ഡയറ്റ് കാസര്‍ഗോഡ് |
Posted: 04 Jan 2016 07:40 AM PST കാസര്‍ഗോഡ് ജില്ലയ്ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രതിബദ്ധമായ അധ്യാപകസമൂഹം സമ്മാനിച്ച പഠനവിഭവ ബ്ലോഗ് സഞ്ചികയായ TERMS ന്റെ ഒൗപചാരികമായ ഉദ്ഘാടനം ബഹു. കേരള വിദ്യാഭ്യാസമന്ത്രി ശ്രീ. പി കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരും റിസോഴ്സ് ടീം അംഗങ്ങളും എസ് ഐ ടി സി മാരും ഡി എഡ് വിദ്യാര്‍ഥികളും മറ്റും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സമ്പന്നമായ ഈ റിസോഴ്സ് ബ്ലോഗ് 'കാസര്‍ഗോഡ് മാതൃക' എന്ന നിലയില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കുമെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ഡയറ്റിന്റെ ഈ വേറിട്ട സംരംഭം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതമോതി. തദവസരത്തില്‍ പി ജി ടി സി സോഴ്സ് ബുക്ക് എം സി കമറുദ്ദീനും വിദ്യാര്‍ഥി പാര്‍ലമെന്റ് മാര്‍ഗരേഖ എ ജി സി ബഷീറും 'മിറര്‍' സോഴ്സ് ബുക്കിന്റെ പ്രകാശനം പി എസ് മുഹമ്മദ് സഹീര്‍ ഐ എ എസും നിര്‍വഹിച്ചു. ടേംസ് റിസോഴ്സ് ടീമംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിര്‍വഹിച്ചു. ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരായ വി വി രാമചന്ദ്രന്‍, ഇ വേണുഗോപാലന്‍, ഡി മഹാലിംഗേശ്വര്‍ രാജ്, കെ ശ്രീനിവാസ, ഡോ. എം ബാലന്‍, രാജേഷ് എം പി, രവീന്ദ്രനാഥ റാവു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഐ ടി സെമിനാറില്‍ വി കെ ആദര്‍ശ്, ടി കെ ജോഷി, നാരായണ ദേലമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തി. എം പി രാജേഷ് മോഡറേറ്ററായിരുന്നു. ഡോ. പി വി പുരുഷോത്തമന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment