GLPS PERIYANGANAM |
Posted: 08 Jul 2015 03:38 AM PDT
ഈ വര്‍ഷത്തെ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികള്‍ക്ക് വായനാമത്സരം നടത്തി.ഓരോ മാസവും ഓരോ ക്ലാസില്‍ ഏറ്റവും കൂടുതല്‍ വായനാകുറിപ്പെഴുതുന്ന ഒരു കുട്ടിക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു.പുസ്തക പ്രദര്‍ശനം നടത്തിയതു കൂടാതെ ഒന്നാം തരത്തിലെ കുട്ടികള്‍ അവര്‍ പരിചയപ്പെട്ട പുസ്തകങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.സൂചനകള്‍ മാത്രം നല്‍കി പുസ്തകത്തിന്റെ പേര് പറയാന്‍ അവസരം നല്‍കി.വായനാദിനത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള എ കെ ജി വായനശാല സന്ദര്‍ശിച്ചു.ഏകദേശം 5000 ത്തോളം പുസ്തകം അവിടെ ഉണ്ടായിരുന്നു.ബെന്യാമിന്റെ ആടുജീവിതം,ഞാന്‍ മലാല എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു.വായനശാലയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനശാല പ്രസിഡന്റ് ശ്രീ എം രാജന്‍ വിശദീകരിച്ചു തന്നു. ലൈബ്രേറിയന്‍ സന്ധ്യയാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത്. |
You are subscribed to email updates from GLPS PERIYANGANAM To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment