യുദ്ധവിരുദ്ധ റാലി Posted: 09 Aug 2016 12:10 AM PDT ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് പാക്കം സ്കൂളില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം ടി മാധവന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്തു. വി വി നാരായണന്‍ മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. റെഡ് ക്രോസ്, ഗൈഡ്സ്, സോഷ്യല്‍ സയന്‍സ് ക്ലബ് മെമ്പര്‍മാര്‍ റാലിയില്‍ അണി ചേര്‍ന്നു. പ്ലക്കാര്‍ഡുകളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും യുദ്ധവിരുദ്ധ ചിന്തകള്‍ക്കുള്ള പ്രചോദനമായി.  | യുദ്ധവിരുദ്ധ റാലി ഹെഡ് മാസ്റ്റര്‍ എം ടി മാധവന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു. |
 |
No comments:
Post a Comment