അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി സ്‌കൂള്‍ ബസ് വാങ്ങിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഹാജി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ ആശംസകളര്‍പ്പിച്ചു. ദേലമ്പാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കമലാക്ഷി, മദര്‍ പി.ടി.എ. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. ഇംഗ്ലീഷ് അധ്യാപകന്‍ മാധവ തെക്കേക്കര റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : എ.കെ. മുഹമ്മദ് ഹാജി (പ്രസിഡന്റ് ), എ. മാധോജി റാവു, ഖാദര്‍ ചന്ദ്രംബയല്‍ (വൈസ് പ്രസിഡന്റുമാര്‍). എ.വി. ഉഷ (മദര്‍ പി.ടി.എ. പ്രസിഡന്റ് ), ലളിത പുതിയമ്പലം(മദര്‍ പി.ടി.എ. വൈസ് പ്രസിഡന്റ് )
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംവാദം സംഘടിപ്പിച്ചു. "ജനസംഖ്യാവര്‍ദ്ധനവ്-നിയന്ത്രണത്തിന്റെ ആവശ്യകത"എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംവാദത്തില്‍ മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകള്‍ സംബന്ധിച്ചു. സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ എച്ച്. പദ്‌മ, പി. ശാരദ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. രണ്ട് ഗ്രൂപ്പുകളായിതിരിഞ്ഞ് ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് കേഡറ്റുകള്‍ ഉയര്‍ത്തിയത്. വിഷയത്തിന്റെ വിവിധതലങ്ങളെ സ്‌പര്‍ശിക്കുന്നതായിരുന്നു സംവാദം. കേഡറ്റുകളായ ഋഷികേശ്, നിതിന്‍, മഞ്ജുഷ, അനുശ്രീ, ആര്യ തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായിരുന്നു. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിനാ റോയ്, അധ്യാപകനായ എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു.
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായി ഏഴ് വര്‍ഷത്തെ വിശിഷ്ഠസേവനത്തിന് ശേഷം സ്വന്തം ജില്ലയായ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശ്രീ. പി.എസ്.ബൈജു മാഷിന് കുട്ടികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി.
ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.പി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ലഹരിവിരുദ്ധപ്രതിജ്ഞ, ബോധവല്‍ക്കരണ റാലി, വീഡിയോ പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. കേഡറ്റ് ലീഡര്‍ അനുശ്രീപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ ലഹരിവിരുദ്ധ കാമ്പയിനില്‍ കുട്ടിപ്പൊലീസുകാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിക്കുകയും ബോധവല്‍ക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്‌തു. ഹെഡ്‌മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് എച്ച്. പദ്‌മ, എസ്.പി.സി.എസിപിഒപി.ശാരദ, സിപിഒ എ.ഗംഗാധരന്‍, അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, പി.എസ്. ബൈജു, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിനാ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.
ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇ.പി.സുരേഷന്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍ : സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനലവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇ.പി. സുരേഷന്‍ ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, അധ്യാപകന്‍ അബ്‌ദുല്‍ കരീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ കെ.രാജേഷ് സ്വാഗതവും എസ്.പി.സി. എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു. ബാലചന്ദ്രന്‍ കൊട്ടോടി, സുഭാഷ് പയറഡുക്ക, എച്ച്. കൃഷ്‌ണന്‍, എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. രാജേഷ്, ജിബിന റോയ്, എസ്.പി.സി. സിപിഒ എ. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ക്ക് കായികപരിശീലനം നല്‍കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, കലാ-സാംസ്‌കാരിക പരിപാടികള്‍, പഠനയാത്ര എന്നിവയുമുണ്ടാകും.
Posted: 07 Apr 2016 04:34 AM PDT
പതിനൊന്ന് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍വക ഉപഹാരം നല്‍കുന്നു
നാല് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം കുഞ്ചത്തൂര്‍ സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രസന്നകുമാരി ടീച്ചര്‍ക്ക് സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിവക ഉപഹാരം നല്‍കുന്നു
Posted: 30 Mar 2016 02:57 AM PDT
പതിനൊന്ന് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപഹാരം നല്‍കുന്നു.
സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്‌റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം പിടിഎ അധ്യക്ഷന്‍ എച്ച്. കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു
Posted: 09 Mar 2016 04:47 AM PST
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിക്കുന്ന ഭവിഷത്തിനെ അനുമോദിക്കുന്നു
സ്‌റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായി ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍...
Posted: 09 Mar 2016 04:54 AM PST
എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇബ്രാഹിം പള്ളങ്കോട് മോട്ടിവേഷന്‍ ക്ലാസെടുക്കുന്നു
ഭാസ്കരന്‍ വെള്ളൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്‌ട്രി വിഭാഗം റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ ബെള്ളൂര്‍, റിട്ടയേര്‍ഡ് ഫോറസ്‌റ്റര്‍ നാരായണന്‍ വയനാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, പി. ഇബ്രാഹിം ഖലീല്‍, ഓസ്‌റ്റിന്‍ സാംജി രാജ്, ടി.കെ.നാസിമ, ബി.എം. റാബിയത്തുല്‍ അദബിയ്യ, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, കേഡറ്റുകളായ മുജീബ്, മുനാസിയ, രചന ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ അവയെ നേരിടുകയും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഇടം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ നിര്‍ഭയ പദ്ധതി ആവിഷ്ക്കരിക്കുന്നത് . കുടുംബശ്രീ - തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളിലൂടെ ഇത് പ്രാദേശികമായി നടപ്പിലാക്കുക എന്നതാണ് ആത്യന്തിക ലക്‌ഷ്യം . അതിക്രമങ്ങളെ പ്രതിരോധിക്കുവാന്‍ സ്ത്രീ സമൂഹത്തെ സജ്ജമാക്കേണ്ടതും , അതിക്രമങ്ങള്‍ നിയമപരമായി തടയേണ്ടതും , അതിക്രമത്തിനിരയാകുന്നവര്‍ക്ക് തണല്‍ നല്‍കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. കാസറഗോഡ് ജില്ലാ പൊലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി വനിതാസ്വയംപ്രതിരോധ പരിശീലന പരിപാടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ ഇരുനൂറോളം വിദ്യാര്‍ത്ഥിനികള്‍ സംബന്ധിക്കുന്നു. സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ വിദഗ്‌ധരുടെ ക്ലാസുകളും മാസ്‌റ്റര്‍ ട്രെയിനികള്‍ നല്‍കുന്ന സ്വയംപ്രതിരോധ പരിശീലനവും ഉണ്ടായിരിക്കും. ഫെബ്രുവരി 13,14 തിയ്യതികളില്‍ നടക്കുന്ന പരിപാടി ഡി.സി.ആര്‍.ബി. നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.സതീഷ്‌കുമാര്‍ സ്വാഗതവും സബ് ഇന്‍സ്‌പെക്‌ടര്‍ സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
മെരിറ്റ് അവാര്‍ഡ് നേടിയ കുട്ടികള്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ക്കൊപ്പം
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് മെരിറ്റ് അവാര്‍ഡ് എന്ന പേരില്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ച സ്‌കൂളിന്റെ പ്രത്യേകപദ്ധതിയാണിത്. അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ അമ്പതോളം കുട്ടികള്‍ക്കാണ് മെരിറ്റ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഇതോടൊപ്പം, അറബിക് കലോത്സവത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമ്മുഹബീബ, നിന്‍ഷാദ് എന്നീ കുട്ടികളെയും സ്‌കൂള്‍ ഗെയിംസ്-ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് തസ്‌രീഫിനെയും മെമെന്റോ നല്‍കി അനുമോദിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ ട്രോഫികളും മെമെന്റോയും വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും പി.എസ്. ബൈജു നന്ദിയും പറഞ്ഞു.
സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്‌മസ്-ന്യൂ ഇയര്‍ ആഘോഷ പരിപാടി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്യുന്നു
അഡൂര്‍: എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവി തന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം ഭിന്നശേഷിക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അഡൂര്‍ സഞ്ചക്കടവിലെ എസ്. കൗശിതക്കൊപ്പമായിരുന്നു. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ കൗശിതക്കൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ രത്തന്‍കുമാര്‍ പാണ്ടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കൗഷിതക്ക്പുതുവസ്‌ത്രം ക്രിസ്‌മസ് സമ്മാനമായി നല്‍കി. കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം മാധവന്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സിവില്‍ പൊലീസ് ഓഫീസര്‍ സോന, ഖലീല്‍ മാസ്‌റ്റര്‍ആശംസകളര്‍പ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്രിസ്‌മസ് അവധിക്കാലക്യാമ്പിന്റെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി.നന്ദിത, ധന്യ, പ്രദീപ്, ഷെഫീക്ക്, ശ്രീജിത്ത്, പ്രതിമ, ഋഷികേഷ്തുടങ്ങിയ കേഡറ്റുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി. രാജേഷ് സ്വാഗതവും എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
അഡൂര്‍ : സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌തുമസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു. ബദിയടുക്ക സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.മധുസൂധനന്‍ ക്ലാസെടുത്തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി,സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, എച്ച്. പദ്‌മ ടീച്ചര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു, കബീര്‍, ശാലിനി, ശ്രീധരി എന്നിവര്‍ സംബന്ധിച്ചു. കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കി.എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് ലീഡര്‍ മുജീബ് നന്ദിയുംപറഞ്ഞു. മദ്യം ഒരു വലിയ ലഹരി ആണ്. മനുഷ്യ മനസ്സിനെ അടിമപ്പെടുത്താന്‍ കഴിയുന്ന ഒന്ന്. പലര്‍ക്കും ഒരിക്കല്‍ രുചി അറിഞ്ഞാല്‍ പിന്നെ അതില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. മദ്യപാനം തുടങ്ങുന്നവര്‍ പിന്നീട് അതിനു അടിമപ്പെട്ടു പോകുന്നതും സാധാരണം. നിര്‍ബന്ധത്തിനു വഴങ്ങി ആണ് പലരും മദ്യപാനം ആരംഭിക്കുന്നത്. അതും താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ. ചെറിയ പ്രായത്തില്‍ തന്നെ മദ്യപാനം അടിയുറച്ചു പോയാല്‍ പിന്നെ അത് മാറ്റുക പ്രയാസം. മദ്യപാനത്തില്‍ ഒരാള്‍ ആനന്ദം കണ്ടെത്തുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാതെ മദ്യപാനത്തില്‍ അഭയം പ്രാപിച്ച് ആ പ്രശ്നങ്ങള്‍ ഒക്കെ മറക്കുന്ന എത്ര പേര്‍. കഷ്ടപ്പെട്ട് കയ്യിലെ കാശ് മുടക്കി കുടിക്കുന്ന പാവപ്പെട്ടവന്‍ അറിയുന്നില്ലല്ലോ അതുകൊണ്ട് അവനു യാതൊരു ഗുണവുമില്ല, ലാഭം ഉണ്ടാക്കുന്നത് മുതലാളിമാര്‍. പാവപ്പെട്ടവനു ധനനഷ്ടം, ആരോഗ്യശോഷണം, മാനഹാനി ഒക്കെ മാത്രം ബാക്കി. വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനില്പിനും വളര്‍ച്ചയ്ക്കും മദ്യവും മദ്യപാനവും ഇല്ലതായെ പറ്റൂ. ഒറ്റയടിക്ക് അത് സാധ്യമാവില്ല. വളര്‍ന്നു വരുന്ന തലമുറയെ മദ്യത്തിന്റെദൂഷ്യവശങ്ങള്‍ മനസ്സിലാക്കി കൊടുത്ത് അതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മദ്യത്തിനു അടിമകള്‍ അല്ലാത്ത ഇന്നത്തെ തലമുറ പരിശ്രമിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്ക് മുഴുക്കുടിയന്മാരെ പേടിക്കാതെ വഴിനടക്കാന്‍ പറ്റുന്ന ഒരു നല്ല ലോകം ഉണ്ടാകട്ടെ. കൌമാരവും യൌവനവും മദ്യ ലഹരിയില്‍ നുരഞ്ഞ് എരിഞ്ഞടങ്ങാതിരിക്കട്ടെ.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗംഗാധരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍ : സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌തുമസ് അവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സിവില്‍ പൊലീസ് ഓഫീസര്‍ അജിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും സിപിഒ എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, ഫ്രണ്ട്സ് അറ്റ് ഹോം, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും വിവിധ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ.കുമാരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി, റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം.ഗംഗാധരന്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുമ്പള എ.ഇ.ഒ. കെ.കൈലാസമൂര്‍ത്തി സ്വാഗതവും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment