. ഇന്ന് മുതൽ ഒരുമാസക്കാലത്തേക്കു നീണ്ടു നിൽക്കുന്ന വായനയുടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്താനിരിക്കുന്നത്. വായനക്കുറിപ്പ്,ക്വിസ്, കൈയെഴുത്തു മത്സരം,ഉപന്യാസം,പ്രസംഗം,വായനാ മത്സരം,എഴുത്തുകാരെ പരിചയപ്പെടൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ക്‌ളാസ്സ് മുറിക്കുള്ളിലും രക്ഷിതാക്കൾക്കായി അമ്മക്കുറിപ്പ് എന്ന വായനക്കുറിപ്പു തയ്യാറാക്കലും വിഭാവനം ചെയ്തിരിക്കുന്നു. |
No comments:
Post a Comment