Cheruvathur12549

Cheruvathur12549


Posted: 14 Mar 2016 07:07 AM PDT


സ്ക്കൂള്‍ വികസന ശില്പശാല-- 2016

വിഷന്‍ – 2020
അറുപത് വര്‍ഷം പിന്നിടുന്ന , തലമുറകളെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചയിലേക്കും സംസ്കാരത്തിലേക്കും നയിച്ച കൈതക്കാട് എ യു പി സ്ക്കൂളിനെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭൗതിക സൗകര്യങ്ങളിലും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാലയ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും വികസന രേഖ തയ്യാറാക്കുന്നതിനുമുള്ള ശില്പശാല 12.03.2016 ന് ശനിയാഴ്ച്ച സ്ക്കൂളില്‍ വച്ച് നടന്നു.സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ വികസന രേഖ അവതരണം ബി.ആര്‍.സി. ട്രെയിനര്‍ കെ.പി.രഞ്ജിത് നിര്‍വ്വഹിച്ചു. പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി,ലത്തീഫ് നീലഗിരി, അബ്ദുള്‍ ഷുക്കൂര്‍ ഹാജി, എസ്..ശിഹാബ്, ഷാഹുല്‍ ഹമീദ്. എം.ടി.പി. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്ററെ വാര്‍ഡ് മെമ്പര്‍ അനൂപ്കുമാര്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലെ വികസന രേഖ ചര്‍ച്ച ചെയ്തു. ഷൗക്കത്തലി അക്കാളത്ത് ക്രോഡീകരണം നടത്തി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment