ChittarikkalAEO

ChittarikkalAEO


Posted: 21 Jun 2016 09:39 PM PDT



ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ അതാത്‌ ഓഫീസ്‌/ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌. എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന്‌ പരിഹരിക്കാന്‍ സാധിക്കുകയുള്ളു.
                             
അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയച്ചു തരേണ്ടതുമാണ്‌.
                   
ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട്‌ ചെയ്‌ത്‌ ആയത്‌ ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌.
ചില ഓഫീസുകള്‍ ഗെയിന്‍ പി.എഫ്‌ ലൈവ്‌ സൈറ്റില്‍ ഇതു വരെയായും അവരവരുടെ ഓഫീസ്‌ ഐ.ഡിക്ക്‌ കീഴില്‍ സ്‌ക്കൂളുകള്‍ സെര്‍ര്‍ ചെയ്‌ത്‌ അഡ്‌മിന്‍മാരാക്കുകയും അതാത്‌ ഓഫീസുകളിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ ഐ.ഡി ക്രിയേറ്റ്‌ ചെയ്‌തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. അവ എത്രയും പെട്ടെന്ന്‌ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ്‌ വരിക്കാര്‍ക്ക്‌ ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.   

No comments:

Post a Comment