|
Quiz Time |
മാലക്കല്ല് സെന്റ് മേരീസ് എയുപി സ്ക്കൂളില്‍ ചാന്ദ്രദിനാഘോഷം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി.സയന്‍സ് ക്ളബ് കണ്‍വീനര്‍ സി. ലിസ്നയുടെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രദിന ക്വിസ്സിലും ചുവര്പ്പത്രികാനിര്മ്മാണ മല്‍സരത്തിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു
|
Quiz Time |
.ചന്ദ്രനെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും കുട്ടികള്‍ നടത്തിയ വിവരശേഖരണം അവര്‍ക്ക് ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതായിരുന്നു.
ചുവര്പ്പത്രികാനിര്മ്മാണ മല്‍സരത്തിന് ശേഷം അവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
|
wall magazine |
ആവേശകരമായ ക്വിസ്സ് മത്സരത്തില്‍ യു പി വിഭാഗത്തില്‍ കുമാരി അഖില കുഞ്ഞുമോന് ഒന്നാം സ്ഥാനവും
|
U P Winners |
കുമാരി ഉണ്ണിമായ ബാബു രണ്ടാം സ്ഥാനവും മാസ്റ്റര്‍ സെല്‍ജോ സജി മൂന്നാം സ്ഥാനവും എല്‍ പി വിഭാഗത്തില്‍
|
L P Winners |
മാസ്റ്റര്‍ സുമില്‍ എം സുജില്‍ ഒന്നാം സ്ഥാനവും മാസ്റ്റര്‍ നിധിന് ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചുവര്‍പ്പത്രിക നിര്‍മ്മാണമത്സരത്തില്‍ u p വിഭാഗത്തില്‍ 6A,6C,5C എന്നിവരും L P വിഭാഗത്തില്‍ 4B, 4A എന്നിവരും സമ്മാനാര്‍ഹരായി. 2B ക്ളാസ്സിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
No comments:
Post a Comment