Cheruvathur12549 |
Posted: 29 Nov 2016 11:03 PM PST ' ഊണിന്റെ മേളം' 'ഊണിന്റെ മേളം ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 4 A ക്ലാസ്സില്‍ സതി ടീച്ചറിന്റെ നേതൃത്വത്തില്‍ സദ്യ സംഘടിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കിക്കൊണ്ട് വന്ന വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു സദ്യ. വിഭവങ്ങളായി ശര്‍ക്കര,ഉപ്പേരി,പപ്പടം,കൊണ്ടാട്ടം,പുളിയിഞ്ചി,അച്ചാര്‍,തേങ്ങ ചമ്മന്തി,മാങ്ങ ഇഞ്ചി ചമ്മന്തി,ചുവന്നുള്ളി ചമ്മന്തി,പയറ് വറവ്,കപ്പക്കായ് വറവ്,കാബേജ് വറവ്,പെരക്ക്,കുമ്പളങ്ങ പച്ചടി, ഫ്രൂട്ട് സലാഡ്,പച്ചക്കറി സലാഡ്,ഓലന്‍,തക്കാളിക്കറി,അവിയല്‍,കൂട്ടുകറി,ചോറ്,പരിപ്പ്,നെയ്യ്,സാമ്പാര്‍, മോര്,രസം,പഴം,പാല്‍പ്പായസം,പരിപ്പ് പ്രഥമന്‍ എന്നിവ വിളമ്പി. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് അടക്കമുള്ള അധ്യാപകരുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു സദ്യ.കുട്ടികളുടെ കൂട്ടായ്മയില്‍ ഇനിയും ഇതുപോലുള്ള സദ്യ സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളെല്ലാം ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment