എസ്.പി.സി. ഓണം അവധിക്കാല ക്യാമ്പിന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി Posted: 15 Sep 2016 06:15 AM PDT | പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു | അഡൂര്‍ : സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഓണംഅവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.ആദൂര്‍ പൊലീസ് സര്‍ക്കിള്‍ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് പതാക ഉയര്‍ത്തി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ. മുസ്‌തഫ ഹാജി ഉദ്ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ് അടുക്കം മുഹമ്മദ് ഹാജിഅധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനായ എ.എം.അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു.ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും എസിപിഒ പി. ശാരദനന്ദിയും പറഞ്ഞു. സിപിഒ എ.ഗംഗാധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, ജിബിന റോയ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.സമ്പൂര്‍ണ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ തീം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും പൊതു ആരോഗ്യം, മാനസികാരോഗ്യം, ലഹരിവസ്‌തുക്കളുടെ ദുരുപയോഗം, കൗമാരം-പ്രശ്‌നങ്ങളും പരിഹാരങ്ങളും, പ്രഥമശുശ്രൂഷ, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
| ആദൂര്‍ പൊലീസ് സര്‍ക്കിള്‍ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് മുഖ്യപ്രഭാഷണം നടത്തുന്നു |
| | ഓണം ക്യാമ്പില്‍ സംബന്ധിക്കുന്ന അഡൂര്‍ സ്‌കൂളിലെ എസ്.പി.സി. യൂണിറ്റ് അംഗങ്ങള്‍ |
|
|
No comments:
Post a Comment