ഡയറ്റ് കാസര്‍ഗോഡ് |
Posted: 11 Jun 2015 08:08 AM PDT കേരളത്തിലെ വിദ്യാഭ്യാസ ആസൂത്രണത്തെയും നിര്‍വഹണത്തെയും കുറിച്ചു പഠിക്കാന്‍ എത്തിയ പഠനസംഘം കാസര്‍ഗോഡ് ഡയറ്റ് സന്ദര്‍ശിച്ച് പ്രിന്‍സിപ്പല്‍, ഫാക്കല്‍ട്ടി അംഗങ്ങള്‍, ടീച്ചര്‍ എജുക്കേറ്റേഴ്സ്, പ്രൈമറി അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കര്‍ണാടക സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്കൂള്‍ ലീഡര്‍ഷിപ്പ്, എജുക്കേഷന്‍ പ്ലാനിങ്ങ് & മാനേജ്മെന്റിന്റെ (SISLEP) സംസ്ഥാന പ്രതിനിധി സംഘമാണ് ഡയറ്റില്‍ എത്തിച്ചേര്‍ന്നത്. ഡയറക്റ്റര്‍ എം എച്ച് ഡോണര്‍ നയിച്ച സംഘത്തില്‍ ഫാക്കല്‍ട്ടിമാരായ മിസ് മഞ്ജുളാ നായിക്ക്, അശ്വിന്‍, കിഷോര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേരളത്തിലെ സീമാറ്റിന് തുല്യമായ സ്ഥാപനത്തില്‍ നിന്നുള്ള ഉന്നതപഠനസംഘമാണ് എത്തിച്ചേര്‍ന്നത്. ഡയറ്റിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സീമാറ്റും തമ്മിലുള്ള ബന്ധം (ഡോ. പി വി കൃഷ്ണകുമാര്‍), കാസര്‍ഗോഡ് ഡയറ്റിന്റെ തനത് ഇടപെടലുകള്‍ (ഡോ. പി വി പുരുഷോത്തമന്‍), ഡയറ്റും സ്കൂളുകളും തമ്മിലുള്ള ബന്ധം (അരവിന്ദ), പാഠപുസ്തകരചനയിലെ അനുഭവങ്ങള്‍ (കുമാര്‍ സുബ്രഹ്മണ്യ) എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഫാക്കല്‍ട്ടി അംഗങ്ങളായ ടി ആര്‍ ജനാര്‍ദ്ദനന്‍, കെ രാമചന്ദ്രന്‍ നായര്‍, ടീച്ചര്‍ എജുക്കേറ്റര്‍ നാരായണ ദേലമ്പാടി എന്നിവരും പങ്കെടുത്തു. കാസര്‍ഗോഡ് ഡയറ്റ് മുന്‍വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കര്‍ണാടകസംഘം അഭിപ്രായപ്പെട്ടു. സ്കൂള്‍ ബ്ലോഗുകളുടെ പ്രവര്‍ത്തനത്തില്‍ സംഘാഗംങ്ങള്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment