കക്കാട്ട്

കക്കാട്ട്


SPEAK രണ്ടാം ഘട്ടം

Posted: 22 Jun 2015 11:59 AM PDT

പ്രൈമറി തലത്തിലെ അധ്യാപകര്‍ക്കായി പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പരിശീലന പരിപാടി SPEAK(Special Programme on English Acquistion at Kakkat) ന്റെ രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രി ഈ.പി.രാജഗോപാലന്‍ നിര്‍വ്വഹിച്ചു. ശ്രീ സി.ടി.പ്രഭാകരന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.


ബസ്സ്, പാരന്റ് അലെര്‍ട്ട് സോഫ്റ്റ്വെയര്‍ ഉത്ഘാടനവും അനുമോദനവും

Posted: 22 Jun 2015 11:49 AM PDT

 സ്കൂളിന്    എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ്  ബഹു.കാസര്‍ഗോഡ് എം.പി ശ്രീ. പി.കരുണാകരന്‍ നിര്‍വ്വഹിച്ചു. യാത്രാക്ലേശം അനുഭവിക്കുന്ന സ്കൂളിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു ബസ്സ്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന ബഹു.എം.പി ഈ ആവശ്യം പരിഗണിച്ച് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ബസ്സ് അനുവദിക്കുകയായിരുന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷം വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പെടുത്തിയ പാരന്‍റ് അലെര്‍ട്ട് സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വ്വഹിച്ചു. ഈ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും മൊബൈല്‍ സന്ദേശങ്ങളായി രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും.
ഈ ചടങ്ങില്‍ വച്ച് കൗമുദി ടീച്ചര്‍ അവാര്‍ഡ് ജേതാവും കക്കാട്ട് സ്കൂള്‍ അധ്യാപകനുമായ ശ്രീ വത്സന്‍ പിലിക്കോടിനെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി സുജാത, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. പി. നാരായണന്‍, ശ്രീ ഗോപാലകൃഷ്ണന്‍, എസ്.എം.സി.ചെയര്‍മാന്‍ വി.പ്രകാശന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ നാരായണന്‍, മുന്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി വനജ ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.പി. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.

Posted: 22 Jun 2015 10:45 AM PDT

വായനവാരത്തോടനുബന്ധിച്ച് ജൂണ്‍ 23 ന് വൈകുന്നേരം 3മണിക്ക് ഗബ്രിയേല്‍ ഗാര്‍സ്യ  മാര്‍കേസ്: കഥയും ജീവിതവും എന്ന വിഷയത്തില്‍ ഡോ. പി കെ ജയരാജിന്‍റെ പ്രഭാഷണം. എട്ട്,പത്ത്(ഇംഗ്ലീഷ്), പന്ത്രണ്ട്(മലയാളം) ക്ലാസുകളില്‍ മാര്‍കേസ്കഥകള്‍ പഠിക്കാനുണ്ട്

No comments:

Post a Comment