G.H.S.S. ADOOR |
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസനത്തിന് നാട് ഒരുമിക്കുന്നു Posted: 08 Jun 2017 09:28 AM PDT
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാജ്യാന്തരനിലവാരത്തിലാക്കാന്‍ 24 കോടി രൂപയുടെ വികസനപദ്ധതി വിദ്യാലയവികസനസെമിനാറില്‍ അവതരിപ്പിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ 3 കോടി രൂപ നല്‍കും. വ്യക്തിഗതമായും എസ്.എസ്.എല്‍.സി. ബാച്ച് അടിസ്ഥാനത്തിലും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വാഗ്‌ദാനം ചെയ്‌തു. സ്‌റ്റാഫ് കൗണ്‍സില്‍ ഒരു ലക്ഷം രൂപ നല്‍കും. ഹൈടെക്ക് ക്ലാസ് മുറികള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ഛയം, കുട്ടികളുടെ യാത്രാപ്രശ്നത്തിനുള്ള പരിഹാരമായി സ്‌കൂള്‍ ബസ്, സ്‌കൂളിന്റെ മുഴുവന്‍ വൈദ്യുതആവശ്യങ്ങളും നിറവേറ്റുന്ന സോളാര്‍ സംവിധാനം, ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കളയും ഭക്ഷണശാലയും, ജൈവവൈവിധ്യ ഉദ്യാനം, കുട്ടികളുടെ പാര്‍ക്ക്, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി, കളികള്‍ക്കുള്ള ട്രാക്കും കോര്‍ട്ടുകളും, കുട്ടികളുടെ ഭാഷാശേഷിയും ഗണിതശേഷിയും പരിപോഷിപ്പിക്കാനുള്ള പ്രോഗ്രാം തുടങ്ങിയവ വികസനരേഖയില്‍ മുന്‍തൂക്കം ലഭിച്ച പദ്ധതികളാണ്. വികസനസെമിനാര്‍ കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഡി.ഡി.ഇ. ഇ.കെ.സുരേഷ് കുമാര്‍ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ വിശ്രാന്തി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറിയുടെ ഉദ്‌ഘാടനം കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രനും പ്രിസം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച സയന്‍സ് ലാബിന്റെ ഉദ്‌ഘാടനം ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫയും നിര്‍വഹിച്ചു. സ്‌കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിലെ (1965) അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരെയും എല്‍.എസ്.എസ്., യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് വിജയികളെയും കാസറഗോഡ് ഡി.ഇ.ഒ. കെ. നാഗവേണി അനുമോദിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ വികസനരേഖ അവതരിപ്പിച്ചു. സി.കെ. കുമാരന്‍, രത്തന്‍ കുമാര്‍, സി.ഗംഗാധരന്‍, കമലാക്ഷി, ബി.മാധവ, എ.ശശികല, ടി.നാരായണന്‍, ഗുലാബി, എ.ചന്ദ്രശേഖരന്‍, എ.കെ.മുഹമ്മദ് ഹാജി, ജെ.ജയലക്ഷ്‌മി, ബി. കൃഷ്‌ണ നായക്ക്, ബഷീര്‍ പള്ളങ്കോട്, എം.പി. മൊയ്‌തീന്‍ കുഞ്ഞി, എ.ധനഞ്ജയന്‍, എ.വി.ഉഷ, എച്ച്. പദ്‌മ, ഡി. രാമണ്ണ, എം.ഗംഗാധരന്‍, എച്ച്. രാധാകൃഷ്‌ണ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷയും വിദ്യാലയവികസനസമിതി ചെയര്‍പേഴ്‌സണുമായ അഡ്വ. എ.പി.ഉഷ സ്വാഗതവും പ്രിന്‍സിപ്പാള്‍ ടി. ശിവപ്പ നന്ദിയും പറഞ്ഞു. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment